❝ തീരുമാനം ✍️ മാറ്റിയില്ലെങ്കിൽ 🙅‍♂️⚽ മെസ്സിക്ക്
💙❤️ ബാഴ്‌സയിൽ തുടരാനാകില്ല ലാ ലീഗ പ്രസിഡന്റ് ❞

വേതന ബിൽ കുറച്ചില്ലെങ്കിൽ അടുത്ത സീസണിൽ ലയണൽ മെസ്സിയെ ബാഴ്‌സലോണയ്ക്ക് നിലനിർത്താൻ സാധിക്കില്ലെന്ന മുന്നറിയിപ്പുമായി ലാ ലിഗ പ്രസിഡന്റ് ജാവിയർ ടെബാസ്.ഒൻപത് ദിവസത്തിനുള്ളിൽ മെസ്സിയുടെ ബാഴ്സയുമായുള്ള കരാർ അവസാനിക്കും.ബാഴ്‌സയുമായുള്ള 20 വർഷത്തെ ബന്ധം തുടരുമോ എന്നതിനെക്കുറിച്ച് ഒരു പൊതുവായ തീരുമാനം മെസ്സി എടുത്തിട്ടില്ല. മെസ്സിയെ നൗ ക്യാമ്പിൽ നിലനിർത്താം എന്ന ശുഭാപ്തി വിശ്വാസത്തിലാണ് പ്രസിഡന്റ് ജോവാൻ ലാപോർട്ട. ബാഴ്സയുടെ നിബന്ധനകൾ മെസ്സി അംഗീകരിക്കും എന്ന വിശ്വാസത്തിലാണ് ലപോർട്ട.

“ബാഴ്‌സലോണ അവരുടെ വേതന പരിധിക്ക് മുകളിലാണുള്ളത്, അവർക്ക് മെസ്സിയെ നിലനിർത്താൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു പക്ഷേ അങ്ങനെ ചെയ്യുന്നതിന് അവർ വേതനം കുറച്ചേ തീരു “ടെബാസ് തിങ്കളാഴ്ച പറഞ്ഞു.കോവിഡ്-19 പാൻഡെമിക്കിന് മുമ്പ് 2019-20 ൽ 671 ദശലക്ഷം ഡോളറാണ് ലാ ലിഗയുടെ വേതന പരിധി. 2020-21 സീസണിലെ ലാ ലിഗയുടെ പുതിയ പരിധി 382.7 മില്ല്യൺ ആയി കുറച്ചു.ശമ്പളം കുറയ്ക്കുന്നതിന് കറ്റാലൻ ക്ലബിന് ചില ഇളവുകൾ നൽകിയിരുന്നുവെങ്കിലും കഴിഞ്ഞ സെപ്റ്റംബറിൽ ലിയോണുമായി ഒരു ഫീസ് അംഗീകരിച്ചിട്ടും അവർക്ക് മെംഫിസ് ഡെപെയെ ഒപ്പിടാൻ സാധിച്ചില്ല.

ചില സാമ്പത്തിക ചട്ടങ്ങൾ പാലിക്കുന്നില്ലെങ്കിൽ ഈ സമ്മറിൽ മെസ്സിയുടെ പുതിയ കരാർ രജിസ്റ്റർ ചെയ്യുന്നതിൽ നിന്നും സാങ്കേതികമായി ബാഴ്‌സയെ തടയാൻ ലാ ലിഗയ്ക്ക് കഴിയും. 2017 ലാണ് മെസ്സി ബാഴ്സയുമായി നാല് വർഷ കരാറിൽ ഒപ്പിട്ടത്.കരാർ, വാർഷിക വേതനം, ഫീസ്, ബോണസ് എന്നിവയുൾപ്പെടെ 500 മില്യൺ ഡോളറിലധികം വിലമതിക്കുന്നതായിരുന്നു ആ കരാർ. ഈ സീസണിൽ എറിക് ഗാർസിയ, സെർജിയോ അഗ്യൂറോ, എമേഴ്‌സൺ റോയൽ, ഡെപെയ് എന്നിവരുടെ വരവോടു കൂടി ബാഴ്സയുടെ വേതന ബിൽ കൂടുകയും ചെയ്തു. അതേസമയം, സാമുവൽ ഉംതിതി, ഫിലിപ്പ് കൊട്ടിൻ‌ഹോ എന്നിവരുൾപ്പെടെ ക്ലബിലെ ഏറ്റവും വലിയ വരുമാനക്കാരെ വിൽക്കാനുള്ള ഒരുക്കത്തിലാണ് ക്ലബ് .

കോവിഡ് മഹാമാരി മൂലം കഴിഞ്ഞ സീസണിൽ 700 മില്യൺ ഡോളർ നഷ്ടമാണ് ലാ ലീഗയിൽ സംഭവിച്ചത്. അതിൽ പകുതിയും സംഭവിച്ചത് ബാഴ്സലോണക്കാണ്‌. നഷ്ടം ഒഴിവാക്കാൻ റയൽ മാഡ്രിഡ് അടക്കമുള്ള ക്ലബ്ബുകൾ എടുത്ത നടപടികളെ ല ലിഗ അഭിനന്ദിക്കുകയും ചെയ്തു. സാമ്പത്തിക നഷ്ടം നികത്തനായി ഗോൾഡ്മാൻ സാച്ചിൽ നിന്ന് 525 മില്യൺ ഡോളർ വായ്പയ്ക്ക് ബാഴ്സ അംഗങ്ങൾ ഞായറാഴ്ച അനുമതി നൽകി. ഈ പണം കളിക്കാരെ വാങ്ങിക്കാൻ ഉപയോഗിക്കില്ലെന്നും എന്നാൽ കളിക്കാരുടെ ശമ്പളം, ട്രാൻസ്ഫർ ഫീസ് തവണകൾ, ടാക്സ് ഓഫീസിലേക്ക് നൽകാനുള്ള പണം എന്നിങ്ങനെയുള്ള കുടിശ്ശിക അടയ്ക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ലപോർട്ട പറഞ്ഞു. ഇതിനെല്ലാം പരിഹാരമുണ്ടാക്കി ബാഴ്സ മെസ്സിയെ നിലനിർത്തും എന്ന വിശ്വാസത്തിലാണ് ആരധകർ.