❝മെസ്സിയെ✍️👑നിലനിർത്താനും🖐🤩അഞ്ചു വമ്പന്മാരെ ടീമിലെത്തിക്കാനും🔵🔴ബാഴ്‌സയുടെ പുതിയ നീക്കം❞

അടുത്ത സീസണിൽ നൗ ക്യാമ്പിലെത്താൻ സാധ്യതയുള്ള അഞ്ചു താരങ്ങളുടെ ലിസ്റ്റ് പുറത്തു വിട്ട് ബാഴ്സലോണ .ഈ താരങ്ങളെ സ്വന്തമാക്കുന്നതോടൊപ്പം സൂപ്പർ താരം ലയണൽ മെസ്സിയെ ബാഴ്സയിൽ നിലനിർത്താൻ ശ്രമിക്കുകയും ചെയ്യുമെന്ന റിപോർട്ടുകൾ പുറത്തു വന്നു.

‘ബാർസഗേറ്റ്’ എന്ന അഴിമതി അന്വേഷണത്തിനിടെ ക്ലബ്ബിന്റെ ഓഫീസുകളിൽ പോലീസ് തിരച്ചിൽ നടത്തിയതും ബാർത്തെമു അറസ്റ്റിലായതും ബാഴ്‌സയെ വീണ്ടും വാർത്ത മാധ്യമങ്ങളിൽ മുൻ നിരയിൽ കൊണ്ട് വന്നു.’ബാർസഗേറ്റ്’ ബന്ധപ്പെട്ടാണ് മെസ്സിയുമായുള്ള ക്ലബ്ബിന്റെ ബന്ധവും കഴിഞ്ഞ 12 മാസത്തിനുള്ളിൽ വഷളായത്,ബാഴ്സ ക്യാപ്റ്റൻ കഴിഞ്ഞ വർഷം വിടാനും ശ്രമിച്ചിരുന്നു.

ഈ സീസൺ അവസാനത്തോടെ മെസ്സിക്ക് സൗജന്യ ട്രാൻസ്ഫറിൽ ബാഴ്സയിൽ നിന്നും പുറത്തു പോവാൻ സാധിക്കും . മാഞ്ചസ്റ്റർ സിറ്റിയും പാരീസ് സെൻറ് ജെർ‌മെയിനും മെസ്സിയുടെ വരവിനായി കാത്തിരിക്കുകയാണ് . എന്നാൽ 33 വയസുകാരന്റെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ച് ബാഴ്സയിൽ തന്നെ നിലനിർത്താൻ തന്നെയാണ് ക്ലബ്ബിന്റെ ശ്രമം. കഴിഞ്ഞ സീസണിൽ താരങ്ങളുടെ മോശം റിക്രൂട്ട്‌മെന്റ് തന്ത്രം മോശമായതിനാൽ ബാഴ്‌സ ക്രമേണ മൊത്തം ‘മെസ്സി-ഡിപൻഡൻസി’യിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. എന്നാൽ അടുത്ത സീസണിൽ ടീം ശക്തിപ്പെടുത്താനും പഴയ പ്രതാപം തിരിച്ചു പിടിക്കാനും ബാഴ്സ ശ്രമിക്കുന്നതായും ,മെസ്സിയെ നിലനിർത്താൻ ശ്രമിക്കുന്നുവെന്നും എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

ബാഴ്സയുടെ ഈ പട്ടികയിൽ ഒന്നാമതുള്ള താരമാണ് ബൊറൂസിയ ഡോർട്മുണ്ടിന്റെ 20 കാരനായ നോർവീജിയൻ ഗോൾ മെഷീൻ ഏർലിങ് ഹാലാൻഡ്. യൂറോപ്പിലെ എല്ലാ ക്ലബ്ബുകളും സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന സൂപ്പർ താരത്തെ ടീമിലെത്തിയാക്കൻ ബാഴ്സ വലിയ വില കൊടുക്കേണ്ടി വരും. കുറച്ചു കാലമായി ബാഴ്സ നേരിടുന്ന പ്രധാന പ്രശ്നമായ പ്രതിരോധത്തിന് ശക്തിപകരം യുവന്റസിൽ നിന്നും ഡച്ച് താരം മാത്തിജ്സ് ഡി ലിഗ്റ്റിനെയും ബാഴ്സ നോട്ടമിടുന്നുണ്ട്.തന്റെ മുൻ അജാക്സ് ടീമിലെ സഹതാരം ഫ്രെങ്കി ഡി ജോങിനൊപ്പം നൗ ക്യാമ്പിൽ ചേരാനും താരത്തിന് ആഗ്രഹമുണ്ട്.

പട്ടികയിലെ അടുത്ത താരം സെവിയ്യയുടെ 22 കാരനായ ഫ്രഞ്ച് ഡിഫൻഡർ ജൂൾസ് കൊണ്ടയാണ്‌.സെന്റർ ബാക്ക് അല്ലെങ്കിൽ റൈറ്റ് ബാക്ക് കളിക്കാൻ കഴിഞ്യുന്ന കൊണ്ടേ ഒരു യൂട്ടിലിറ്റി താരമാണ്. മാഞ്ചസ്റ്റർ യുണൈറ്റഡും താരത്തിന് പിന്നാലെയുണ്ട്. കഴിഞ്ഞ വർഷം മുതൽ ലിവർപൂൾ മിഡ്ഫീൽഡർ ജോർജീനിയോ വിജ്നാൽഡത്തെ ബാഴ്‌സയിലേക്ക് നീക്കവുമായി ബന്ധപെട്ടു വാർത്തകൾ വന്നിരുന്നു.

ആക്രമണത്തിൽ മെസ്സിക്ക് കൂട്ടായി മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും സെർജിയോ അഗ്യൂറോയെയും നൗ ക്യാമ്പിൽ ഏതാനും സത്യതയുണ്ട് ,മെസ്സിയുടെ ഉറ്റ ചങ്ങാതിയായായ 32 കാരന്റെ സിറ്റിയുമായുള്ള കരാർ ഈ സീസണോടെ അവസാനിക്കും.ഒരു ബില്യൺ ഡോളർ കടബാധ്യതയുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒരു ക്ലബിന് ഹാലാൻഡ്, ഡി ലിഗ്റ്റ്, കൊണ്ടേ എന്നിവരെ ടീമിലെടുക്കാനും മെസ്സിയെ നിലവിലെ വേതനത്തിൽ ക്ലബ്ബിൽ നിലനിർത്താനും എങ്ങനെ കഴിയും എന്നത് സംശയമാണ്.

സുഹൃത്ത് ലൂയിസ് സുവാരസിനെ കഴിഞ്ഞ വർഷം അറ്റ്ലെറ്റിക്കോ മാഡ്രിഡിൽ ചേരാൻ അനുവദിച്ചപ്പോൾ മുതൽ മെസ്സി അസ്വസ്ഥനായിരുന്നു. 2017 ൽ ഉറ്റ സുഹൃത്തായ ബ്രസീലിയൻ നെയ്‍മർ ക്ലബ് വിട്ടു പോയപ്പോളും ഇതേ അവശത തന്നെയായിരുന്നു.ഹാലാൻഡ്, ഡി ലിഗ്റ്റ്, കൊണ്ടേ , വിജ്‌നാൽഡം, അഗ്യൂറോ എന്നിവരുടെ വരവ് മെസ്സിയെ ബാഴ്സയിൽ നിലനിർത്താൻ സഹായിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.