❝ലോകത്തിലെ ഏറ്റവും സമ്പന്ന ഫുട്‌ബോള്‍ ക്ലബ് ബാഴ്‌സലോണ; പക്ഷേ കടം വീട്ടാന്‍ മെസിയെ വിൽക്കേണ്ടി വരുമോ? ❞

കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും ലോകത്തിലെ ഏറ്റവും സമ്പന്നമായ ഫുട്‌ബോള്‍ ക്ലബ് എന്ന പേര് നിലനിര്‍ത്തുകയാണ് ബാഴ്‌സലോണ. കോവിഡ് കാലത്ത് വരുമാനം 715 മില്യണ്‍ യൂറോയില്‍ നിന്ന് 125 മില്യണ്‍ യൂറോയിലേക്ക് വരുമാനം ഇടിഞ്ഞതിന് ശേഷവും ഒന്നാമത് ബാഴ്‌സ തുടരുകയാണ്. ഡെലോയ്റ്റ്‌സിന്റെ ഫുട്‌ബോള്‍ മണി ലീഗ് പട്ടികയിലാണ് ബാഴ്‌സ ഒന്നാമത് നില്‍ക്കുന്നത്. എന്നാല്‍ ബാഴ്‌സയുടെ കടം 1.2 ബില്യണ്‍ യൂറോയിലേക്ക് എത്തിയതായും റിപ്പോര്‍ട്ടുകള്‍ വരുന്നു.

നിലവിലെ പ്രതിസന്ധിയില്‍ നിന്ന് തിരികെ കയറുന്നതിന് ബാഴ്‌സയ്ക്ക് മുന്‍പിലുള്ള വഴി സൂപ്പര്‍ താരം മെസിയെ വില്‍ക്കുകയാണ്. ബാഴ്‌സയില്‍ തുടരണം എങ്കില്‍ പ്രതിഫലം വെട്ടിക്കുറയ്ക്കാന്‍ തയ്യാറാവണം എന്ന് ബാഴ്‌സ പ്രസിഡന്റ് സ്ഥാനാര്‍ഥി മെസിയോട് ആവശ്യപ്പെട്ടിരുന്നു. സാമ്പത്തിക നില വെച്ച് കൂടി നോക്കുമ്പോള്‍ ഈ സീസണ്‍ അവസാനത്തോടെ മെസി ന്യൂകാമ്പ് വിടാനുള്ള സാധ്യതകള്‍ ഏറുകയാണ്. 1.2 ബില്യണ്‍ യൂറോ കടത്തിൽ ചെറുകിട വായ്പാടിസ്ഥാനത്തില്‍ 730 ദശലക്ഷം യൂറോ തിരിച്ചടക്കാനുള്ളത് ഉള്‍പ്പെടില്ല.

താരങ്ങളുടെ ശമ്പളം തന്നെയാണ് ക്ലബ്ബിന്റെ ഏറ്റവും വലിയ ചെലവ് മേഖല. വരുമാനത്തിന്റെ എഴുപത്തിനാല് ശതമാനവും ചെലവഴിക്ക് ശമ്പളം നല്‍കാനാണ്. മഹാമാരി കാലത്ത് കളിക്കാരുമായി ആലോചിച്ച് ശമ്പളം വെട്ടിക്കുറച്ചിരുന്നു ബാഴ്‌സലോണ. ഇത് തന്നെ വേണ്ട ആലോചന നടത്തിയില്ലെന്ന താരങ്ങളുടെ പരാതി കൊണ്ട് വിവാദമാവുകയും ചെയ്തു. മറ്റു ക്ലബ്ബുകള്‍ക്ക് ബാഴ്‌സലോണ നല്‍കാനുള്ളത് 126 ദശലക്ഷം യൂറോയാണ്. സമീപകാലത്ത് നടന്നിട്ടുള്ള താരക്കൈമാറ്റ കരാറില്‍ ബാഴ്‌സലോണ പണമിടപാടില്‍ വീഴ്ച വരുത്തിയിട്ടുണ്ട്.
ഡെംബെലെ, ഫ്രെങ്കി ഡെ ജോങ്, ഫിലിപ്പെ കുട്ടിഞ്ഞോ, ഗ്രീസ്മാന്‍ എന്നിവരുടെ ട്രാന്‍സ്ഫറിന്റെ പേരില്‍ മറ്റ് വമ്പന്‍ ക്ലബുകള്‍ക്കും ബാഴ്‌സ ഇനിയും പണം നല്‍കാനുണ്ട്.


ബ്രസീലിയന്‍ ഫിലിപ് കൂട്ടീഞ്ഞോയുടെ സൈനിംഗുമായി ബന്ധപ്പെട്ട് 29 ദശലക്ഷം യൂറോ ലിവര്‍പൂളിന് നല്‍കാനുണ്ട്. ഫ്രെങ്കി ഡി ജോംഗിന്റെ ട്രാന്‍സ്ഫറില്‍ അയാക്‌സിന് 16 ദശലക്ഷം യൂറോയും മാല്‍ക്കമിന്റെ ട്രാന്‍സ്ഫറില്‍ ബോര്‍ഡിയക്‌സിന് ഒമ്പത് ദശലക്ഷം പൗണ്ടും നല്‍കാനുണ്ട്. ഈ ഇടപാടെല്ലാം ജൂണ്‍ മുപ്പതിനകം പൂര്‍ത്തിയാക്കണമെന്നതാണ് കരാര്‍ വ്യവസ്ഥ.ആര്‍തറും അര്‍തുറോ വിദാലും മാല്‍ക്കമും ഇപ്പോള്‍ ബാഴ്‌സലോണയില്‍ ഇല്ല. പക്ഷേ, അവരെ സൈന്‍ ചെയ്തതിന്റെ കടം ബാക്കിയാണ്. ആര്‍തറിനെ വാങ്ങിയതില്‍ ഗ്രെമിയോക്ക് 21 ദശലക്ഷം യൂറോ കൊടുക്കാനുണ്ട്. വിദാലിനെ ബയേണില്‍ നിന്നാണ് വാങ്ങിച്ചത്. പതിനൊന്ന് ദശലക്ഷം യൂറോയാണ് ബയേണിന് ഇനി കൊടുക്കാനുള്ളത്.

ക്ലബ്ബിന്റെ പ്രധാന വരുമാന സ്രോതസ് മത്സരങ്ങളുടെ ടിക്കറ്റ് വില്‍പ്പനയാണ്. കൊവിഡ് കാലത്ത് പൂര്‍ണമായ അര്‍ഥത്തില്‍ സ്‌റ്റേഡിയം എപ്പോള്‍ ഉണരുമെന്നതിന് ഒരു വ്യക്തതയുമില്ല. കാണികള്‍ സ്‌റ്റേഡിയത്തിലെത്തിയാല്‍ 56 ദശലക്ഷം യൂറോ ക്ലബ്ബിന്റെ പെട്ടിയില്‍ വീഴുമെന്നാണ് പ്രതീക്ഷ. ഫെബ്രുവരിയില്‍ 25 ശതമാനവും മെയില്‍ അമ്പത് ശതമാനവും കാണികളെ പ്രവേശിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ബാഴ്‌സ.

കടപ്പാട്

Leave A Reply

Your email address will not be published.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications