❝ ജോർജിഞ്ഞോക്ക് ഒരു അവസരമുണ്ട്, പക്ഷേ ബാലൺ ഡി ഓർ അർഹിക്കുന്നത് ഈ താരത്തിനാണ് ❞

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളറെ തിരഞ്ഞെടുക്കുന്ന ബാലൺ ഡി ഓർ ന്റെ വരവ് ഇത്തവണ അല്പം നേരത്തെയാണ്. അതിനാൽ തന്നെ അധികം വൈകാതെ വിജയി ആരാണെന്ന് അറിയാൻ ഫുട്‌ബോൾ പ്രേമികൾക്ക് സാധിക്കും. സാധാരണയായി ജനുവരിയിൽ അവാർഡ് ജേതാക്കളെ പ്രഖ്യാപിക്കുന്ന ഫ്രാൻസ് ഫുട്‌ബോൾ ഇത്തവണ നവംബർ ലേക്ക് അവാർഡ് പ്രഖ്യാപനം മാറ്റിയിരിക്കുകയാണ്. കോവിഡ് മഹാമാരി കാരണം 2020 ബാലൻ ഡി ഓർ ഒഴിവാക്കിയതിനാൽ തന്നെ ഇത്തവണത്തെ ബാലൺ ഡി ഓർ പ്രഖ്യാപനം അല്പം ആകാംഷ നിറഞ്ഞതായിരിക്കും.

ബാഴ്‌സലോണ ഇതിഹാസം ഹ്രിസ്റ്റോ സ്റ്റോയിച്ച്‌കോവിച്ച് ചെൽസിയുടെ ഇറ്റാലിയൻ താരം ജോർജിനോയെ ബാലൺ ഡി ഓർ നേടാൻ പിന്തുണച്ചെങ്കിലും ഈ വർഷം നേടില്ല എന്നഭിപ്രായമാണ്. 4-5 വർഷം സ്ഥിരമായി ഫോം നിലനിർത്തുന്ന ഒരാൾക്ക് അവാർഡ് നൽകണം എന്നാണ് മുൻ ബാഴ്സലോണ താരം അഭിപ്രായപ്പെട്ടത്. ഈ വർഷം ബയേൺ മ്യൂണിക്കിന്റെ പോളിഷ് സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കി അത് അർഹിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.നേഷൻസ് ലീഗും ലോകകപ്പും നേടിയാൽ ഞാൻ ഇറ്റാലിയൻ താരത്തിന് വോട്ട് ചെയ്യുമെന്നും
സ്റ്റോയിച്ച്‌കോവിച്ച് പറഞ്ഞു.

ഒരു കലണ്ടർ വർഷത്തിലെ മികച്ച കളിക്കാരനുള്ള ബാലൺ ഡി ഓർ പുരസ്കാരം കഴിഞ്ഞ 15 വർഷങ്ങളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും ആധിപത്യം സ്ഥാപിച്ചത്.2008 മുതൽ മേൽപ്പറഞ്ഞ ജോഡിക്ക് പുറമെ ലൂക്കാ മോഡ്രിച്ചിന് മാത്രമാണ് അവാർഡ് നേടാൻ കഴിഞ്ഞത്.ഈ വർഷം ബാലൺ ഡി ഓർ നേടാൻ ജോർജിനോയെ മുൻ ചെൽസി താരം ജിയാൻഫ്രാങ്കോ സോളയും പിന്തുണച്ചു.അവാർഡ് നേടാൻ വേണ്ടത്ര ചെയ്തിട്ടുണ്ട്, ഈ വർഷത്തെ അദ്ദേഹത്തിന്റെ പ്രകടനങ്ങൾ ശ്രദ്ദിക്കപ്പെട്ടിട്ടുണ്ടെന്നും അഭിപ്രായപ്പെട്ടു.

ബാലൺ ഡി ഓർ അന്തിമ വോട്ടെടുപ്പിന് ഞങ്ങൾ ഇനിയും ഏതാനും മാസങ്ങൾ അകലെയാണ്, പക്ഷേ ലയണൽ മെസ്സി, റോബർട്ട് ലെവൻഡോവ്സ്കി, ജോർഗിൻഹോ എന്നിവർ തമ്മിലുള്ള കടുത്ത മത്സരമാണിതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബാലൻ ഡി ഓർ ബഹുമതി കരസ്ഥമാക്കിയ ലയണൽ മെസ്സിക്ക് തന്നെയാണ് ഇത്തവണയും അത് നേടാൻ കൂടുതൽ സാധ്യത കല്പിക്കപ്പെടുന്നത്. അങ്ങനെ വന്നാൽ തന്റെ ഏഴാം ബാലൺ ഡി ഓർ ലോകത്തിനു മുന്നിൽ സമർപ്പിക്കാൻ അദ്ദേഹത്തിന് സാധിക്കും.

എന്നാൽ കഴിഞ്ഞ വർഷം പുരസ്‌കാരം ഒഴിവാക്കിയതിനാലും, കഴിഞ്ഞ വർഷത്തെ പോലെ തന്നെ ഈ വർഷവും മികച്ച ഫോമിൽ തുടരുന്നതിനാലും പോളണ്ട് സ്ട്രൈക്കർ റോബർട്ട് ലവൻഡോസ്കിക്കും സാധ്യത കല്പിക്കപ്പെടുന്നുണ്ട്. പവർ റാങ്കിങ് പ്രകാരം ഇറ്റലിയുടെ യൂറോ കപ്പടക്കം കഴിഞ്ഞ വർഷം ചെൽസിയുടെ നേട്ടങ്ങളിലെല്ലാം പങ്കു വഹിച്ച മധ്യനിരാതാരം ജോർജീന്യോയും പുരസ്‌കാരം വാങ്ങിക്കാൻ ഉള്ളവരുടെ പട്ടികയിൽ ഏറെ മുന്നിലാണ്. ഇതിനെല്ലാം പുറമെ ചെൽസിയുടെ തന്നെ എൻഗോളോ കാന്റെ, മാഞ്ചസ്റ്റർ സിറ്റി യുടെ കെവിൻ ഡി ബ്രുയ്ൻ, അഞ്ചു തവണ ജേതാവായ ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരും ബാലൺ ഡി ഓർ റാങ്കിങ്ങിൽ മുന്നിൽ ഉണ്ട്.

Rate this post