❝ ബാഴ്സലോണ അത്‌ലറ്റിക്കോ ⚽🔥 മത്സരത്തിനിടെ
🗣 വാക്കുകൾ കൊണ്ട് ഏറ്റുമുട്ടി സുവാരസും പിക്വെയും ❞

ലാ ലീഗയിലെ മുൻനിരക്കാരായ ബാഴ്സലോണയും അത്ലറ്റികോ മാഡ്രിഡും ഏറ്റുമുട്ടിയ നിർണായക പോരാട്ടം സമനിലയിൽ കലാശിച്ചതോടെ ബാഴ്സയുടെ കിരീട പ്രതീക്ഷകൾ ഏകദേശം അസ്തമിച്ചിരിക്കുകയാണ്. ഇനിയുള്ള മത്സരങ്ങളിലെ റയലിന്റെയും അത്ലറ്റികോയുടെയും ജയാ പരാജയങ്ങളെ ആശ്രയിച്ചായിരിക്കും ബാഴ്സയുടെ കിരീട സാധ്യതകൾ.

കഴിഞ്ഞ സമ്മറിൽ എതിരാളികളായ അറ്റ്ലെറ്റിക്കോ മാഡ്രിഡിലേക്ക് പോയതിന് ശേഷം ആദ്യമായി ലൂയിസ് സുവാരസ് ആദ്യമായി നൗ ക്യാമ്പിലേക്ക് മടങ്ങിയെത്തുവന്ന എന്ന പ്രത്യേകതയും ഉണ്ടായിരുന്നു സൂപ്പർ പോരാട്ടത്തിന്.എന്നാൽ മത്സരത്തിൽ ലൂയിസ് സുവാരസിന്റെ പെരുമാറ്റത്തിൽ ബാഴ്‌സ കളിക്കാർ അതൃപ്തരാണ് എന്നാണ് പുറത്തു വരുന്ന റിപോർട്ടുകൾ. തന്റെ തലമുറയിലെ ഏറ്റവും മികച്ച സ്‌ട്രൈക്കറായ സുവാരസ് ഹോളണ്ടിൽ അയാക്സിന് വേണ്ടി കളിക്കുന്നത് മുതൽ തന്നെ കളിക്കളത്തിലെ മോശം സ്വഭാവത്തിനും ഡൈവിംഗിനും ഉറുഗ്വേൻ സ്‌ട്രൈക്കർ പ്രശസ്തി നേടിയിട്ടുണ്ട്.


ബാഴ്‌സലോണയ്‌ക്കെതിരായ മത്സരത്തിനിടെ ലൂയിസ് സുവാരസും തന്നെ മാർക്ക് ചെയ്ത ജെറാർഡ് പിക്വെയും തമ്മിൽ മത്സരത്തിലുടനീളം ഇരുവരും തർക്കമുണ്ടായിരുന്നു. ആദ്യ പകുതിയിൽ പെനാൽറ്റി ബോക്സിനുള്ളിൽ സുവാരസ് അനായാസം വീണപ്പോൾ ഇവർ തമ്മിൽ വാക്കുകൾ കൊണ്ട് ഏറ്റുമുട്ടി. സുവാരസിന്റെ പെരുമാറ്റത്തിനെതിരെ മുൻ ബാഴ്‌സലോണ സഹ താരം ആക്രോശിക്കുകയും ചെയ്തു.പിച്ചിലെ മൈക്രോ ഫോണിൽ പിക്വെ പറഞ്ഞത് വ്യക്തമാവുകയും ചെയ്തു.

“അത് മതി ഫാറ്റി നിനക്കു ഗൗരവമായിരിക്കാൻ കഴിയില്ല. അത് മതി!” (“That’s enough, fatty. You can’t be serious. That’s enough!”) (“Come on fatty, don’t mess with us.”)എന്നാണ് പിക്വെ സുവാരസിനോട് പറഞ്ഞത്.ബാഴ്‌സലോണയിൽ ആയിരുന്ന സമയത്ത് ഡ്രസ്സിംഗ് റൂമിലെ ലൂയിസ് സുവാരസിന്റെ വിളിപ്പേര് “ഫാറ്റി” ആയിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ബാഴ്സലോണ ഗോൾകീപ്പർ മാർക്ക്-ആൻഡ്രെ ടെർ സ്റ്റീഗനും ബോക്സിൽ അനായാസം വീണതിനെ “ഹേയ്, ലൂയിസ്! അത് പോലെ അല്ല!” എന്നാണ് പറഞ്ഞത്.

മത്സരം സമനിലയായതും റയൽ മാഡ്രിഡ് പരാജയപ്പെട്ടതും അത്ലറ്റികോ മാഡ്രിഡിനാണ് കൂടുതൽ ഗുണം ചെയ്തത്. ഇതോടെ പോയിന്റ് ടേബിളിൽ മുന്നിലുള്ള അവർ കിരീടത്തോടെ കൂടുതൽ അടുത്ത് എന്ന് തന്നെ പറയാം.ഇനിയുള്ള മത്സരങ്ങളിൽ വിജയം ഉറപ്പാക്കിയത് 2013 -14 ശേഷം കിരീടം സിമിയോണിക്കും കൂട്ടർക്കും സ്വന്തമാക്കാം.