❝ അടിച്ചും അടിപ്പിച്ചും👑🐐മെസ്സി, ആറാട്ട്💪🔥നടത്തി🔵🔴ബാഴ്സലോണ ;
കിരീട🏆💔പ്രതീക്ഷകൾ അസ്തമിച്ച്🤍🖤യുവന്റസ് ; ഒന്നാം സ്ഥാനം😍✌️നിലനിർത്തി അത്‌ലറ്റികോ ;
മികച്ച👊💥വിജയത്തോടെ എസി മിലാൻ ❞

ലാ ലീഗയിൽ തകർപ്പൻ ഫോം തുടർന്ന് ബാഴ്സലോണ.ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ ആറു ഗോളുകൾക്കാണ് റയൽ സോസിഡാഡിനെ തകർത്തത്. സെർജിനോ ഡെസ്റ്റ്, ലയണൽ മെസ്സി എന്നിവർ ബാഴ്സക്ക് വേണ്ടി രണ്ടു ഗോളുകൾ നേടി. ഇന്നലത്തെ വിജയത്തോടെ റയൽ മാഡ്രിഡിനെ മറികടന്നു രണ്ടാം സ്ഥാനത്തെത്താനും ഒന്നാം സ്ഥാനക്കാരായ അത്ലറ്റികോ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം നാലാക്കി കുറയ്ക്കാനായി. ഇന്നലത്തെ മത്സരത്തോടെ ബാഴ്സ ജേഴ്സിയിൽ മെസ്സിയുടെ 768-ാമത്തെ മത്സരവും സാവിയുടെ എക്കാലത്തെയും മാർക്ക് മറികടന്നു.

37 ആം മിനുട്ടിൽ സ്‌ട്രൈക്കർ അന്റോണിയോ ഗ്രീസ്മാൻ തന്റെ പഴയ ക്ലബ്ബിനെതിരെ ബാഴ്സക്ക് ലീഡ് നേടിക്കൊടുത്തു. ഒന്നാം പകുതി അവസാനിക്കുന്നതിനു മുൻപ് മെസ്സിയുടെ പാസിൽ നിന്നും സെർജിനോ ഡെസ്റ്റ് സ്കോർ 2 -0 ആയി ഉയർത്തി. 53 ആം മിനുട്ടിൽ ഡെസ്റ്റിലൂടെ ബാഴ്സ വീണ്ടും ലീഡ് നേടി. 56 ആം മിനുട്ടിൽ സെർജിയോ ബുസ്‌ക്വറ്റ്സ് കൊടുത്ത പാസിൽ നിന്നും ഗോൾകീപ്പർ അലജാൻഡ്രോ റെമിറോയെ കബളിപ്പിച്ച് ലയണൽ മെസ്സി സ്കോർ 4 -0 ആക്കി ഉയർത്തി. 71 ആം മിനുട്ടിൽ മികച്ചൊരു ഗോളിലൂടെ ഡെംബെലെ സോസിഡാഡ് വലയിൽ അഞ്ചാം ഗോൾ അടിച്ചു. 77 ആം മിനുട്ടിൽ കാർലോസ് ഫെർണാണ്ടസ് പാസിൽ നിന്നും ആൻഡർ ബാരനെറ്റ്‌സിയ മുഗുരുസ സോസിഡാഡിന് വേണ്ടി ഒരു ഗോൾ മടക്കി. 89 ആം മിനുട്ടിൽ ആൽബയുടെ പാസിൽ നിന്നും മെസ്സി സ്കോർ 6 -1 ആക്കി ഉയർത്തി.മെസ്സിയുടെ ലീഗിലെ 23 ആം ഗോൾ ആയിരുന്നു.

അലവാസിനെ പരാജയപ്പെടുത്തി ലാ ലീഗയിൽ ഒന്നാം സ്ഥാനം നിലനിർത്തി അത്ലറ്റികോ മാഡ്രിഡ്. സ്‌ട്രൈക്കർ ലൂയി സുവാരസ് നേടിയ ഏക ഗോളിനായിരുന്നു അത്ലറ്റികോയുടെ വിജയം. 54 ആം മിനുട്ടിൽ കീരൻ ട്രിപ്പിയർ പാസിൽ നിന്നുമാണ് സുവാരസ് ഗോൾ നേടിയത്.ക്ലബ്ബിനും രാജ്യത്തിനുമായുള്ള സുവാരസിന്റെ 500-ാമത്തെ ഗോളായിരുന്നു ഇത് . 86-ാം മിനിറ്റിൽ അലവാസിന് അനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും ജോസലുവിന്റെ ഷോട്ട് ഗോൾ കീപ്പർ ഒബ്ലാക്ക് തടുത്തിട്ട് അത്ലറ്റികോയുടെ രക്ഷകനായി. മറ്റു മത്സരങ്ങളിൽ വലൻസിയ ഗ്രാനഡയെയും, വിയ്യ റയൽ കാഡിസിനെയും ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി.

