❝മെസ്സിയുടെ👑⚽മികവിൽ തോൽവി💪🔵🔴 അറിയാതെ ബാഴ്സലോണ ; വിജയ വഴിയിൽ ✌️🚩തിരിച്ചെത്തി ടീം ലിവർപൂൾ❞

ക്യാമ്പ് നൗവിൽ ഹ്യൂസ്‌കയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് പരാജയപ്പെടുത്തി റയൽ മാഡ്രിഡിനെ മറികടന്ന് ലാ ലീഗയിൽ രണ്ടാം സ്ഥാനത്തേക്കുയർന്ന് ബാഴ്സലോണ. ഇതോടെ ഒന്നാം സ്ഥാനക്കാരായ അത്‌ലറ്റികോ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യസം നാലാക്കി കുറക്കാനുമായി. ഇന്നലെ ഇരട്ട ഗോളുകൾ നേടിയ മെസ്സി ബാഴ്സക്കായി 767 മത്സരങ്ങൾ കളിച്ച് ഇതിഹാസ താരം സാവിയുടെ റെക്കോർഡിനൊപ്പമെത്തി. ഇന്നലത്തെ ഇരട്ട ഗോളോടെ ലാ ലീഗയിൽ 21 ഗോളുമായി ഗോൾ സ്കോറിന് ചാർട്ടുകളിൽ മുന്നിലെത്തിയ മെസ്സിയെ യൂറോപ്പിലെ ബിഗ് ഫൈവ് ലീഗുകളിൽ തുടർച്ചയായ 13 സീസണുകളിലും 20 ഗോളുകൾ നേടുന്ന ആദ്യ താരമായി മാറി.

13 ആം മിനുട്ടിൽ മെസ്സിയുടെ മനോഹരമായ ഗോളിൽ ബാഴ്സ ലീഡ് നേടി. ബോക്സിനു പുറത്തു നിന്നും മെസ്സിയുടെ ഇടം കാൽ ഷോട്ട് ഹ്യൂസ്‌ക വലയിൽ കയറി. 26 ആം മിനിറ്റിൽ മികച്ചൊരു സോളോ റണ്ണിലൂടെയുള്ള പാബ്ലോ മാഫിയോയുടെ ഷോട്ട് ഗോളാകുമെന്നു തോന്നിയെങ്കിലും ഗോൾ കീപ്പർ മാർക്ക്-ആൻഡ്രെ ടെർ സ്റ്റീഗൻ രക്ഷപെടുത്തി. 35 ആം മിനിറ്റിൽ മെസ്സിയുടെ ആദ്യ ഗോളിന് സമാനമായി അന്റോയ്ൻ ഗ്രീസ്മാൻ ലീഡ് ഇരട്ടിയാക്കി. 30 വാര അകലെനിന്നുള്ള ഫ്രഞ്ച് താരത്തിന്റെ ഇടം കാലൻ ഷോട്ട് പോസ്റ്റിന്റെ ഇടതു മൂലയിലേക്ക് കയറി. ഒന്നാം പകുതി അവസാനിക്കുന്നതിനു മുൻപ് തന്നെ ഹ്യൂസ്‌ക ഒരു ഗോൾ മടക്കി.ഗോൾ കീപ്പർ മാർക്ക്-ആൻഡ്രെ ടെർ സ്റ്റീഗൻ ഹ്യൂസ്‌ക താരത്തെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി റാഫ മിർ വിൻസെന്റ് ഗോളാക്കി മാറ്റി.

53 ആം മിനുട്ടിൽ ബാഴ്സ സ്കോർ 3 -1 ആക്കി ഉയർത്തി .ഇടതു വിങ്ങിൽ നിന്നും മെസ്സിയുടെ അളന്നു കുറിച്ച ക്രോസിൽ നിന്നും ഹ്യൂസ്ക കീപ്പർ അൽവാരോ ഫെർണാണ്ടസിനെ മറികടന്ന് ഓസ്കാർ മിംഗുസ ഹെഡ്ഡറിലൂടെ ഗോൾ നേടി. 90 ആം മിനുട്ടിൽ ബോക്സിനു പുറത്തു നിന്നുമുള്ള മികച്ചൊരു ഷോട്ടിലൂടെ മെസ്സി മത്സരത്തിലെ രണ്ടാം ഗോളും നേടി സ്കോർ 4 -1 ആക്കി ഉയർത്തി. മെസ്സിയുടെ ഷോട്ട് ഹ്യൂസ്ക താരത്തിന്റെ കാലിൽ തട്ടിയാണ് കീപ്പർ അൽവാരോ ഫെർണാണ്ടസിനെ മറികടന്ന് വലയിൽ കയറിയത്.2021 ആരംഭിച്ചതിനുശേഷം യൂറോപ്പിലെ മികച്ച അഞ്ച് ലീഗുകളിൽ ലീഗ് മത്സരങ്ങളിൽ ബാഴ്സലോണ ഇത് വരെ തോൽവി അറിഞ്ഞിട്ടില്ല. ഇന്നലത്തെ വിജയത്തോടെ 27 മത്സരങ്ങളിൽ നിന്നും 59 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ബാഴ്സ.


തുടർച്ചയായ രണ്ടു തോൽവികൾക്ക് ശേഷം പ്രീമിയർ ലീഗിൽ വിജയ വഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ് ലിവർപൂൾ. ഇന്നലെ നടന്ന മത്സരത്തിൽ വോൾവ്‌സിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ലിവർപൂൾ പരാജയപ്പെടുത്തിയത്. വിജയത്തോടെ ആദ്യ നാലു സ്ഥാനങ്ങളിൽ എത്താമെന്ന പ്രതീക്ഷ വർധിപ്പിക്കുകയും ചെയ്തു.മുൻ വോൾവ്സ് വിംഗർ ഡിയോഗോ ജോറ്റ പകുതി സമയത്തിന് തൊട്ടുമുമ്പ് സാദിയോ മാനേയുടെ പാസിൽ നിന്നാണ് ലിവർപൂളിന്റെ വിജയ ഗോൾ നേടിയത്.

ജനുവരിക്കു ശേഷമുള്ള ഒൻപത് പ്രീമിയർ ലീഗ് മത്സരങ്ങളിൽ ജർഗൻ ക്ലോപ്പിന്റെ ടീം ആദ്യമായാണ് ഹാഫ് ടൈമിൽ ലീഡ് നേടുന്നത്.കാൽമുട്ടിനേറ്റ പരിക്കിൽ നിന്ന് തിരിച്ചെത്തിയ ജോട്ടയുടെ നവംബർ 28 ന് ശേഷമുള്ള ആദ്യ ഗോളായിരുന്നു ഇത്. മത്സരം അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെ വോൾവ്സ് ഡിഫൻഡർ കോനോർ കോഡിയുമായി കൂട്ടിയിടിച്ച ഗോൾ കീപ്പർ പട്രീഷ്യോക്ക് തലക്ക് പരിക്കേറ്റു പുറത്തു പോയി. ഇന്നലത്തെ വിജയത്തോടെ 29 മത്സരങ്ങളിൽ നിന്ന് 46 പോയിന്റും നേടി ആറാം സ്ഥാനത്താണ്.