❝ചരിത്രത്തിലാദ്യം, തുടർച്ചയായ രണ്ടാം മത്സരത്തിലും ഓസ്‌ട്രേലിയക്ക് തോൽവി❞

ക്രിക്കറ്റ് പ്രേമികളെ വീണ്ടും ഒരു തവണ കൂടി ഞെട്ടിച്ച് ബംഗ്ലാദേശ് ടീമിന്റെ മറ്റൊരു അട്ടിമറി ജയം ക്രിക്കറ്റിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായ ഓസ്ട്രേലിയൻ ടീമിന് എതിരെ 5 ടി :20 മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം ടി :20യിൽ 5 വിക്കറ്റ് വിജയം സ്വന്തമാക്കിയാണ് വീണ്ടും ബംഗ്ലാ കടുവകൾ ചരിത്രം സൃഷ്ടിച്ചത്.നേരത്തെ ആദ്യ ടി :20യിലും ബംഗ്ലാദേശ് ജയം സ്വന്തമാക്കി ആരാധകർക്കിടയിൽ വ്യാപക ചർച്ചയായി മാറിയിരുന്നു. സ്കോർ :ഓസ്ട്രേലിയ :121-7(20 ഓവർ ), ബംഗ്ലാദേശ് :123-5(18.4 ഓവർ ) .

ടി :20 ക്രിക്കറ്റിൽ ഓസ്ട്രേലിയക്ക്‌ എതിരെ ബംഗ്ലാദേശ് ക്രിക്കറ്റ്‌ ടീം നേടുന്ന തുടർച്ചയായ രണ്ടാം ജയമാണിത്. ആദ്യ ടി :20യിൽ ഓസ്ട്രേലിയക്ക്‌ എതിരെ 23 റൺസ് ജയമാണ് ബംഗ്ലാദേശ് ടീമിന് സ്വന്തമാക്കുവാൻ കഴിഞ്ഞത്. ഇന്നലെ ടി :20 ക്രിക്കറ്റ്‌ ചരിത്രത്തിലെ ആദ്യ ജയം നേടിയ ബംഗ്ലാദേശ് ഇന്ന്‌ വീണ്ടും ആ ഒരു പ്രകടനം ആവർത്തിച്ചപ്പോൾ പേരുകേട്ട ഓസ്ട്രേലിയൻ നിരക്കും ഒരുവേള ഒട്ടും പിടിച്ചുനിൽക്കുവാൻ കഴിഞ്ഞില്ല.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച ടീം ഓസ്ട്രേലിയക്ക്‌ സഹായകമായി മാറിയത് ഓൾറൗണ്ടർ മിച്ചൽ മാർഷ് 42 പന്ത് നേരിട്ട് 5 ഫോറുകൾ ഉൾപ്പെടെ 45 റൺസ് അടിച്ചെടുത്തതാണ്. നായകൻ വെഡ് മത്സരത്തിൽ ബംഗ്ലാദേശ് സ്പിന്നർമാർ മനോഹരമായി പണത്തെറിഞ്ഞതായി അഭിപ്രായം പറഞ്ഞു.ബംഗ്ലാദേശ് ടീമിന് വേണ്ടി മുസ്തഫിസുർ റഹ്മാൻ മൂന്ന് വിക്കറ്റ് വീഴ്ത്തി.മറുപടി ബാറ്റിങ്ങിൽ ബംഗ്ലാദേശ് ടീമിനായി ഷാക്കിബ് അടക്കം മികച്ച ബാറ്റിങ് തുടരുന്നത് വരുന്ന ടി :20 ലോകകപ്പിൽ അടക്കം ബംഗ്ലാദേശ് ടീമിന് അനുകൂല ഘടകമാണ്.