❝🔵ബാഴ്‌സയുടെ പുതിയ നീക്കം,🤩നെയ്മറുടെ✍️🔥പിൻഗാമിയെ ക്യാമ്പ്🏟🤝നൗവിലെത്തിക്കാൻ ബാഴ്സലോണ പ്രസിഡന്റ്❞

സ്പാനിഷ് ഫുട്ബോളിലെ മികച്ച യുവ താരത്തെ സ്വന്തമാക്കാനൊരുങ്ങി ബാഴ്സലോണ. നെയ്മറുടെ പിൻഗാമി എന്നറിയപ്പെടുന്ന സെവിയ്യ യുവ താരം ബ്രയാൻ ഗില്ലിനെ അടുത്ത സീസണിൽ ടീമിലെത്തിക്കാനാണ് ബാഴ്സയുടെ ശ്രമം. ബാഴ്സയിൽ അടിമുടി മാറ്റത്തിനൊരുങ്ങുന്ന പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബാഴ്‌സലോണ പ്രസിഡന്റ് ജോവാൻ ലാപോർട്ട യുവ താരത്തെ ടീമിലെത്തിക്കാൻ 35 മില്യൺ ഡോളർ വരെ മുടക്കാൻ തായ്യാറാണ്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ലാ ലിഗയിലെ ഏറ്റവും ഉയർന്ന റേറ്റിംഗുള്ള യുവാക്കളിൽ ഒരാളായി മാറിയ ഗിൽ സെവിയ്യയിൽ നിന്ന്നും ഐബറിൽ ലോണിൽ എത്തിയത് മുതൽ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. നിലവിൽ 35 മില്യൺ ഡോളറിൽ താഴെയുള്ള ഒരു റിലീസ് ക്ലോസുള്ള ഗില്ലിനു കണക്കുകൾ പ്രകാരം അടുത്ത സീസണിൽ 150 മില്യൺ ഡോളറായി ഉയരാൻ സാധ്യതയുണ്ട്. ഇക്കാരണത്താൽ ബാഴ്സ ഈ സീസൺ അവസാനത്തോടെ വിങ്ങർ ടീമിലെത്തിക്കും.

നിലവിലുള്ള സാമ്പത്തിക സ്ഥിതിയിൽ ട്രാൻസ്ഫർ മാർക്കറ്റിൽ അമിതമായ തുക ചെലവഴിക്കാൻ ബാഴ്സക്ക് കഴിയില്ല അതിനാൽ വിലകുറഞ്ഞ ടാർഗെറ്റുകൾ കണ്ടെത്തുന്നതിനായാണ് ജോവാൻ ലാപോർട്ട ശ്രമിക്കുന്നത്. ബ്രയാൻ ഗില്ലിനു പുറമേ, ബാഴ്‌സലോണയിലേക്കുള്ള നീക്കങ്ങളുമായി ശക്തമായി ബന്ധമുള്ള മറ്റ് രണ്ട് കളിക്കാരാണ് സെർജിയോ അഗ്യൂറോ, എറിക് ഗാർസിയ എന്നിവർ. ജൂൺ മാസത്തിൽ ഇരുവരുടെയും മാഞ്ചസ്റ്റർ സിറ്റിയുമായുള്ള കരാർ അവസാനിക്കും. അതിനാൽ സൗജന്യ കൈമാറ്റത്തിലൂടെ ഇരുവരെയും ബാഴ്സയിലെത്തിക്കാനാവും.

ബ്രയാൻ ഗില്ലിന്റെ വലിയ ആരാധകനായ ലപോർട്ട യുവ താരത്തെ ടീമിലെത്തിക്കും എന്നുറപ്പാണ്.ലാ ലിഗയിലെ ഏറ്റവും തിളക്കമാർന്ന പ്രതീക്ഷകളിലൊനായ ബ്രയാൻ ഗിൽ സ്പെയിനിനു വേണ്ടി യൂത്ത് ടീമുകളിൽ മികവ് പുലർത്തിയിട്ടുണ്ട്. സെവിയ്യ അക്കാദമിയിൽ ആറു വർഷം ചിലവഴിച്ചതിനു ശേഷം 2019 ജനുവരിയിൽ സീനിയർ അരങ്ങേറ്റം കുറിച്ചു.മൂന്നുമാസത്തിനുശേഷം റിയോ വലെക്കാനോയുടെ 5-0 ജയിച്ച മത്സരത്തിൽ ആദ്യ ഗോൾ നേടി.21-ാം നൂറ്റാണ്ടിൽ ജനിച്ച് സ്പാനിഷ് ടോപ്പ് ഫ്ലൈറ്റിൽ സ്കോർ ചെയ്ത ആദ്യ കളിക്കാരനായി.

ഈ സീസണിൽ, ഐബറിനായി 20 മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകൾ നേടിയിട്ടുണ്ട്. ഈ സീസണിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ യൂറോപ്പിലുടനീളമുള്ള നിരവധി മുൻനിര ക്ലബ്ബുകൾ താരത്തിന് പിന്നാലെയാണ്. വിങ്ങുകളിൽ ഒരു മികച്ച താരത്തിന്റെ കുറവ് ബാഴ്സയിലുണ്ട് ഇതിനൊരു പരിഹാരമായാണ് ഗില്ലിന്റെ വരവിനെ കാണുന്നത്.