❝🔵🔴ബാഴ്‌സലോണയിൽ അടിമുടി✍️⚡മാറ്റമുണ്ടാക്കാൻ ഒരുങ്ങി 👔⭐ പ്രസിഡന്റ്, 🙆‍♂️കൂമാന്റെ 🤔തൊപ്പി തെറിക്കുമോ❞

പുതിയ ബാഴ്‌സലോണ പ്രസിഡന്റായി ജോവാൻ ലാപോർട്ടയെ തെരഞ്ഞെടുത്തത് ക്യാമ്പ്‌നൗവിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. രണ്ടാം തവണ ബാഴ്സ പ്രസിഡന്റായി ചുമതലയേൽക്കുന്ന ലപോർട്ട ആദ്യ സ്ഥാനം വഹിച്ചപ്പോൾ കൊണ്ട് വന്ന നേട്ടങ്ങൾ വീണ്ടു ആവർത്തിക്കാനാണ് തയ്യാറെടുക്കുന്നത്.

ട്രാൻസ്ഫർ പോളിസികൾ മുതൽ മാനേജർ പ്ലാനുകൾ വരെ വ്യത്യസ്തമായ പദ്ധതിയുമായാണ് ലപോർട്ട വരുന്നത്.നിലവിലെ ബോസ് റൊണാൾഡ് കോമാനെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബാഴ്‌സലോണ പ്രസിഡന്റ് താല്പര്യപെടുന്നില്ലെന്നും അതിനാൽ അടുത്ത സീസണിൽ ഒരു മാറ്റം വരാമെന്നുമുള്ള റിപോർട്ടുകൾ വന്നിരുന്നു. ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തു പോയെങ്കിലും കോപ ഡെൽ റേ ഫൈനലിൽ എത്തിയതും ,ല ലീഗയിൽ മികച്ച മുന്നേറ്റം നടത്തിയും മാന്യമായ പ്രകടനമാണ് ഡച്ച്മാൻ പുറത്തെടുത്തത്.

കാഡെന സെറിന്റെ റിപ്പോർട്ട് അനുസരിച്ച്, ജോവാൻ ലാപോർട്ടയുടെ ചോയ്‌സിലുള്ള പരിശീലകനല്ല കൂമൻ നിലവിലെ സീസണിന്റെ അവസാനം അദ്ദേഹത്തിന്റെ കാര്യത്തിൽ തീരുമാനാം എടുക്കുമെന്നും വ്യക്തമാക്കി. ആഴ്‌സണൽ പരിശീലകൻ മൈക്കൽ അർട്ടെറ്റയുടെ പേരും ഉയർന്നു കാണുന്നുണ്ട് .ലാപോർട്ടയ്ക്ക് താല്പര്യം ഉള്ള ആളാണ്‌ മുൻ ബാഴ്സ താരം കൂടിയായ അർട്ടെറ്റ. വർഷങ്ങൾക്ക് മുൻപ് അനുഭവപരിചയമില്ലാത്ത പെപ് ഗ്വാർഡിയോളയിൽ വിശ്വാസം പ്രകടിപ്പിച്ച പോലെ അർട്ടെറ്റയെയും എത്തും എന്നാണ് റിപോർട്ടുകൾ.

ആർ‌ബി ലീപ്സിഗിന്റെ മാനേജർ ജൂലിയൻ നാഗെൽസ്മാന്റെ പേരും കൂമന്റെ പകരക്കാരുടെ ലിസ്റ്റിലുണ്ട്. ജർമൻ ബുണ്ടസ് ലീഗ്‌ ക്ലബ്ബുകളായ ഹോഫൻഹൈമിനൊപ്പവും ,ലൈപ്സിഗിനൊപ്പവും മികച്ച വിജയങ്ങൾ നേടിയ നാഗെൽസ്മാൻ ബാഴ്സയിൽ ചേർന്ന പരിശീലകനാണ്. 33 കാരനായ പരിശീലകനും ലപോർട്ടയുടെ ഗുഡ് ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. മുൻപ് റയൽ മാഡ്രിഡും ജൂലിയൻ നാഗെൽസ്മാനെ ലക്ഷ്യമാക്കിയിരുന്നു.

കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലേക്ക് ആർ‌ബി ലീപ്സിഗിനെ നയിച്ച നാഗെൽസ്മാൻ ചാമ്പ്യൻസ് ലീഗ് സെമിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ പരിശീലകനായി. ഈ സീസണിൽ ബുണ്ടസ് ലീഗായി മികച്ച പ്രകടനം നടത്തുന്ന ലൈപ്‌സിഗ് നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിന് രണ്ടു പോയിന്റ് പിറകിൽ മാത്രമാണ്. ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ ലിവർപൂളിനോട് പരാജയപ്പെട്ട് പുറത്തു പോവുകയും ചെയ്തു.