❝മെസിയില്ലാതെ👑🐐ബാഴ്സയില്ല: സമനില🤝🤦‍♂️കുരുക്കിൽ യുവന്റസ്: അഞ്ചടിച്ച്💪🖐ബയേൺ : മികച്ച🤩✌️ ജയത്തോടെ പിഎസ്ജി ❞

മെസ്സിയില്ലാതെ ബാഴ്സയില്ല എന്നത് ഈ സീസണിൽ ഓരോ മത്സരം കഴിയുന്തോറും തെളിഞ്ഞു വരുന്ന ഒന്നാണ്.ലാ ലീഗയിൽ ഇന്നലെ സെവിയ്യയെ പരാജയപെടുത്തിയായ മത്സരത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഒരു ഗോളും അസ്സിസിറ്റുമായി കളം നിറഞ്ഞു കളിച്ച മെസ്സിയുടെ പിൻബലത്തിൽ എതിരില്ലാതെ രണ്ടു ഗോളുകൾക്കാണ് കരുത്തരായ സെവിയ്യയെ ബാഴ്സ പരാജയപ്പെടുത്തിയത്. ജയത്തോടെ റയൽ മാഡ്രിഡിനെ മറികടന്നു ലീഗിൽ രണ്ടാമത്തേതാണ് ബാഴ്സക്കായി. അത്ലറ്റികോയെക്കാൾ രണ്ടു മത്സരം കൂടുതൽ കളിച്ച ബാഴ്സ അവരെക്കാൾ രണ്ടു പോയിന്റ് പിറകിലാണ്.

ലാ ലീഗയിൽ തുടർച്ചയായ ആറു മത്സരം ജയിച്ചെത്തിയ സെവിയ്യക്കെതിരെ മികച്ച പ്രകടനം തന്നെയാണ് ബാഴ്സ പുറത്തെടുത്തത്.ഈ സീസണിലെ ഏറ്റവും മികച്ച പ്രതിരോധ പ്രകടനം തന്നെയാണ് കൂമൻ ടീം പുറത്തടുത്തത്.29-ാം മിനിറ്റിൽ മൈതാന മധ്യത്തു നിന്നും മെസ്സി കൊടുത്ത മനോഹര ത്രൂ ബോൾ മികച്ചൊരു ഫിനിഷിംഗിലൂടെ ഗോൾ കീപ്പറെയും മറികടന്ന് ഡെംബെലെ ബാഴ്സയുടെ ആദ്യ ഗോൾ നേടി.

60 ആം മിനുട്ടിൽ ബാഴ്സക്ക് ലെഡ് രണ്ടാക്കി ഉയർത്താൻ അവസരം ലഭിച്ചു എന്നാൽ റൈറ്റ് ബാക്ക് ഡെസ്റ്റിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. 80 ആം മിനുട്ടിൽ യൂസഫ് എൻ നെസിറി ബാഴ്സ വല ചലിപ്പിച്ചെങ്കിലും റഫറി ഹാൻഡ് വിളിച്ചു.85 ആം മിനുട്ടിൽ മെസ്സിയുടെ വ്യക്തിഗത മികവിൽ സ്കോർ രണ്ടാക്കി ഉയർത്തി വിജയം ഉറപ്പിക്കുകയും ചെയ്തു.

ഇറ്റാലിയൻ സിരി എയിൽ ഒന്നാം സ്ഥാനത്തുളള ഇന്റർ മിലാനോട് അടുക്കാനുള്ള അവസരം കളഞ്ഞു കുളിച്ച് യുവന്റസ്.ഇന്നലെ നടന്ന മത്സരത്തിൽ ഹെല്ലസ് വെറോണയോട് സമനില വഴങ്ങിയതോട് കൂടിയാണ് അവസരം നഷ്ടമായത്.ഇന്ററുമായി ഏഴ് പോയിന്റ് വ്യത്യാസമുള്ള യുവന്റസ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് . സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ കണ്ടെത്തിയ മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ നേടി സമനിലയിൽ പിരിയുകയായിരുന്നു.

