❝അവനെ✍️🔵🔴ടീമിലെത്തിക്കാൻ🙆‍♂️കുട്ടീഞ്ഞോ🤦‍♂️ഗ്രീസ്മാൻ തുടങ്ങി 9⃣താരങ്ങളെ💰👋വിൽക്കാനൊരുങ്ങി ബാഴ്സലോണ❞

ബാഴ്സലോണയുടെ പ്രസിഡന്റായി ചുമതലയേറ്റ ലപോർട ബാഴ്സലോണയിൽ ഒരുപാട് മാറ്റങ്ങൾ വരുത്താൻ ശ്രമിക്കുകയാണ്. മെസ്സിയെ നിലനിർത്തുകയും ഒപ്പം മെസ്സിക്ക് നല്ലൊരു സ്ക്വാഡിനെ നൽകി ബാഴ്സലോണയെ പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരികയുമാണ് ലപോർടയുടെ ആദ്യ ലക്ഷ്യം. ഏതായാലും അടുത്ത സമ്മർ ട്രാൻസ്ഫറിൽ ടീമിൽ നിർണായക മാറ്റങ്ങൾ കൊണ്ട് വരുമെന്ന് മാർക്കയടക്കമുള്ള സ്പാനിഷ്‌മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ബാഴ്സക്ക് വലിയ താരങ്ങളെ ടീമിലെത്തിക്കണമെങ്കിൽ കൂടുതൽ താരങ്ങളെ ടീമിൽ നിന്നും ഒഴിവാക്കേണ്ടി വരും. പുതിയ താരങ്ങളെ എടുക്കാനായി 9 താരങ്ങളെ ബാഴ്സ ഈ സീസൺ അവസാനത്തോടെ കൈവിടുമെന്നാണ് റിപോർട്ടുകൾ.

അന്റോണിയോ ഗ്രീസ്മാൻ ,ഫിലിപോ കൂട്ടിൻഹോ, മാർട്ടിൻ ബ്രാത്വെയിറ്റ്, നെറ്റോ, ജൂനിയർ ഫിർപ്പോ,സാമുവൽ ഉംറ്റിറ്റി ,പ്യാനിച്ച് എന്നി താരങ്ങളെ വിൽക്കാനാണ് ബാഴ്സ മാനേജ്‌മന്റ് തീരുമാനിച്ചിരിക്കുന്നത്. ഡോർട്മുണ്ടിന്റെ താരമായ ഹാളണ്ടിനെ എന്തു വില നൽകിയും ടീമിൽ എത്തിക്കാൻ ആണ് ബാഴ്സലോണ ശ്രമിക്കുന്നത്. ഡോർട്മുണ്ട് 100 മില്യണോളമാണ് ഹാളണ്ടിനായി ആവശ്യപ്പെടുന്നത്. ബാഴ്സലോണ വലിയ സാമ്പത്തിക പ്രതിസന്ധിയിൽ ആണ് എങ്കിലും ഹാളണ്ടിനെ വാങ്ങാൻ തന്നെയാണ് ക്ലബിന്റെ തീരുമാനം.

ഇവരെ കൂടാതെ മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കർ സെർജിയോ അഗ്യൂറോ, ലിയോൺ താരം എംഫിസ് ഡിപെയെയും ബാഴ്സ പരിഗണിക്കിന്നുണ്ട്. കോമൻ ഡച്ച് താരത്തോനോടാണ് താല്പര്യം എങ്കിലും ലപോർട്ടക്ക് അഗ്യൂറയെ കൊണ്ട് വരാനാണ് തലപര്യം.ഇരു താരങ്ങളും ഈ സീസൺ അവസാനത്തോടെ ഫ്രീ ഏജന്റായി മാറും.

കൂടാതെ സിറ്റി താരം എറിക് ഗാർഷ്യ , ബയേണിന്റെ ഡേവിഡ് അലാബ, ലിവർപോളിന്റെ ഡച്ച് താരം വിനാൽഡം , ഐബറിന്റെ യുവ താരം ബ്രയാൻ ഗിൽ എന്നിവരെയും ബാഴ്സ ലക്‌ഷ്യം വെക്കുന്നുണ്ട്.സിറ്റിയുടെ സ്പാനിഷ് യുവ ഡിഫൻഡർ ഗാർഷ്യ അടുത്ത സീസണിൽ ബാഴ്സയിലെത്തുമെന്നു ഏകദേശം ഉറപ്പായിട്ടുണ്ട്.