ഡാനി ആൽവസിന്റെ പ്യൂമാസിനെ കീഴടക്കി ജോവാൻ ഗാംപർ ട്രോഫി ബാഴ്‌സലോണക്ക് |FC Barcelona

ക്യാമ്പ് നൗവിൽ നടന്ന ഗാംപർ ട്രോഫിയിൽ മെക്സിക്കൻ ക്ലബ് പ്യൂമാസിനെ 6-0 ന് പരാജയപ്പെടുത്തി ബാഴ്സലോണ.ക്യാമ്പ്നുവിൽ നടന്ന മത്സരത്തിൽ ആദ്യ 10 മിനുട്ടിൽ തന്നെ ബാഴ്സലോണ മൂന്ന് ഗോളുകൾ അടിച്ചിരുന്നു.റോബർട്ട് ലെവൻഡോവ്സ്കി തന്റെ ആദ്യ ബാഴ്സലോണ ഗോൾ നേടുകയും ചെയ്തു.

നാലാം മിനുട്ടിൽ ലെവൻഡോസ്കിയുടെ ഗോളുമായാണ് ബാഴ്സലോണ കളി തുടങ്ങിയത്. ലെവൻഡോസ്കിയുടെ ക്യാമ്പ്നുവിലെ ആദ്യ ഗോൾ. അഞ്ചാം മിനുട്ടിൽ പെനാൾട്ടി ബോക്സിൽ നിന്ന് ലെവൻഡോസ്കിയുടെ ഒരു മനോഹര പാസ് ലക്ഷ്യത്തിലെത്തിച്ച് പെഡ്രി ലീഡ് ഇരട്ടിയാക്കി.

പത്താം മിനുട്ടിൽ റഫീഞ്ഞയുടെ പാസിൽ നിന്ന് ഒരു അനായാസ ഫിനിഷിൽ ഡെംബലെ ബാഴ്സയുടെ മൂന്നാം ഗോൾ നേടി. 19ആം മിനുട്ടിൽ ലെവൻഡോസ്കിയുടെ ഒരു ഫ്ലിക്ക് പാസ് സ്വീകരിച്ച് പെഡ്രി തന്റെ രണ്ടാം ഗോൾ നേടി. ബാഴ്സ ആദ്യ പകുതി 4-0ന് അവസാനിപ്പിച്ചു.രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒബാമയങ്ങും അവസാനം ഡിയോങ്ങും ഗോൾ ചെയ്തതോടെ അവരുടെ വിജയം പൂർത്തിയായി.

ഇന്നലത്തെ മത്സരത്തിൽ ഏറെ സവിശേഷമായത് ലെവെൻഡോസ്‌കി പെഡ്രോ കൂട്ടുകെട്ടാണ്. ആദ്യ 20 മിനുട്ടിൽ ഇരുവരും ചേർന്ന് 3 ഗോളുകളാണ് നേടിയത്. ഇരുവരും തമ്മിലുള്ള പരസ്പര ധാരണ വരും മത്സരങ്ങളിൽ ബാഴ്സക്ക് വലിയ ഗുണം ചെയ്യും എന്നുറപ്പാണ്.