അർജന്റീനയിൽ നിന്നും ലയണൽ മെസ്സിയുടെ പിൻഗാമിയെ സ്വാന്തമാക്കി ബാഴ്സലോണ |Lionel Messi

ലയണൽ മെസ്സി വിട്ടതിന് ശേഷം ബാഴ്‌സലോണ തങ്ങളുടെ രണ്ടാം സീസൺ പൂർത്തിയാക്കാനൊരുങ്ങുകയാണ്. അർജന്റീനിയൻ താരത്തിന്റെ അഭാവം മറികടക്കാൻ ഇതുവരെ ടീമിന് കഴിഞ്ഞിട്ടില്ല. ലിയോ മെസ്സി ക്ലബ്ബ് വിട്ടതിന് ശേഷം ബാഴ്‌സലോണയ്ക്ക് രണ്ട് സീസണുകളിലും യുവേഫ യൂറോപ്പ ലീഗിൽ കളിക്കേണ്ടി വന്നത് ഇതിന് ഉദാഹരണമാണ്.

സാമ്പത്തിക പ്രതിസന്ധിയും ബാഴ്‌സലോണ ടീമിന്റെ മോശം ഫോമിന് കാരണമാണ്. ലയണൽ മെസിയുടെ അഭാവം പരിഹരിക്കാനുള്ള നീക്കങ്ങൾക്കുള്ള തയ്യാറെടുപ്പിലാണ് ബാഴ്‌സലോണ ഇപ്പോൾ.ലയണൽ മെസ്സിയുടെ രാജ്യമായ അർജന്റീനയിൽ നിന്ന് മറ്റൊരു താരത്തെ ബാഴ്‌സലോണ സ്വന്തമാക്കിയെന്നാണ് ഇപ്പോൾ റെലെവോയിൽ നിന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അർജന്റീന ക്ലബ് ഫെറോ കാരിൽ ഓസ്റ്റെക്ക് വേണ്ടി കളിക്കുന്ന അർജന്റീന ഫോർവേഡ് താരം ലൂക്കാസ് റോമനെ 1.2 ദശലക്ഷത്തിന് ബാഴ്‌സലോണ സ്വന്തമാക്കി.

18 കാരനായ അർജന്റീന ഫോർവേഡിനെക്കുറിച്ച് മികച്ച സ്കൗട്ടിംഗ് റിപ്പോർട്ടുകളാണ് ബാഴ്‌സലോണയ്ക്ക് ലഭിച്ചത്.18 കാരനായ അർജന്റീനൻ ഫോർവേഡ് ലൂക്കാസ് റൊമാനെ റിസർവ്സിൽ ഉൾപ്പെടുത്താനും തുടർന്ന് അദ്ദേഹത്തെ ആദ്യ ടീമിലെത്തിക്കാനുമാണ് സ്പാനിഷ് ക്ലബ് ഇപ്പോൾ പദ്ധതിയിടുന്നത്. കളിക്കളത്തിൽ ലയണൽ മെസ്സിയെ ഓർമിപ്പിക്കുന്ന താരമാണ് ലൂക്കാസ് റൊമാൻ. താരത്തിന്റെ ഡ്രിബ്ലിംഗ് നീക്കങ്ങളും എതിരാളികളെ കീറിമുറിക്കുന്ന കിടിലൻ പാസുകളും എല്ലാം മെസ്സിക്ക് തുല്യമാണെന്ന് നിസ്സംശയം പറയാം. വിങ്ങിലും അറ്റാക്കിങ് മിഡ്ഫീൽഡിലും കളിക്കാൻ കഴിയുന്ന ലൂക്കാസ് റോമാന്റെ സ്ഥാനം. ലയണൽ മെസ്സിയെപ്പോലെ വലതുവിങ്ങിൽ കളിക്കുന്ന ലൂക്കാസ് റൊമാനും ഇടംകാലനാണ്.

അർജന്റീന ഫുട്‌ബോളിന്റെ മാണിക്യമായാണ് ലൂക്കാസ് റോമനെ എല്ലാവരും കണക്കാക്കുന്നത്. അർജന്റീനിയൻ ലീഗ് ക്ലബ്ബുകളായ ബൊക്ക ജൂനിയേഴ്‌സ്, റിവർ പ്ലേറ്റ് എന്നിവയും ബാഴ്‌സലോണയ്‌ക്കൊപ്പം ലൂക്കാസ് റോമന്റെ ട്രാൻസ്ഫർ റേസിൽ പങ്കെടുത്തു. വരാനിരിക്കുന്ന സൗത്ത് അമേരിക്കൻ അണ്ടർ 20 ടൂർണമെന്റിൽ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചാൽ, ബാഴ്‌സലോണയുടെ ആദ്യ ടീമിലേക്ക് ലൂക്കാസ് റോമൻ വിളിക്കപ്പെടാൻ സാധ്യതയുണ്ട്.

Rate this post