❝ വമ്പൻമാർക്ക് മുന്നിൽ 🤦‍♂️ മുട്ടിടിച്ച് 🔵🔴
ബാഴ്സലോണ ജയിക്കാനായത് ഒരു മത്സരം മാത്രം ❞

സ്പാനിഷ് ലാ ലീഗയിൽ ഇന്നലെ നടന്ന നിർണായക പോരാട്ടത്തിൽ ലീഗ് ലീഡേഴ്‌സായ അത്‌ലറ്റികോ മാഡ്രിഡിനോട് സമനില വഴങ്ങിയതോടെ ബാഴ്സലോണയുടെ കിരീട പ്രതീക്ഷകൾക്ക് മങ്ങലേറ്റിരിക്കുകയാണ്. കിരീട പ്രതീക്ഷ നിലനിർത്താൻ ബാഴ്സക്ക് ജയം അനിവാര്യമായിരുന്നു. ലീഗിൽ ഇനിയുള്ള മത്സരങ്ങൾ ജയിച്ചാലും റയലിന്റെയും അത്ലറ്റികോയുടെയും ജയ പരാജയങ്ങൾ ആശ്രയിച്ചിരിക്കും.

ഈ സീസണിൽ ലാ ലീഗയിലും ചാമ്പ്യൻസ് ലീഗിലും സ്ഥിരതയില്ലാത്ത പ്രകടനമാണ് ബാഴ്സ പുറത്തെടുത്തത്. ഡിസംബർ വരെ പോയിന്റ് ടേബിളിൽ പുറകിലായിരുന്ന ബാഴ്സലോണ 2021 ൽ കളിച്ച ഭൂരിഭാഗം മത്സരവും ജയിച്ചാണ് ആദ്യ മുന്നിലെത്തിയത്. ഈ സീസണിൽ ലാ ലീഗയിലും ചാമ്പ്യൻസ് ലീഗിലും ചെറിയ ടീമുകളോട് വലിയ വിജയങ്ങൾ കരസ്ഥമാക്കുന്നുണ്ടെങ്കിലും വലിയ ടീമുകളോട് ദയനീയ പ്രകടനമാണ് മെസ്സിയും ബാഴ്സയും പുറത്തെടുക്കുന്നത്.


ഈ സീസണിൽ വലിയ ടീമുകളോട് ഏറ്റുമുട്ടിയ മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ബാഴ്സക്ക് ജയിക്കാനായത്. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ യുവന്റസിനെതിരെയായിരുന്നു ബാഴ്സലോണയുടെ ജയം. ചാമ്പ്യൻസ് ലീഗിൽ യുവന്റസിനോടും പിഎസ്ജി യോടും സ്വന്തം ഗ്രൗണ്ടിൽ പരാജയപ്പെട്ട ബാഴ്സ ഇത്തവണത്തെ രണ്ടു എൽ ക്ലാസിക്കോയിലും റയൽ മാഡ്രിഡിനോട് പരാജയപെട്ടു. അത്‌ലറ്റികോ മാഡ്രിഡിനെതിരെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടപ്പോൾ ഇന്നലെ നടന്ന മത്സരം സമനിലയിലായി. വമ്പൻ ടീമുകൾ എത്തുമ്പോൾ കളി മറക്കുന്ന തരത്തിലായിരുന്നു ബാഴ്സയുടെ ഈ സീസണിലെ പ്രകടനവും .

ബാഴ്സയെപോലെ തന്നെ വലിയ മത്സരങ്ങളിൽ ടീമിനെ വിജയത്തിലെത്തിയാക്കൻ മെസ്സിക്കും സാധിക്കുന്നില്ല. ലാ ലീഗയിൽ ടോപ് സ്‌കോറർ ആണെങ്കിലും രണ്ടു എൽ ക്ലാസിക്കോയിലും അത്‌ലറ്റികോ മാഡ്രിഡിനെതിരെയും ഗോൾ നേടാനോ ടീമിനെ വിജയിപ്പിക്കാനോ മെസ്സിക്കായില്ല. 2018 നു ശേഷം എൽ ക്ലാസിക്കോയിൽ ഒരു ഗോൾ നേടാൻ പോലും മെസ്സിക്കായിട്ടില്ല. കഴിഞ്ഞ ആറ് വർഷമായിബാഴ്സക്ക് ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ സാധിക്കാത്തതിന്റെ പ്രധാന കാരണം വലിയ മത്സരങ്ങൾ എത്തുമ്പോൾ പിന്നോട്ട് പോവുന്നതാണ്.