❝ആര് നേടും ബാലൺ ഡി ഓർ ? താരങ്ങളുടെ സാധ്യതകൾ പരിശോധിക്കാം ❞

ഫുട്ബോൾ ലോകകപ്പിന്റെ കാലത്ത് ഒരിക്കൽ നമ്മുടെ കൊച്ച് കേരളത്തിലൂടെ സഞ്ചരിക്കുകയായിരുന്ന വിദേശിയായ മനുഷ്യൻ പല കോണുകളിൽ നിറഞ്ഞു നിൽക്കുന്ന മെസ്സിയുടെയും റൊണാൾഡോയുടെയും നെയ്മറുടെയും ഫ്ളക്സ് ബോർഡുകൾ കണ്ട് അത്ഭുതത്തോടെ നിൽക്കുകയായിരുന്നു. ലോകകപ്പിന് യോഗ്യത നേടാത്ത ഒരു രാജ്യത്തിലെ ആളുകൾ എത്രെ വൈകാരികമായിട്ടാണ് ഫുട്ബോളിനെയും ഈ താരങ്ങളെയും സ്നേഹിക്കുകയും അവർക്ക് വേണ്ടി തർക്കങ്ങളും ചർച്ചകളും നടത്തുന്നത്. ഇവിടെ കേരളത്തിൽ മാത്രമല്ല,ലോകം മുഴുവനുള്ള ഫുട്ബോൾ ആരാധകർക്കിടയിൽ ഉത്തരം കിട്ടാത്ത ഒരു ചോദ്യം ആണ് ആരാണ് മികച്ചത്? ആ ചോദ്യങ്ങൾക്ക് ഉള്ള ഉത്തരം കണ്ടെത്തുകയാണ് ബാലൺ ഡി ഓർ ചെയ്യുന്നത്.

ഒരു സീസണുകളിലും കളിക്കാരുടെ ഗോൾ അടി മികവ്,അവർ ക്ലബ്ബിനും രാജ്യത്തിനും നൽകുന്ന സംഭാവന എന്നിവ പരിഗണിച്ച് നൽകുന്ന അവാർഡ് ഫുട്ബോൾ പ്രേമികൾ ആകാംഷയോടെ നോക്കി കാണുന്നു . കളിക്കാരന് ഫുട്ബോളിൽ നേടാനാകുന്ന ഏറ്റവും അഭിമാനകരമായ വ്യക്തിഗത അവാർഡുകളിലൊന്നാണ് 1956 ൽ തുടങ്ങിയ ബാലൺ ഡി ഓർ അവാർഡ് .എല്ലാ വർഷവും ഫ്രാൻസ് ഫുട്ബോൾ ഫെഡറേഷൻ ആണ് അവാർഡ് നൽകുന്നത്.തുടക്കത്തിൽ, തിരഞ്ഞെടുത്ത പത്രപ്രവർത്തകർ മാത്രമാണ് ബാലൺ ഡി ഓർ നോമിനികൾക്ക് വോട്ട് ചെയ്തിരുന്നത് എങ്കിൽ, പിന്നീട് ദേശിയ ടീമിന്റെ നായകന്മാർക്കും പരിശീലകർക്കും വോട്ട് അവകാശം കിട്ടി . ആ വർഷം മുതൽ, ബാലൺ ഡി ഓർ അവാർഡ് ആഗോള തലത്തിൽ ശ്രദ്ധ കിട്ടി , അതായത് ലോകമെമ്പാടുമുള്ള കളിക്കാർക്ക് ഇത് നേടാൻ അർഹതയുണ്ടായി.

2010-2015 വരെയുള്ള കാലയളവിൽ ഫിഫ ബാലൺ ഡി ഓർ എന്ന് അറിയപ്പെടുന്ന അവാർഡ് ഇപ്പോൾ വീണ്ടും പഴയ പേരിൽ അറിയപ്പെടുന്നു . ഇന്നത്തെ ഫുട്ബോൾ ലോകത്തിന്റെ തർക്ക വിഷയങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ലയണൽ മെസ്സി (6), ക്രിസ്റ്റ്യാനോ റൊണാൾഡോ (5) എന്നിവർ തന്നെയാണ് ബാലൺ ഡി ഓർ അവാർഡിലും മുന്നിൽ. 2008 മുതൽ ഈ പട്ടികയിൽ ഇരുവരുടെയും പേര് മാത്രമേ കാണാൻ ഒള്ളു. 2018 ൽ ലൂക്ക മോഡ്രിച്ച് ഒരു വട്ടം അവാർഡ് നേട്ടം കൈവരിച്ചത് ഒഴിച്ചാൽ റൊണാൾഡോയും മെസ്സിയും തന്നെയാണ് ഫുട്ബോൾ ലോകം ഭരിക്കുന്നത് . ഈ വര്ഷം ആർക്കാണ് കൂടുതൽ സാധ്യത എന്ന് നമുക്ക് നോക്കാം ആരൊക്കെയാണ് സാധ്യത പട്ടികയിൽ മുന്നിൽ ഉള്ളതെന്ന് നമുക്ക് നോക്കാം