ആദ്യ പകുതിയിൽ ഗോളൊന്നും വീഴാതിരുന്നപ്പോൾ രണ്ടാം പകുതി തുടങ്ങി നാലാം മിനുട്ടിൽ തന്നെ റൊണാൾഡോയുടെ യുവന്റസ് മുന്നിലെത്തി.ഫെഡറിക്കോ ചിസ കൊടുത്ത പാസിൽ നിന്നും മികച്ചൊരു ഫിനിഷിംഗിലൂടെ റോണോ യുവന്റസിന് ലീഡ് നേടിക്കൊടുത്തു.എന്നാൽ 77 ആം മിനുട്ടിൽ ഡാർക്കോ ലാസോവിക്ക് ഇടതുവശത്ത് നിന്ന് കൊടുത്ത ക്രോസിൽ നിന്നും ഹെഡ്ഡറിലൂടെ അന്റോണിൻ ബരാക് ഹെല്ലാസ് വെറോണക്ക് സമനില നേടിക്കൊടുത്തു. അഞ്ചു മിനുട്ടിനു ശേഷം വെറോണ വിജയ ഗോളിന് അടുത്തെത്തി പക്ഷേ ലാസോവിയുടെ സ്ട്രൈക്ക് ക്രോസ്ബാറിൽ തട്ടി പോയി.35 പോയിന്റുമായി വെറോണ ഒൻപതാം സ്ഥാനത്താണ്.


ജർമൻ ബുണ്ടസ് ലീഗയിൽ തകർപ്പൻ ജയത്തോടെ ബയേൺ മ്യൂണിക്ക് .കഴിഞ്ഞ രണ്ടു മത്സരങ്ങളിലും വിജയിക്കാൻ സാധിക്കാതിരുന്ന ബയേൺ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് എഫ് സി കൊളോണിനെ തകർത്തു. സൂപ്പർ സ്‌ട്രൈക്കർ ലെവെൻഡോസ്‌കിയും ,ഗ്നബ്രിയും രണ്ടു ഗോൾ വീതം നേടിയപ്പോൾ ചൗപോ മോട്ടിങ് അഞ്ചാം ഗോൾ നേടി. സ്‌കിരി കൊളോണിന്റെ ആശ്വാസ ഗോൾ നേടി. മറ്റൊരു മലരത്തിൽ ലൈപ്സിഗ് വരുന്ന മൂന്നു ഗോളുകൾക്ക് ഗ്ലാഡ്‌ബാച്ചിനെ പരാജയപ്പെടുത്തി. ആദ്യ അപകുതിയിൽ രണ്ടു ഗോളുകൾക്ക് പുറകിൽ നിന്ന ശേഷം ഇഞ്ചുറി ടൈമിൽ സോർലോത്ത് നേടിയ ഗോളിനായിരുന്നു ലൈപ്സിഗിന്റെ ജയം.

മറ്റു പ്രധാന പോരാട്ടത്തിൽ യുവ താരം സാഞ്ചോയുടെ മികവിൽ ഡോർട്മുണ്ട് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് അർമിനിയ ബീലിഫെൽഡ് പരാജയപ്പെടുത്തി. 23 മത്സരങ്ങളിൽ നിന്നും 52 പോയിന്റുമായി ബയേൺ ഒന്നാമതും , 50 പോയിന്റുമായി ലൈപ്സിഗ് രണ്ടാമതും ,45 പോയിന്റുമായി വോൾഫ്സ്ബർഗ് പോയിന്റ് ടേബിളിൽ മൂന്നാമതുമാണ്.


ഫ്രഞ്ച് ലീഗിൽ സൂപ്പർ താരം കൈലിയൻ എംബാപ്പയുടെ പ്രകടനത്തിന്റെ മികവിൽ പിഎസ്ജി ക്ക് തകർപ്പൻ ജയം .ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാതെ നാലു ഗോളുകൾക്ക് ഡിജോണിനെ തകർത്തു. എംബാപ്പയെ കൂടാതെ മോയ്‌സ്‌ കീൻ ,ഡാനിലോ എന്നിവർ പിഎസ്ജി ക്കായി ഗോളുകൾ നേടി. വിജയത്തോടെ ഒന്നാമതുള്ള ലില്ലെയുമായി പോയിന്റ് വ്യത്യസം ഒന്നാക്കി കുറക്കാൻ പിഎസ്ജി ക്കായി.