” ബാഴ്സക്ക് ഹാലണ്ടിനെ കിട്ടിയില്ലെങ്കിൽ ഈ രണ്ടു സൂപ്പർ താരങ്ങളിൽ ഒരാൾ ക്യാമ്പ് നൗവിൽ എത്തും “

സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയുടെ പരിശീലകനായി സാവി എത്തിയതോടെ അവർ ഒരു ഉയിർത്തെഴുന്നേൽപ്പിന്റെ പാതയിലാണ്.സാവിയുടെ കീഴിൽ ജനുവരിയിൽ എത്തിയ പുതു താരങ്ങളുടെ ശക്തിയിൽ പുതിയൊരു ബാഴ്സയെയാണ് നമുക്ക് കാണാൻ സാധിച്ചത് .

ലയണൽ മെസ്സി കാലഘട്ടത്തിനു ശേഷം ഇത്രയും മനോഹരമായി കളിക്കുന്ന ബാഴ്‌സയെ നമുക്ക് കാണാൻ സാധിച്ചിരുന്നില്ല.സാവി ഹെർണാണ്ടസ് തന്റെ ഭരണത്തിന്റെ ആദ്യ ഏതാനും ആഴ്‌ചകളിൽ മുൻഗാമിയായ റൊണാൾഡ് കോമാന്റെ കീഴിലുള്ള അസ്ഥിരമായ പ്രകടനങ്ങൾ തന്നെ തുടർന്നിരുന്നു. എന്നാൽ പതിയെ ആരധകരുടെ പ്രതീക്ഷകൾക്കൊത്തുയർന്ന സാവി ബാഴ്‌സയെ തുടർച്ചയായ വിജയങ്ങളിൽ എത്തിക്കുകയും ചെയ്തു. അടുത്ത സീസണിലേക്കും ടീമിനെ ശക്തി പെടുത്താനുള്ള ഒരുക്കത്തിലാണ് ബാഴ്സലോണ.

ബൊറൂസിയ ഫോർവേഡ് ഏർലിങ് ഹാലണ്ടാണ് ബാഴ്സയുടെ നമ്പർ വൺ ട്രാൻസ്ഫർ ടാർഗറ്റ്.ഹാലന്റിനെ കിട്ടിയില്ലെങ്കില്‍ എന്ന സാഹചര്യത്തിലുള്ള പ്ലാന്‍ ബിയെക്കുറിച്ച് ചിന്തിക്കുകയാണ് സാവി. ഹാലന്‍ഡിനെ ലഭിച്ചില്ലെങ്കില്‍ സാവി പരിഗണിക്കുന്നത് ലിവര്‍പൂള്‍ മുന്നേറ്റനിര താരമായ മൊഹമ്മദ് സലായെയും ,ബയേൺ മ്യൂണിക്ക് സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോസ്‌കിയെയുമാണ്.

ബയേൺ മ്യൂണിക്കിലെ ലെവെൻഡോസ്‌കിയുടെ കരാർ 2023 വരെ നീണ്ടുനിൽക്കും, ക്ലബ്ബ് ഇതുവരെ ഒരു പുതുക്കൽ വാഗ്ദാനം ചെയ്തിട്ടില്ല.അത്കൊണ്ട് തന്നെ പോളിഷ് സ്‌ട്രൈക്കർ ക്ലബ് വിടാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്.സലായും സമാനമായ ഒരു സാഹചര്യം അഭിമുഖീകരിക്കുന്നു, അദ്ദേഹത്തിന്റെ കരാറും 2023-ൽ അവസാനിക്കും. എന്നിരുന്നാലും ലിവർപൂൾ ഈജിപ്ഷ്യൻ താരത്തിന് ഓഫറുകൾ നൽകിയെങ്കിലും ധാരണയിലെത്തിയിട്ടില്ല.

പല കാര്യങ്ങൾ കൊണ്ട് ക്യാമ്പ് നൗവിൽ സലായെ കൂടുതൽ അനുകൂലമായ ഒരു ഓപ്ഷനാക്കി മാറ്റുന്നുണ്ട്. ബാഴ്സലോണ ഇപ്പോഴും ഹാലാൻഡിനാണ് മുൻഗണന നൽകുന്നത്, എന്നാൽ നോർവീജിയൻ സ്ട്രികാരെ സ്വന്തമാക്കുന്നതിൽ പരാജയപ്പെട്ടാൽ ബാഴ്സലോണ ബി, സി പ്ലാനുകൾ തയായരാക്കി വെച്ചിരിക്കുകയാണ്.