കോപ്പ, യൂറോ എന്നിവ തുടങ്ങുന്നതിന് മുൻപ് സാധ്യതാലിസ്റ്റിൽ ഒന്നാം സ്ഥാനം ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയ്ക്കും പോളണ്ട് താരം റോബർട്ട് ലെവിൻഡോവസ്കിയ്ക്കും ആയിരുന്നെങ്കിൽ ഇപ്പോൾ കണക്കുകൾ ആകെ മാറി മറിഞ്ഞു. അർജന്റീന നായകനും സൂപ്പർതാരവുമായ ലയണൽ മെസിയുടെ പേരാണ് ഇപ്പോൾ ഉയർന്ന് കേൾക്കുന്നത്. കോപ്പയ്ക്ക് മുമ്പ് മെസിയുടെ സാധ്യത 33% ആയിരുന്നെങ്കിൽ നിലവിൽ അത് 66% ആണെന്നാണ് ബെറ്റിങ് കമ്പനികൾ ഇതിനെക്കുറിച്ച് പറയുന്നത്. മെസിയെ കൂടാതെ ഇറ്റാലിയൻ മിഡ്ഫീൽഡർ ജോർജിഞ്ഞോ, ഇംഗ്ലണ്ട് നായകൻ ഹാരി കെയ്ൻ, ബയേൺ മ്യൂണിക് താരവും കഴിഞ്ഞ വർഷം സാധ്യതാപട്ടികയിൽ മുന്നിൽ ഉണ്ടായിരുന്നതുമായ പോളണ്ട് താരം ലെവിൻഡോവസ്കി, ഇറ്റലിയുടെ നായകനായ ജോർജിയോ കെല്ലിനി, ഫ്രാൻസ് മിഡ് ഫീൽഡർ എൻഗോളോ കാന്റെ എന്നിവരുടെ പേരുകളാണ് ഉയരുന്നത്.

5) എൻഗോളോ കാന്റെ (ഡിഫെൻസിവ് മിഡ്‌ഫീൽഡർ -ഫ്രാൻസ്,ചെൽസി )
ചെൽസിയെ ചാമ്പ്യൻസ് ലീഗ് ജേതാക്കലാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച താരം ആയിരുന്നു സാധ്യത പട്ടികയിൽ ആദ്യം ഏറ്റവും മുന്നിൽ. പക്ഷെ യൂറോ കപ്പിൽ ഫ്രാൻസ് ഫൈനലിൽ പോലും എത്താതെ പുറത്തായത് താരത്തിന്റെ സാധ്യതളെ ബാധിച്ചു . ലോകത്തിലെ ഏതൊരു പരിശീലകനും മോഹിക്കും ഇത്തരത്തിൽ കളിയെ മൊത്തത്തിൽ നിയന്ത്രിക്കുന്ന ഒരു താരം തങ്ങളുടെ ടീമിൽ ഉണ്ടാവാൻ . നഷ്ടപെട്ട പന്ത് തിരിച്ചുപിടിക്കാനും ഗോൾ അടിപിക്കാനും വേണ്ടി വന്നാൽ അടിക്കാനും സഹായിക്കുന്ന മിടുക്കനായ ഓൾ റൗണ്ടർ വരും കാലങ്ങളിൽ അവാർഡ് നേടിയാലും അത്ഭുതപ്പെടാൻ ഒന്നും ഇല്ല

