❝പ്രസിഡന്റ 💪👔പണി തുടങ്ങി ❞ 🔴🔵ബാഴ്സയുടെ പുതിയ പ്രസിഡണ്ട്😍👌ലാപോർട്ട ആദ്യം⚽🤩റാഞ്ചുന്നത് ബയേൺ താരത്തെ

ഞായറാഴ്ച ബാഴ്സലോണയുടെ പുതിയ പ്രസിഡന്റായി ചുമതലയേറ്റ ജോവാൻ ലാപോർട്ട തന്റെ പദ്ധതികൾക്കായി പ്രവർത്തിക്കാൻ തുടങ്ങിയിരുന്നു.ക്ലബ്ബിന്റെ ചരിത്രത്തിൽ രണ്ടാം തവണയും ബാഴ്‌സലോണ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ലാപോർട്ടക്ക് ഫലങ്ങൾ പ്രഖ്യാപിക്കുന്നതിന് വളരെ മുമ്പുതന്നെ തന്റെ വിജയത്തിൽ ആത്മവിശ്വാസമുണ്ടായിരുന്നു. മെസ്സിയെ നിലനിർത്തുന്നതോടൊപ്പം ടീം ശക്തിപ്പെടുത്തുന്നതുമാണ് ലപോർട്ടയുടെ മുഖ്യ ലക്ഷ്യങ്ങൾ.

ഇതിനു മുന്നോടിയായായി റയലുമായി ആദ്യ ഘട്ട ചർച്ചകൾ നടത്തിയിരുന്ന ബയേൺ മ്യൂണിച്ച് ഡിഫെൻഡർ ഡേവിഡ് അലബയുടെ പ്രതിനിധികളുമായി ലപോർട് കൂടിക്കാഴ്ച നടത്തി എന്ന റിപോർട്ടുകൾ പുറത്തു വന്നു. സ്പാനിഷ് മാധ്യമ സ്ഥാപനമായ എഎസിന്റെ റിപ്പോർട്ട് അനുസരിച്ച്, ലാപോർട്ട കഴിഞ്ഞയാഴ്ച അലബയുടെ പ്രതിനിധികളായ പിനി സഹാവി, ഫാലി റമദാനി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാൽ ബയേൺ സെന്റർ ബാക്കിനായി ബാഴ്‌സലോണയിൽ നിന്ന് ഔദ്യോകിയ ഓഫറിനായി കാത്തിരിക്കണമെന്ന് അദ്ദേഹം ഇരുവരെയും അറിയിച്ചു.

നിലവിലുള്ള സീസണിന്റെ അവസാനത്തിൽ ബയേൺമായുള്ള ഓസ്ട്രിയൻ താരത്തിന്റെ കരാർ അവസാനിക്കും.ഒരു പുതിയ വെല്ലുവിളി തേടി അടുത്ത സീസണിൽ താൻ അലയൻസ് അരീനയിൽ നിന്ന് പുറത്തുപോകുമെന്ന് അലാബ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇടതു ബാക്കായയും ,സെൻട്രൽ ഡിഫെൻഡറായും ഒരു പോലെ തിളങ്ങുന്ന 28 കാരനെ സ്വന്തമാക്കാൻ യൂറോപ്യൻ വമ്പന്മാർ മത്സരിക്കുകയാണ്.

കുറച്ചു സീസണായി ബാഴ്സലോണ നേരിട്ട ഏറ്റവും വലിയവെല്ലിവിളിയായിരുന്നു പ്രതിരോധത്തിലെ പിഴവുകൾ. കരിയറിന്റെ അവസാനത്തോട് അടുക്കുന്ന പിക്വെയുടെ പരിക്കും ഫോമില്ലായ്മയും ബാഴ്‌സയെ ഈ സീസണിൽ നന്നായി വലക്കുന്നുണ്ട്. ഇതിനൊരു പരിഹാരമായാണ് അലാബയെ ബാഴ്സ കാണുന്നത്. അടുത്ത സീസണിൽ സൗജന്യ ട്രാൻസ്ഫറിൽ പുതിയ ക്ലബ്ബിലേക്ക് ചേക്കേറുനാണ് അലാബയെ സ്വന്തമാക്കാൻ കടുത്ത മത്സരം തന്നെ ബാഴ്സക്ക് നേരിടേണ്ടി വരും.റയൽ മാഡ്രിഡിന് പുറമെ പ്രീമിയർ ലീഗിലെ നിരവധി മുൻനിര ക്ലബ്ബുകളും താരത്തിന്റെ പുറകെ തന്നെയുണ്ട്.

അലാബയുമായി റയൽ ഒരു പ്രീ കരാറിൽ ഒപ്പിട്ടു എന്ന വാർത്തകൾ പരന്നിരുന്നു എന്നാൽ ജർമ്മനിയിലെ സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ആ ചർച്ചകൾ അവസാനിച്ചിരിക്കുകയാണ് സ്പാനിഷ് ഭീമന്മാർ മത്സരത്തിൽ നിന്നും പിൻവാങ്ങിയെന്നും റിപ്പോർട്ട് പുറത്തു വന്നു. അതിനിടെ ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജി യും താരത്തെ സ്വന്തമാക്കാൻ മുന്നിൽ തന്നെയുണ്ട്. ഉയർന്ന സാമ്പത്തിക ഭദ്രതയുള്ള പാരിസിനോട് മത്സരിച്ചു വേണം ബാഴ്സക്ക് അലാബയെ നൗ ക്യാമ്പിലെത്തിക്കാൻ.