യുവ ഗോൾകീപ്പറെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

പഞ്ചാബിൽ നിന്നുമുള്ള 19 കാരൻ ഗോൾകീപ്പർ പ്രഭ്സുഖൻ സിംഗ് ഗിൽ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ബംഗളുരു എഫ് സി യിൽ നിന്നും രണ്ടു വർഷത്തെ കരാറിനാണ് താരത്തെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുന്നത്. മുൻ സീസണുകളിൽ ബ്ലാസ്റ്റേഴ്‌സ് നേരിട്ട ഏറ്റവും വലിയ പ്രസന്ധിയായിരുന്നു മികച്ച ഗോൾകീപ്പറുടെ അഭാവം .കഴിഞ്ഞ സീസണിൽ അത് കൂടുതൽ മുഴച്ചു നിന്നു, ഇതിനു പരിഹാരമായിട്ടാണ് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച യുവ ഗോൾകീപ്പറെ ബ്ലാസ്റ്റേഴ്‌സ് ടീമിലെടുത്തത്.

ചണ്ടീഗഡ് ഫുട്ബോൾ അക്കാദമിയുടെ കളിയിലേക്ക് കടന്നു വന്ന പ്രഭ്സുഖൻ സിംഗ് ഇന്ത്യയുടെ അണ്ടർ 14 ,17 ,20 ടീമുകളിൽ അംഗമായിരുന്നു.2017 ൽ ഇന്ത്യയിൽ നടന്ന അണ്ടർ 17 വേൾഡ് കപ്പിനുള്ള ടീമിൽ അംഗമായെങ്കിലും ടീമിലെ രണ്ടാം ഗോൾ കീപ്പറായ പ്രഭ്സുഖൻ സിങ്ങിന് ബെഞ്ചിലിരുന്നു കളി കാണേണ്ടി വന്നു.2018 ൽ വലെൻസിയയിൽ നടന്ന കൊട്ടിഫ് കപ്പിൽ അര്ജന്റീന അണ്ടർ 20 ടീമിനെതിരെ നേടിയ ജയത്തിൽ നിർണായക പങ്കു വഹിച്ചു ഗിൽ.അടുത്ത സീസണിൽ ഐ ലീഗ് ടീം ഇന്ത്യൻ ആരോസിൽ എത്തിയ ഗിൽ 12 മത്സരങ്ങളിൽ ജേഴ്സിയണിഞ്ഞു.2018 -2019 സീസണിൽ ആരോസിനായി 18 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. പ്രഭ്സുഖൻ സിംഗ് ഗിലിന്റെ തുടർച്ചയായ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ അടുത്ത സീസണിൽ ബംഗളുരു എഫ് സി ഗില്ലിനെ റാഞ്ചി.