4) കൈലിയൻ എംബപ്പേ (പാരീസ് സെന്റ് ജെർമെയ്ൻ)
യൂറോയും കോപ്പയും വരുന്നതിന് മുന്നേ പട്ടികയിൽ ഏറ്റവും മുന്നിൽ ഉണ്ടായിരുന്ന താരങ്ങളിൽ ഒരാൾ . വേഗം കൊണ്ട് ഏതൊരു പ്രതിരോധത്തെയും കീറി മുറിച്ച് പോകുന്ന താരം കഴിഞ്ഞ സീസണിൽ നേടിയത് 19 ഗോളുകൾ, മൂന്ന് അസിസ്റ്റുകൾ. ടീമിനായി ട്രോഫി ഡെസ് ചാംപ്യൻഷിപ് കിരീടം .കാന്റയെ പോലെ കിരീടം നേടിയെങ്കിൽ വലിയ സാധ്യത ഉണ്ടായിരുന്നു . യൂറോ കപ്പിൽ നിർണായകമായ പെനാൽറ്റി കിക്ക്‌ നഷ്ടപ്പെടുത്തി ടീമിന്റെ വില്ലനുമായി . എന്തിരുന്നാലും റൊണാൾഡോ – മെസ്സി യുഗം കഴിഞ്ഞാൽ ഫുട്ബോൾ ലോകം താരം ഭരിക്കാൻ സാധ്യതയുണ്ട്

3) റോബര്‍ട്ട് ലെവന്‍ഡോസ്‌കി
കോവിഡ് പ്രശ്നങ്ങൾ ഇല്ലായിരുന്നെങ്കിൽ കഴിഞ്ഞ വർഷം അവാർഡ് നേടാൻ സാധ്യത ഉണ്ടായിരുന്ന താരം . ഗോൾ അടിച്ച് കൂട്ടാൻ വിരുത്തുള്ള താരം ക്ലബ്ബിനായി മികച്ച പ്രകടനമാണ് നടത്തിയത് . രാജ്യത്തിനായി കാര്യമായ സംഭാവനകൾ നല്കാൻ പറ്റാതിരുന്നത് തിരിച്ചടിയായി

2) ജോർജിഞ്ഞോ
യൂറോ കപ്പിൽ ഇറ്റലിയുടെ വിജയത്തിൽ നിർണായകമായ പങ്കു വഹിച്ച താരമാണ് മിഡ്ഫീൽഡർ ജോർഗീഞ്ഞോ.ചെൽസിക്ക് ഒപ്പം ചാമ്പ്യൻസ് ലീഗും ഇറ്റലിക്ക് ഒപ്പം യൂറോ കപ്പും നേടിയ ജോർഗീഞ്ഞോ അടുത്ത ബാലൻ ഡി ഓറിനായി പരിഗണിക്കപ്പെടുന്നവരുടെ കൂട്ടത്തിൽ മുന്നിൽ ഉണ്ടാകും എന്ന രീതിയിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഫുട്ബോൾ ജീവിതത്തിലെ സ്വപ്നതുല്യമായ ഒരു കാലയളവാണ് താരത്തിന് ഇത് . തന്ത്രശാലിയാ മിഡ്‌ഫീൽഡർ ഗോൾ അവസരം സൃഷ്ടിക്കാൻ ബഹുമിടുക്കനാണ് .

1) ലയണൽ മെസ്സി
രാജ്യത്തിനും ക്ലബ്ബിനുമായി നടത്തിയ മികച്ച പ്രകടനം ഇത്തവണ മെസിക്ക് ഗുണകരമാകാൻ സാധ്യതയുണ്ട് .2021 കലണ്ടർ വർഷത്തിൽ അർജന്റീന ജേഴ്സിലും ബാഴ്സലോണ ജേഴ്സിയിലുമായി മെസി കളിച്ചത് 38 മത്സരങ്ങൾ.ബാഴ്സലോണയ്ക്കായി 29 കളിയിൽ 28 ഗോളും ഒൻപത് അസിസ്റ്റുകളും,അർജന്റീന ജേഴ്സിയിൽ ഒമ്പത് കളിയിൽ നിന്നായി അഞ്ച് ഗോളും അഞ്ച് അസിസ്റ്റും സ്വന്തമാക്കി കോപ്പയിലെ ഗോൾഡൻ ബൂട്ട്, ടോപ് സ്കോറർ, കൂടുതൽ അസിസ്റ്റ്, കൂടുതൽ പ്രീ അസിസ്റ്റ് എന്നിവയും മെസിക്ക് സ്വന്തം.ലീഗിലും രാജ്യത്തിനുമായി ഈ സീസണിൽ മൊത്തം 33 ഗോൾ നേടി, 14 ഗോളുകൾക്ക് വഴിയൊരുക്കി.ഈ പ്രകടനങ്ങൾ താരത്തിന്റെ സാധ്യത കൂടുന്നു

Rate this post