ബാംഗ്ലൂർ ടീമിന് വീണ്ടും കണ്ടകശനി 😱സൂപ്പർ താരം ഐപിഎല്ലിന് ഇല്ല

ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം വളരെ അധികം ആവേശത്തോടെയിപ്പോൾ അടുത്ത മാസം ആരംഭിക്കുവാനിരിക്കുന്ന പ്രധാന ടി :20 ക്രിക്കറ്റ്‌ ലീഗായ ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിലെ പ്രധാനപെട്ട അവശേഷിക്കുന്ന മത്സരങ്ങൾക്ക്‌ വേണ്ടി കാത്തിരിക്കുന്നത്. ടീമുകൾ എല്ലാം തന്നെ ബാക്കി മത്സരങ്ങൾ ജയിച്ച് ഇത്തവണ ഐപിൽ കിരീടം നേടാമെന്നാണ് ഉറച്ച് വിശ്വസിക്കുമ്പോൾ ചില ടീമുകൾക്ക് എവമ്പൻ ഭീക്ഷണിയായി മാറുന്നത് താരങ്ങളുടെ എല്ലാം പരിക്കാണ്.വിദേശ ടീമുകളിലെ താരങ്ങൾ പലരും ഇനി ഈ ഐപിൽ സീസണിൽ കളിക്കില്ല എന്നാണ് വിശദമാക്കുന്നത് എന്നതും പല ടീമുകളെ ബാധിക്കുന്നുണ്ട്. എന്നാൽ ഇത്തവണ ഐപിൽ കിരീടം നേടുമെന്ന് എല്ലാവരും വിശ്വസിക്കുന്ന റോയൽ ചലഞ്ചേർസ് ബാംഗ്ലൂർ സ്‌ക്വാഡിൽ നിന്നും മറ്റൊരു നിരാശയുടെ വാക്കുകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്


ഇത്തവണ സ്പിൻ ഡിപ്പാർട്ടുമെന്റിലെയും തന്റെ വിശ്വസ്ത ബൗളറെ നഷ്ടമാകുന്ന വിഷമത്തിലാണ് നായകൻ വിരാട് കോഹ്ലി വരാനിരിക്കുന്ന ഐപിഎല്ലിൽ എല്ലാവിധ മത്സരത്തിലും പരിക്ക് കാരണം കളിക്കില്ല എന്ന് അറിയിക്കിക്കുകയാണ് ഇപ്പോൾ ബാംഗ്ലൂർ ടീമിലെ സ്റ്റാർ ആൾറൗണ്ടറായ വാഷിങ്ടൺ സുന്ദർ.കൈവിരലിലെ പരിക്ക് കാരണം ഫിറ്റ്നസ് അടക്കം പൂർണ്ണമായി വീണ്ടെടുക്കുവാനായി സാധിക്കാത്ത സാഹചര്യത്തിലാണ് സുന്ദറിന്റെ പിന്മാറ്റം. നേരത്തെ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിന്റെ കൂടി ഭാഗമായിരുന്ന സുന്ദർ ഐപിഎല്ലിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന ഒരു താരവുമാണ്. പവർപ്ലേ ഓവറുകളിൽ അടക്കം മികവോടെ പന്തെറിയുന്ന താരം കോഹ്ലിക്ക് പ്രധാന ബൗളറായിരുന്നു.

നേരത്തെ പല താരങ്ങൾക്കും പകരമായി മറ്റുള്ള പ്രധാന ടീമുകളിലെ താരങ്ങളെ സ്‌ക്വാഡിൽ എത്തിക്കുവാൻ ബാംഗ്ലൂർ ടീമിന് സാധിച്ചിരുന്നു. ശ്രീലങ്കൻ ടീം താരങ്ങളായ ഹസരംഗ, ചമീര എന്നിവർ ഇത്തവണ ബാംഗ്ലൂർ ടീമിനായി കളിക്കും. നിലവിൽ ഏറെ തുടർ വിജയങ്ങൾ നേടി ഐപിൽ പോയിന്റ് ടേബിളിൽ തന്നെ ടോപ്പിലുള്ള ബാംഗ്ലൂർ ആദ്യത്തെ ഐപിൽ കിരീടമാണ് പ്രതീക്ഷിക്കുന്നത്.