2018 നു ശേഷം ബാഴ്സലോണ വിറ്റുകളഞ്ഞത് 16 താരങ്ങളെ

സമീപകാലത്ത് ബാഴ്‌സലോണയിൽ എത്തിയ പല താരങ്ങളും ക്ലബ് വിട്ടു പോയി , 2018 മുതൽ ക്യാമ്പ് നൗവിൽ നിന്നും 16 താരങ്ങളെയാണ് ബാഴ്സ വിറ്റൊഴിവാക്കിയത്.കറ്റാലൻ ഭീമന്മാർ സമീപകാലത്ത് സൈൻ ചെയ്ത താരങ്ങളിൽ മൂന്ന് പേർ മാത്രമാണ് മൂന്ന് സീസണുകളിൽ കൂടുതൽ കളിച്ചത് നാലു വര്ഷം കളിച്ച തോമസ് വർമലെൻ, ആറു വർഷം വീതം കളിച്ച ഇവാൻ റാകിറ്റിക്, ലൂയിസ് സുവാരസ് എന്നിവർ.

ബാഴ്സലോണക്കെതിരെ സമീപ കാലത്തുണ്ടായ ഏറ്റവും വലിയ വിമര്ശനമാണ് ദീർഘ വീക്ഷണമില്ലാതെ കളിക്കാരെ വാങ്ങി കൂട്ടുന്നത് . ഇതിൽ ഭൂരിഭാഗം പരാജയമാണെന്ന് പിന്നീട് തെളിയുകയും ചെയ്തു.ബ്രസീലുകാരായ മർലോൺ, മാൽകോം, പോളീന്യോ , കൊളംബിയൻ സെൻട്രൽ ഡിഫെൻഡർ യെറി മിന, ഫോർവേഡ് ജെറാർഡ് ഡ്യുലോഫ്യൂ എന്നിവരുൾപ്പെടെ അഞ്ച് കളിക്കാർ ഒരു സീസണിൽ മാത്രമാണ് ബാഴ്സ നിരയിൽ കളിച്ചത്. ഇതിൽ ബ്രസീലിസൺ താരം മാൽകം രണ്ടു മത്സരങ്ങൾ മാത്രമാണ് കളിച്ചത്.

എവർട്ടണിന് വിൽക്കുന്നതിന് മുമ്പ് ലൂക്കാസ് ഡിഗ്നെ, ആൻഡ്രസ് ഗോമസ് എന്നിവർ രണ്ട് സീസണുകൾ ബാഴ്സയിൽ കളിച്ചു , അതേസമയം പാക്കോ അൽകാസർ, അർതുറോ വിഡാൽ, ആർതർ എന്നിവർ രണ്ടു സീസൺ ബാഴ്സക്കായി പന്ത് തട്ടി.ഡെനിസ് സുവാരസ് രണ്ടര സീസണുകൾ നീണ്ടുനിന്നപ്പോൾ അലക്സ് വിഡാൽ, നെൽ‌സൺ സെമെഡോ, ജാസ്പർ സില്ലെസെൻ എന്നിവർ മൂന്നു സീസൺ കാറ്റലോണിയയിൽ പന്ത് തട്ടി.