ലാ ലീഗയിൽ റൊണാൾഡോയുടെ ടീമിനോട് തോൽവി ഏറ്റുവാങ്ങി ബാഴ്സലോണ |FC Barcelona

ചാമ്പ്യന്മാരായ ബാഴ്‌സലോണയ്‌ക്കെതിരെ സ്വന്തം തട്ടകത്തിൽ റയൽ വല്ലാഡോലിഡ് 3-1ന് ജയിച്ചു. ലാ ലിഗയിൽ തുടരാനുള്ള പോരാട്ടത്തിൽ റയൽ വല്ലാഡോലിഡിന് ഈ ജയം വളരെ നിർണായകമായി മാറി.റയൽ മാഡ്രിഡിന്റെയും ബ്രസീലിന്റെയും മുൻനിര ഫോർവേഡ് റൊണാൾഡോയുടെ ഉടമസ്ഥതയിലുള്ള ക്ലബ്ബ് ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ അൽമേരിയയെയും ഗെറ്റാഫെയെയും നേരിടും.

ഈ വിജയം വല്ലാഡോളിഡിനെ 17-ാം സ്ഥാനത്തേക്ക് ഉയർത്താനും തരംതാഴ്ത്തൽ മേഖലയ്ക്ക് പുറത്തേക്കും എത്തിച്ചു. പുറത്ത് കടക്കാൻ സഹായിച്ചു.ഈ മാസമാദ്യം 27-ാമത് ലാ ലിഗ കിരീടം ഉറപ്പിച്ച ബാഴ്‌സലോണ രണ്ടാം മിനുട്ടിൽ ഡിഫൻഡർ ആൻഡ്രിയാസ് ക്രിസ്റ്റെൻസൻ നേടിയ സെൽഫ് ഗോളിൽ പുറകിലായി.ബോക്‌സിലേക്ക് വന്ന ക്രോസ് ക്ലിയർ ചെയ്യാനുള്ള ശ്രമത്തിനിടെ പന്ത് സ്വന്തം വലയിൽ കയറി.

22 ആം മിനുട്ടിൽ ഗോൺസാലോ പ്ലാറ്റക്കെതിരെ എറിക് ഗാർഷ്യയുടെ ടാക്ലിങ്ങിന് വല്ലാഡോളിഡിന് പെനാൽറ്റി ലഭിച്ചു.സൈൽ ലാറിൻ വല്ലഡോളിഡിനു ലീഡ് 2 -0 ആക്കി ഉയർത്തി.73-ാം മിനിറ്റിൽ പ്ലാറ്റ സ്കോർ 3 -0 ആക്കി ഉയർത്തി. 84 ആം മിനുട്ടിൽ റോബർട്ട് ലെവൻഡോസ്‌കി ബാഴ്‌സലോണയ്ക്കായി ഒരു ഗോൾ മടക്കി.ഈ സീസണിൽ ലാ ലിഗയുടെ ടോപ് സ്കോററുടെ ഗോളുകളുടെ എണ്ണം 23 ആയി ഉയർന്നു.

Rate this post