ചോദിച്ചു വാങ്ങിയ സമനിലയുമായി ബാഴ്സ ; അവസരങ്ങൾ തുളച്ചു സമനിലയുമായി ചെൽസി ; വിജയം ആവർത്തിച്ച് ബയേൺ മ്യൂണിക്ക്

ആദ്യ പകുതിയിൽ മൂന്നു ഗോളിന് മുന്നിട്ട് നിൽക്കുക എന്നിട്ട് രണ്ടാം പകുതിയിൽ മൂന്നു ഗോൾ തിരിച്ചു വാങ്ങി മത്സരം സമനിലയിലാവുക. ഇന്ന് നടന്ന ബാഴ്സ സെൽറ്റ വീഗ മത്സരത്തിലെ കഴയണിത്.ആദ്യ പകുതിയിൽ 3 ഗോളിന് മുന്നിൽ എത്തിയപ്പോൾ അങ്ങനെ ലാലിഗയിൽ അവസാനം ബാഴ്സലോണക്ക് ഒരു വിജയം കിട്ടി എന്നായിരുന്നു ആരാധകർ കരുതിയത് സെൽറ്റ വിഗോയെയുടെ പോരാട്ടത്തിന് മുന്നിൽ 3-3ന്റെ സമനില ആണ് ബാഴ്സലോണ വഴങ്ങിയത്. 97ആം മിനുട്ടിലായിരുന്നു സെൽറ്റ വിഗോ അവരുടെ സമനില ഗോൾ നേടിയത്. തുടർച്ചയായ നാലാം ലാലിഗ മത്സരത്തിലാണ് ബാഴ്സലോണ വിജയമില്ലാതെ കളി അവസാനിപ്പിക്കുന്നത്.

അഞ്ചാം മിനുട്ടിൽ ജോർഡി ആൽബയുടെ പാസിൽ നിന്നും അൻസു ഫതിയുടെ ഗോളിലാണ് ബാഴ്സലോണ അക്കൗണ്ട് തുറന്നത്.18ആം മിനുട്ടിൽ ബുസ്കെറ്റ്സിലൂടെ സന്ദര്ശകര് ലീഡുയർത്തി.34ആം മിനുട്ടിൽ ജോർദി ആൽബയുടെ ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെ ഡിപായും ഗോൾ നേടിയതോടെ കളിയിൽ 3-0ന് ബാഴ്സലോണ മുന്നിൽ എത്തി. പക്ഷെ പരിക്ക് കാരണം ഗാർസിയയും അൻസു ഫതിയും പരിക്കേറ്റ് പുറത്തായത് ബാഴ്സലോണക്ക് തിരിച്ചടി ആയി.

എന്നാൽ രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചടിച്ച സെൽറ്റ 52 ആം മിനുട്ടിൽ ഇയാഗോ ആസ്പസിലൂടെ ഒരു ഗോൾ മടക്കി.74ആം മിനുട്ടിൽ നൊലിറ്റോ സ്കോർ 3-2 എന്നാക്കി. പിന്നീട് സമനില ഗോളിനായുള്ള അന്വേഷണം ആയിരുന്നു. അവസാനം 97ആം മിനുട്ടിൽ പെനാൾട്ടി ബോക്സിന് പുറത്ത് നിന്ന് ആസ്പാസ് തന്നെ സമനില ഗോളും നേടി.ഈ സമനിലയോടെ 12 മത്സരങ്ങളിൽ 19 പോയിന്റുമായു ബാഴ്സലോണ ഏഴാമത് നിൽക്കുകയാണ്. സെൽറ്റ പതിനഞ്ചാം സ്ഥാനത്താണ് ഉള്ളത്.

പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനക്കാരെ ഞെട്ടിച്ച അവസാന സ്ഥാനക്കാരായ ബേൺലി.
ചെൽസി-ബേൺലി മത്സരം ഓരോ ഗോളുകൾ വീതം നേടിയാണ് സമനിലയിൽ പിരിഞ്ഞത്.
മത്സരം സമനിലയിൽ കലാശിച്ചു എങ്കിലും പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് ചെൽസി തന്നെയാണ്.കിട്ടിയ അവസരങ്ങൾ മുതലെടുക്കാത്തതിന് ചെൽസി കൊടുക്കേണ്ടി വന്ന വലിയ വിലയാണ് ഈ സമനില. ബേർൺലി കീപ്പർ നിക്ക് പോപിന്റെ ഗംഭീര പ്രകടനം ബേർൺലിയുടെ ഒരു പോയിന്റിൽ നിർണായകമായി.

ആദ്യ പകുതിയിൽ ജോർഗീനോയുടെ ഷോട്ടിൽ നിന്നുൾപ്പെടെ രണ്ട് നല്ല സേവുകൾ കൂടെ ആദ്യ പകുതിയിൽ പോപ് നടത്തി. അവസാനം 33ആം മിനുട്ടിൽ അവർ ഗോൾ കണ്ടെത്തി. ഇടത് വിങ്ങിൽ നിന്ന് റീസ് ജെയിംസിന്റെ ക്രോസിൽ നിന്ന് ഒരു ഫ്രീ ഹെഡറിലൂടെ ഹവേർട്സ് ചെൽസിക്ക് ലീഡ് നൽകി.രണ്ടാം പകുതിയിൽ ഒരു കോർണറിൽ നിന്ന് തിയാഗോ സിൽവയുടെ ഗോൾ പോസ്റ്റിൽ തട്ടി മടങ്ങുന്നതും കണ്ടു. നിരവധി അവസരങ്ങൾ കളഞ്ഞതിന് ചെൽസി അവസാനം വില കൊടുക്കേണ്ടി വന്നു. 80 ആം മിനുട്ടിൽ ബേർൺലി സമനില നേടി ,വൈദ്ര ആണ് ബേർൺലിക്ക് സമനില നൽകിയത്.

ബുണ്ടസ് ലീഗയിൽ ഫ്രയ്ബർഗിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു ബയേൺ മ്യൂണിച്. 30 ആം മിനുട്ടിൽ തോമസ് മുള്ളറിന്റെ പാസിൽ നിന്നു ലിയോൺ ഗോരേട്സ്കയാണ് ബയേണിനു ആയി ആദ്യ ഗോൾ നേടിയത്. 75 ആം മിനുട്ടിൽ ലിറോയ്‌ സാനെയുടെ പാസിൽ നിന്നു റോബർട്ട് ലെവൻഡോസ്കി ലക്ഷ്യം കണ്ടു. സീസണിൽ ലീഗിലെ 11 മത്തെ മത്സരത്തിലെ 13 മത്തെ ഗോൾ ആണ് പോളണ്ട് താരത്തിനു ഇത്. മത്സരത്തിന്റെ ഇഞ്ച്വറി സമയത്തു 92 മത്തെ മിനിറ്റിൽ ഫ്രയ്ബർഗ് ഗോൾ തിരിച്ചടിച്ചത് ബയേണിനെ അവസാന നിമിഷങ്ങളിൽ ആശങ്കയിൽ ആക്കി. യാനിക് ഹാബറർ ആണ് ഫ്രയ്ബർഗിന്റെ ഗോൾ നേടിയത്.