യുവന്റസിന് ഇത്തവണത്തെ സീരി എ കിരീടം നേടാൻ സാധിക്കുമോ എന്നത് സംശയമാണ്. ഇന്നലെ ടൂറിനിൽ ലീഗിൽ 16 ആം സ്ഥാനത്തുള്ള ബെനവന്റോ എതിരില്ലാത്ത ഒരു ഗോളിന് അട്ടിമറിച്ചു.69ആം മിനുട്ടിൽ അഡോൽഫോ ഗൈച് ആണ് വിജയ ഗോൾ നേടിയത്.ബെനവെന്റോയുടെ ഇന്നത്തെ മത്സരത്തിലെ ടാർഗറ്റിലേക്കുള്ള ഏക ഷോട്ടായിരുന്നു ഇത്. മറുവശത്ത് യുവന്റസ് 27 ഷോട്ടുകൾ തൊടുത്തിട്ടും കാര്യമുണ്ടായില്ല. ഈ പരാജയത്തോടെ യുവന്റസ് ഒന്നാമതുള്ള ഇന്റർ മിലാനെക്കാൾ 10 പോയിന്റ് പിറകിലായി.

മറ്റൊരു മത്സരത്തിൽ ഫിയോറെന്റീനയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് എ സി മിലാൻ ഒന്നാം സ്ഥാനക്കാരായ ഇന്റർ മിലാനുമായുള്ള പോയിന്റ് വ്യത്യാസം ആറായി കുറച്ചു. ഇന്നലത്തെ ഗോളോടെ സെരി എ സീസണിൽ 15 ഗോളുകൾ നേടുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനായി ഇബ്രാഹിമോവിച് മാറി., ഗോൾ നേടുമ്പോൾ 39 വർഷവും 169 ദിവസവും ആയിരുന്നു താരത്തിന്റെ പ്രായം. മത്സരം തുടങ്ങി ഒൻപതാം മിനുട്ടിൽ ഇബ്രാഹിമോവിച് മിലാണ്‌ ലീഡ്നേടിക്കൊടുത്തു. 17 ആം മിനുട്ടിൽപൽഗറിലൂടെ ഫിയോറെന്റീന സമനില നേടി. 51 ആം മിനുട്ടിൽ ഫ്രാങ്ക് റിബറി ആതിഥേയരെ മുന്നിലെത്തിച്ചു. 57 ആം മിനുട്ടിൽ ബ്രഹീം ഡയസ് മിലൻ സമനില നേടിക്കൊടുത്തു.72 ആം മിനുട്ടിൽ ഹകാൻ കാൽഹാനോഗ്ലു മിലൻറെ വിജയഗോൾ നേടി.

മറ്റൊരു മത്സരത്തിൽ റോമയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് നാപോളി പരാജയപ്പെടുത്തി .മത്സരത്തിന്റെ 27 ,34 മിനിറ്റുകളിൽ ബെൽജിയൻ സ്‌ട്രൈക്കർ ഡ്രൈസ് മെർട്ടെൻസ് നേടിയ ഇരട്ട ഗോളുകൾക്കായിരുന്നു നാപോളിയുടെ ജയം. ഇതോടെ നാപോളിക്ക് വേണ്ടി 100 ഗോൾ തികക്കാനും സ്‌ട്രൈക്കർക്കായി.മാരിക് ഹാംസിക് (100), അന്റോണിയോ വോജാക്ക് (102) എന്നിവയ്ക്ക് ശേഷം സെറി എയിൽ 100 ​​ഗോളുകൾ നേടുന്ന മൂന്നാമത്തെ നാപോളി കളിക്കാരൻ മാത്രമാണ് മെർട്ടെൻസ്. 27 മത്സരങ്ങളിൽ നിന്നും 65 പോയിന്റുമായി ഇന്റർ മിലാൻ ഒന്നാം സ്ഥാനത്. 28 മത്സരങ്ങളിൽ നിന്നും എ സി മിലാൻ 59 പോയിന്റും ,27 മത്സരങ്ങളിൽ നിന്നും 55 പോയിന്റുമായി യുവന്റസ് മൂന്നമതുമാണ്.