❝ മെസ്സിക്ക് 🔴🔵 ബാഴ്‌സ നൽകിയ പുതിയ ✍️💰 കരാർ
പുറത്ത് കാലയളവ് ഇത്രെയും 💪⚽ നീട്ടിയത് മെസ്സി
ബാഴ്‌സ വിടാതിരിക്കാൻ ❞

ഈ സീസൺ അവസാനത്തോടെ ബാഴ്സയുമായി കരാർ അവസാനിക്കുന്ന ലയണൽ മെസ്സിയെ എന്ത് വിലകൊടുത്തും നൗ ക്യാമ്പിൽ നിലനിർത്താനുള്ള ശ്രമത്തിലാണ് പ്രസിഡന്റ് ജുവാൻ ലപോർട്ട. കരാർ പുതുക്കുന്നതിന് കുറിച്ച് മെസ്സിയുടെ ഭാഗത്തു നിന്നും അഭിപ്രായമൊന്നും ഉയർന്നു വന്നിട്ടില്ല. ലയണൽ മെസ്സിയെ ബാഴ്സയിൽ നിലനിർത്തുന്നതിനായി മൂന്ന് വർഷത്തെ കരാർ വാഗ്ദാനം ചെയ്യാൻ തയ്യാറെടുത്തിരിക്കുകയാണ് പ്രസിഡൻറ് ജോവാൻ ലാപോർട്ട.

എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ മെസ്സിയുടെ ഉയർന്ന വേതനം ബാഴ്സക്ക് താങ്ങാൻ സാധിക്കുമോ എന്ന് സംശയമാണ്.മൂന്ന് വർഷത്തെ കരാർ നൽകുന്നത് കൊണ്ട് മെസ്സിയുടെ വേതനം കുറക്കാൻ പറ്റും എന്നാണ് ബാഴ്സലോണ ചിന്തിക്കുന്നത്. നിലവിൽ മെസ്സിക്ക് വേതനമായി പ്രതിവർഷം 75 മില്യൺ ഡോളർ നൽകേണ്ടി വരും.പുതിയ പ്രസിഡന്റ് ലപോർട ചുമതലയേറ്റതിനു ശേഷം നടത്തിയ ചർച്ചകളിൽ മെസ്സി തൃപ്തനാണ് എന്നാണ് വാർത്തകൾ. ലപോർട മെസ്സി ആഗ്രഹിക്കുന്നത് പോലെ ടീമിനെ ശക്തമാക്കാൻ ഉള്ളതെല്ലാം ചെയ്യാൻ ഒരുക്കമാണ് എന്നതും മെസ്സിയെ ക്ലബിൽ നിർത്താൻ സാധ്യതയുണ്ട്.

മെസ്സിയുടെ പിതാവും ഏജന്റുമായ ജോർഗെ മെസ്സിയുമായും ലപോർടെ ചർച്ച നടത്തിയിരുന്നു. മെസ്സി ലാലിഗ കഴിയുന്നത് വരെ ചർച്ചകൾ വേണ്ട എന്നും ലാലിഗ കിരീടത്തിൽ ശ്രദ്ധ കൊടുക്കണം എന്നുമാണ് ക്ലബിനെ അറിയിച്ചിരിക്കുന്നത്.ബാഴ്സലോണയുമായുള്ള മെസ്സിയുടെ കരാർ ഈ ജൂണോടെ അവസാനിക്കാൻ ഇരിക്കുകയാണ്.

മെസ്സി ഇപ്പോൾ ഫ്രീ ഏജന്റാണ്അതുകൊണ്ട് തന്നെ പാരീസ് സെന്റ് ജെർമെയ്നും മാഞ്ചസ്റ്റർ സിറ്റിയും ഒക്കെ ഇപ്പോൾ മെസ്സിയിൽ കണ്ണുണ്ട്.തന്റെ തീരുമാനം എടുക്കാൻ നിലവിലെ സീസണിന്റെ അവസാനം വരെ കാത്തിരിക്കുകയാണ് മെസ്സി. ഈ സീസണിൽ മികച്ച ഫോമിലുള്ള മെസ്സി എല്ലാ മത്സരങ്ങളിലുമായി 33 ഗോളുകൾ നേടുകയും ക്ലബ്ബിനെ കോപ ഡെൽ റേ കിരീടത്തിലേക്ക് നയിക്കുകയും ചെയ്തു.