❝ഓസ്ട്രേലിയയെ ചാരമാക്കി ബംഗ്ലാദേശ് 😱ഇത് പുത്തൻ ക്രിക്കറ്റ്‌ ചരിത്രം❞

ക്രിക്കറ്റ്‌ ലോകത്ത് പലപ്പോഴും അട്ടിമറി ജയങ്ങൾ സ്വാഭാവികമാണ്. കുഞ്ഞൻ ടീമുകൾ പലതും വമ്പൻ താരനിരയുമായി എത്തുന്ന ടീമുകളെ ഐസിസിയുടെ ചില ലോകകപ്പിൽ അടക്കം തോൽപ്പിച്ചിട്ടുണ്ട്. എന്നാൽ ടി :20 ചരിത്രത്തിലെ അപൂർവ്വ ജയം ഓസ്ട്രേലിയക്ക്‌ എതിരെ നേടി പുത്തൻ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ബംഗ്ലാദേശ് ക്രിക്കറ്റ്‌ ടീം.23 റൺസിനാണ് ശക്തരായ ഓസ്ട്രേലിയയെ വീഴ്ത്തി ബംഗ്ലാദേശ് ടീം ക്രിക്കറ്റ്‌ ലോകത്ത് വമ്പൻ വാർത്തയായി മാറുന്നത്. സ്കോർ :ബംഗ്ലാദേശ് :131-7(20 ഓവർ ) ഓസ്ട്രേലിയ :108-10(20 ഓവർ ).

അതേസമയം ടി :20 ക്രിക്കറ്റ്‌ ചരിത്രത്തിൽ ബംഗ്ലാദേശ് ടീം ആദ്യമായിട്ടാണ് ഇന്നലെ ഓസ്ട്രേലിയക്ക്‌ എതിരെ ജയിച്ചത്.വളരെ കുറഞ്ഞ സ്കോറിൽ പുറത്തായിട്ടും മികച്ച ബൗളിംഗ് പ്രകടനമാണ് വളരെ നിർണായക ജയത്തിലേക്ക് ബംഗ്ലാദേശ് ടീമിനെ നയിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് ടീമിന്റെ ടോട്ടൽ വെറും 131 റൺസിൽ നിശ്ചിത ഓവറിൽ അവസാനിച്ചെങ്കിലും സ്പിൻ ബൗളർമാർ അടക്കം ഭംഗിയായി ബൗൾ ചെയ്തത്തോടെ ഓസ്ട്രേലിയക്ക്‌ പക്ഷേ വിജയലക്ഷ്യത്തിലേക്ക് എത്തുവാനായി കഴിഞ്ഞില്ല.

മറുപടി ബാറ്റിങ്ങിൽ തുടക്കത്തിൽ തന്നെ ഓസ്ട്രേലിയക്ക്‌ ഓപ്പണർമാരുടെ വിക്കറ്റ് നഷ്ടമായി.എന്നാൽ മികച്ച ഫോമിലുള്ള മിച്ചൽ മാർഷ് 45 റൺസ് ജയപ്രതീക്ഷ സമ്മാനിച്ചെങ്കിലും തുടരെ വിക്കറ്റുകൾ വീഴ്ത്തി ബംഗ്ലാദേശ് ആധിപത്യം ഉറപ്പിച്ചു. മിച്ചൽ മാർഷ്, മാത്യു വേഡ്, സ്റ്റാർക്ക് എന്നിവർ മാത്രമാണ് ഓസ്ട്രേലിയൻ ടീമിൽ രണ്ടക്കം കടന്ന ബാറ്റ്‌സ്മാന്മാർ. മറ്റുള്ളവർ എല്ലാം അതിവേഗം പുറത്തായി ബംഗ്ലാദേശ് ടീമിനായി ബൗളിംഗ് നിരയിൽ നാസും അഹമ്മദ്‌ നാല് വിക്കറ്റും സ്റ്റാർ ഓൾറൗണ്ടർ ഷാക്കിബ് രണ്ട് വിക്കറ്റും വീഴ്ത്തി.

മത്സരത്തിൽ ഫിലിപ്പെ, മിച്ചൽ മാർഷ്, വേഡ്, ഏഗർ എന്നിവരുടെ അടക്കം നാല് വിക്കറ്റ് വീഴ്ത്തിയ നാസും അഹമ്മദദാണ് കളിയിലെ കേമൻ. മത്സരത്തിൽ മാൻ ഓഫ് ദി പുരസ്ക്കാരം അദ്ദേഹം നേടി. ഒപ്പം ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ടീമിനായി ബാറ്റിങ്ങിൽ തിളങ്ങിയത് ഓൾറൗണ്ടർ ഷാക്കിബ് മാത്രമാണ്.33 പന്തിൽ നിന്നായി അദ്ദേഹം 36 റൺസ് 3 ഫോറുകൾ അടക്കം നേടി. ഇന്നാണ് 5 മത്സരങ്ങൾ ഉൾപ്പെട്ട ടി :20 പരമ്പരയിലെ രണ്ടാം ടി :20 മത്സരം.