❝ അവിശ്വസനീയമായ🔥✌️തിരിച്ചു വരവുമായി🔵🔴ബാഴ്സ: ജയമില്ലാതെ 🔴😑യുണൈറ്റഡ്: പെനാൽറ്റി⚽🥅ഗോളിൽ രക്ഷപെട്ട് മിലാൻ : വിജയം🔵✌️ തുടർന്ന് പിഎസ്ജി ❞

അതി ഗംഭീരവും അവിശ്വസനീയമയുമായ തിരിച്ചു വരവിലൂടെ ബാഴ്സലോണ. ഇന്നലെ ക്യാമ്പ് നൗവിൽ നടന്ന കോപ ഡെൽ റേ സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ അത്ര വലിയ തിരിച്ചുവരവാണ് സെവിയ്യക്കെതിരെ ബാഴ്സലോണ നടത്തിയത്.തങ്ങളെ എഴുതി തള്ളിയർക്ക് ക്ലാസിക് തിരിച്ചുവരവിലൂടെ മറുപടി നൽകി കോമാനും സംഘവും.സെവിയ്യയോട് ആദ്യ പാദത്തിൽ വഴങ്ങിയ 2-0ന്റെ പരാജയം മറികടന്ന് ഇന്ന് 3-0ന്റെ വിജയവുമായി ബാഴ്സലോണ കോപ ഡെൽ റേ ഫൈനലിലേക്ക് കടന്നു. മത്സരത്തിൽ പൂർണ ആധിപത്യം പുലർത്തിയ ബാഴ്സ സെവിയ്യയെ നിലത്തു നിർത്തിയില്ല. അധിക സമയത്തേക്ക് നീണ്ട മത്സരത്തിൽ ബ്രെത്വൈറ്റ് നേടിയ ഗോളിനാണ് ബാഴ്സ ഫൈനൽ സ്പോട് ഉറപ്പിച്ചത്.

ബാഴ്സയുടെ ആക്രമണത്തോടെയാണ് മത്സരം തുടങ്ങിയത്. അതിന്റെ ഫലമായി 12 മിനുറ്റിൽ ബോക്സിനു പുറത്തു നിന്നും ഡെംബലെയുടെ മനോഹരമായ ഷോട്ട് സെവിയ്യ വലയിൽ കയറിയതോടെ ആതിഥേയർ ലീഡ് നേടി.ഇതിനു ശേഷം ബാഴ്സലോയുടെ പല ശ്രമങ്ങളും ലക്ഷ്യം കാണാതെ പോയി. സെവിയ്യയും ബാഴ്സ പ്രതിരോധത്തെ പരീക്ഷിച്ചു കൊണ്ടിരുന്നു.67-ാം മിനിറ്റിൽ ജോർഡി ആൽ‌ബയുടെ ജമ്പിംഗ് വോളി സെവില്ല കീപ്പർ ടോമാസ് വാക്ലിക്കിനെ മറികടന്നെങ്കിലും ക്രോസ്ബാറിൽ തട്ടി മടങ്ങി.

ഗോളിനായി ബാഴ്സ നിരന്തരം ആക്രമണത്തെ അഴിച്ചു വിടുന്നതിന്റെ ഇടയിൽ സെവിയ്യക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചു. ഓസ്‌കാർ മിംഗുവേസ സെവിയ്യ താരം ലൂക്കാസ് ഒകാംപോസിനെ വീഴ്ത്തിയതിനായിരുന്നു പെനാൽറ്റി.എന്നാൽ ഒകാംപോസ് എടുത്ത ദുർബല പെനാൽറ്റി മാർക്ക്-ആൻഡ്രെ ടെർ സ്റ്റീഗൻ തടഞ്ഞു.ബോക്‌സിന്റെ അരികിൽ നിന്നും പകരകകരനായ ഫ്രാൻസിസ്കോ ട്രിങ്കാവോയെ വലിച്ചിഴച്ചതിന് സെവില്ല മിഡ്‌ഫീൽഡർ ഫെർണാണ്ടോയ്ക്ക് രണ്ടാം മഞ്ഞക്കാർഡ് ലഭിച്ചു പുറത്തേക്ക് പോയി.കളിയുടെ 94ആം മിനുട്ടിൽ ആണ് ബാഴ്സലോണ നിർണായകമായ രണ്ടാം ഗോൾ നേടുന്നത്. ഗ്രീസ്മാന്റെ ക്രോസിൽ നിന്നും പികെ ബാഴ്സയുടെ സമനില ഗോളും മത്സരം അധിക സമയത്തേക്കും നീട്ടി.

സമനില ഗോളിന്റെ പിൻബലത്തിൽ അധിക സമയത്തേക്ക് കടന്ന ബാഴ്സ 95 ആം മിനുട്ടിൽ ആൽബയുടെ ക്രോസിൽ നിന്നും ബ്രെത്വൈറ്റ് ഹെഡ്ഡറിൽ നിന്നും ബാഴ്സയുടെ വിജയമുറപ്പിച്ച ഗോൾ നേടി. 100 ആം മിനുട്ടിൽ ബാഴ്സ ഡിഫെൻഡർ ക്ലെമന്റ് ലെങ്‌ലെറ്റിന്റെ കൈയിൽ പന്ത് കൊണ്ടാണതിനു സെവിയ്യ താരങ്ങൾ പെനാൽറ്റിക്കായി വാദിച്ചെങ്കിലും വാറിൽ പെനാൽറ്റി അനുവദിച്ചില്ല. വിജയത്തോടെ ഫൈനൽ ഉറപ്പിക്കാൻ ബാഴ്സലോണക്ക് ആയി.ഏപ്രിൽ 17 ന് നടക്കുന്ന ഫൈനലിൽ ബാഴ്‌സലോണ അത്‌ലറ്റിക് ബിൽബാവോയും ലെവാന്റേയും തമ്മിൽ നടക്കുന്ന രണ്ടാം സെമിയിലെ വിജയിയെ നേരിടും.

മാഞ്ചസ്റ്റർ യുണൈറ്റഡിന് തുടർച്ചയായ മൂന്നാം മത്സരത്തിലും ഗോൾ രഹിത സമനില. ഇന്നലെ ക്രിസ്റ്റൽ പാലസിനോട് മാഞ്ചസ്റ്റർ യുണൈറ്റഡ് നിരാശ നിറഞ്ഞ സമനില നേടിയത്.അവസാന രണ്ടു മത്സരങ്ങളിൽ ഗോളടിക്കാൻ സാധിക്കാതിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നും ഗോൾ അവസരങ്ങൾ സൃഷ്ടിക്കാൻ കഷ്ടപ്പെടുന്നതാണ് ഇന്ന് പാലസിന്റെ ഗ്രൗണ്ടിലും കണ്ടത്. ആദ്യ പകുതിയിൽ കാര്യമായ അവസരങ്ങൾ ഒന്നും സൃഷ്ടിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായില്ല. ആകെ ടാർഗറ്റിലേക്ക് തൊടുത്ത ഒരു അവസരം മാത്രം. അത് മാറ്റിചിന്റെ ഒരു ഡിഫ്ലക്റ്റഡ് ഷോട്ടായിരുന്നു. അത് സമർത്ഥമായി പലസ് ഗോൾ കീപ്പർ തട്ടിയകറ്റി.

കവാനിക്കും റാഷ്ഫോർഡിനും അർധാവസരങ്ങൾ ലഭിച്ചു എങ്കിലും കാര്യമുണ്ടായില്ല.അവസാന നിമിഷം ഒരു ഗംഭീര സേവ് നടത്തി ഹെൻഡേഴ്സൺ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയത്തിൽ നിന്ന് രക്ഷിച്ചത്.ഈ സമനില മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കിരീട പോരാട്ടം അവസാനിപ്പിക്കും ഒന്നാമതുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് ഇപ്പോൾ 14 പോയിന്റിന്റെ ലീഡ് ഉണ്ട്. സിറ്റിയെ ഇനി ആരെങ്കിലും മറികടക്കണം എങ്കിൽ ലീഗിൽ അത്ഭുതങ്ങൾ നടക്കേണ്ടി വരും. 27 മത്സരങ്ങളിൽ 51 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിൽ രണ്ടാമത് നിൽക്കുകയാണ്.

ഇറ്റാലിയൻ സിരി എയിൽ അവസാന നിമിഷത്തിൽ ലഭിച്ച പെനാൽറ്റി ഗോളിൽ ഉദിനീസിനെതിരെ സമനില നേടി തടിതപ്പി എസി മിലാൻ .ഒന്നാം സ്ഥാനക്കാരായ ഇന്റർ മിലാനുമായി അടുക്കാനുള്ള അവസരമാണ് മിലാൻ കളഞ്ഞത്.പരിക്കേറ്റ ടോപ് സ്കോറർ സ്ലാറ്റൻ ഇബ്രാഹിമോവിച്ചിന്റെ അഭാവത്തിൽ ആണ് മിലാൻ ഇറങ്ങിയത്. 68 ആം മിനുട്ടിൽ റോഡ്രിഗോ ഡി പോൾ നൽകിയ ക്രോസിൽ നിന്നും റോഡ്രിഗോ ബെക്കാവോയുടെ ബുള്ളറ്റ് ഹെഡ്ഡർ ഉഡീനീസിനു ലീഡ് നേടിക്കൊടുത്തു. വിജയത്തിലേക്ക് നീങ്ങുകയായിരുന്ന ഉഡീനീസിക്കു തിരിച്ചടിയായി ബോക്സിനുള്ളിൽ വെച്ച വിംഗ് ബാക്ക് ജെൻസ് സ്‌ട്രൈഗർ ലാർസന്റെ കയ്യിൽ തട്ടിയ പന്തിൽ നിന്നും മിലാണ് അനുകൂലമായ പെനാൽറ്റി ലഭിക്കുകയും . കിക്കെടുത്ത കേസി വലയിലാക്കാക്കി സമനില ‌നേടികൊടുത്തു.

മറ്റു മത്സരങ്ങളിൽ അറ്റ്ലാന്റ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് ക്രോട്ടൺ പരാജയപ്പെടുത്തി.എസ് റോമ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഫിയോറെന്റീനയെ പരാജയപ്പെടുത്തി.നാപോളി സാസോളോ മത്സരത്തിൽ ഇരു ടീമുകളും മൂന്ന് വീതം ഗോളുകൾ നേടി സമനിലയിൽ പിരിഞ്ഞു .

ഫ്രഞ്ച് ലീഗിൽ 20 മിനുട്ടിൽ സറാബിയാ നേടിയ ഗോളിൽ പിഎസ്ജി ബോർഡോയെ പരാജയപ്പെടുത്തി. മറ്റു മത്സരങ്ങളിൽ ലീഗിൽ ഒന്നാമതുള്ള ലില്ലേ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മഴസയെ പരാജയപ്പെടുത്തി ഒന്നാം സ്ഥാനം വൂട്ടിയുറപ്പിച്ചു.മറ്റൊരു മത്സരത്തിൽ കരുത്തരായ മോണോക്കയെ സ്ട്രാസ്ബർഗ് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി.28 മത്സരങ്ങളിൽ നിന്നും 62 പോയിന്റുമായി ലില്ലെയാണ് ലീഗിൽ മുന്നിൽ ,28 മത്സരങ്ങളിൽ നിന്നും 60 പോയിന്റുമായി പിഎസ്ജി രണ്ടാമതാണ്.