❝ കോച്ചിനെക്കാൾ തലയാണല്ലോ 🔥👌
🔴🔵👔 പ്രസിഡന്റിന് ⚽💰
ആരാധകരുടെ മനസ്സറിഞ്ഞ തീരുമാനം ❞

പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബാഴ്‌സലോണ പ്രസിഡന്റ് ജോവാൻ ലാപോർട്ട ഈ സീസൺ അവസാനത്തോടെ ക്ലബ് ഇതിഹാസങ്ങളായ സെർജിയോ ബുസ്‌ക്വറ്റിനെയും, ജോർഡി ആൽബയെയും വിൽക്കാൻ തയ്യാറാണെന്ന് റിപ്പോർട്ട്. ക്ലബ്ബിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി പരിഹരിക്കുന്നതിനായാണ് പരിചയ സംവന്നരായ താരങ്ങളെ ബാഴ്സലോണ വിൽക്കാനൊരുങ്ങുന്നത്.എൽ ചിരിൻ‌ഗ്യൂട്ടോയുടെ അഭിപ്രായത്തിൽ, രണ്ട് ക്ലബ് ഇതിഹാസങ്ങളുടെ വിൽ‌പനയ്ക്ക് ലാപോർട്ട അംഗീകാരം നല്കിയതാണെന്നും റിപോർട്ടുകൾ പുറത്തു വന്നു.

ബാഴ്‌സലോണയിലെ പ്രശസ്തമായ ലാ മാസിയ യൂത്ത് അക്കാദമിയുടെ ഉൽപ്പന്നമാണ് സെർജിയോ ബുസ്‌ക്വറ്റ്സ്. 2008 ൽ ക്ലബ്ബിനായി സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ച ശേഷം, ബസ്‌ക്വെറ്റ്സ് സേവി, ഇനിയേസ്റ്റ എന്നിവരുമായി ബാഴ്‌സലോണയ്ക്കും സ്‌പെയിനിനുമായി മിഡ്‌ഫീൽഡിൽ മികച്ച കൂട്ടുകെട്ട് സ്ഥാപിച്ചു.അദ്ദേഹത്തിന്റെ തലമുറയിലെ ഏറ്റവും മികച്ച പ്രതിരോധ മിഡ്ഫീൽഡർമാരിൽ ഒരാളായി ബസ്‌ക്വറ്റ്സ് പരക്കെ കണക്കാക്കപ്പെടുന്നു. ബാഴ്സലോണക്കൊപ്പം സമയത്ത് എട്ട് ലാ ലിഗാ, ഏഴ് കോപ ഡെൽ റേ, നാല് ചാമ്പ്യൻസ് ലീഗ് എന്നിവ നേടിയിട്ടുണ്ട്.ഈ സീസണിൽ റൊണാൾഡ് കോമാന്റെ ടീമിൽ പ്രതിരോധ മിഡ്ഫീൽഡറിന് പ്രധാന സ്ഥാനമുണ്ട്. ഈ സീസണിൽ ബാഴ്സക്കായി 46 മത്സരനാണ് കളിച്ചിട്ടുണ്ട്.ബുസ്‌ക്വറ്റിന് ബാർസയുമായി 2023 വരെ കരാറുണ്ട് എന്നാൽ താരത്തിന്റെ ഉയർന്ന് വേതനം മൂലമുണ്ടായ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനുമായാണ് വിൽക്കാൻ ക്ലബ് തീരുമാനിച്ചിരിക്കുന്നത്.


ബാഴ്‌സലോണയുടെ യൂത്ത് അക്കാദമിയുടെ ഉൽപ്പന്നമായ ജോർഡി ആൽബ 2007 ൽ വലൻസിയയിൽ ചേർന്നെങ്കിലും 2012 ൽ ബാഴ്സയിൽ തിരിച്ചെത്തി. ബാഴ്സയിലെത്തിയതിനു ശേഷം ലോകത്തിലെ ഏറ്റവും മികച്ച ലെഫ്റ്റ് ബാക്ക് കളിക്കാരിൽ ഒരാളായി ആൽബ മാറി. ബാഴ്‌സലോണയുമായുള്ള നിലവിലെ കരാർ 2024 ൽ അവസാനിക്കുന്ന ആൽബ ഈ സീസണിൽ മികച്ച ഫോമിലാണ്. ഈ സീസണിൽ 45 മത്സരങ്ങളിൽ നിന്ന് 15 അസിസ്റ്റുകൾ ഉൾപ്പെടെ അഞ്ചു ഗോളുകളും നേടിയിട്ടുണ്ട്.ബാഴ്സയിൽ വലിയ വേതനം കൈപ്പറ്റുന്ന താരങ്ങളിൽ ഒരാളാണ് 32 കാരൻ.

റൊണാൾഡ് കോമാന്റെ കീഴിൽ ബാഴ്‌സ ഇപ്പോൾ ഒരു പരിവർത്തന ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പിച്ചിലും പുറത്തും വർഷങ്ങളായി ഉണ്ടായ പ്രശ്നങ്ങൾക്ക് ശേഷം കാറ്റാലൻസ് ശരിയായ ദിശയിലേക്കാണ് പോകുന്നത്. ഈ സീസണിൽ യുവ താരങ്ങൾക്കൊപ്പം ക്ലബ്ബിന്റെ മുതിർന്ന കളിക്കാരെ വളരെയധികം ആശ്രയിച്ചാണ് കോമൻ മുന്നോട്ട് പോകുന്നത് .അതിനാൽ, സെർജിയോ ബുസ്‌ക്വറ്റ്സ്, ജോർഡി ആൽ‌ബ എന്നിവറീ വിട്ടുകൊടുക്കാൻ ഡച്ച് കാരൻ തലപര്യപ്പെടുന്നില്ല. അതിനാൽ അടുത്ത സീസണിൽ ഉയർന്ന വേതനമുള്ള താരങ്ങൾ ശമ്പളം വെട്ടിക്കുറയ്ക്കാൻ തയ്യറായാൽ മാത്രമേ ക്ലബ്ബിൽ നിലനിൽക്കാൻ സാധിക്കു.