ബാഴ്‌സലോണയ്ക്ക് ആശ്വാസം : ലെവൻഡോവ്സ്കി അടക്കമുള്ള താരങ്ങളെ രജിസ്റ്റർ ചെയ്തു |FC Barcelona

ശനിയാഴ്ച റയോ വല്ലക്കാനോയ്‌ക്കെതിരായ സീസണിലെ ആദ്യ ലാ ലിഗ മത്സരത്തിന് മുന്നോടിയായി ബാഴ്‌സലോണ മിഡ്‌ഫീൽഡർ ഫ്രാങ്ക് കെസ്സി, ഡിഫൻഡർ ആൻഡ്രിയാസ് ക്രിസ്റ്റൻസൻ, ഫോർവേഡുമാരായ റോബർട്ട് ലെവൻഡോവ്‌സ്‌കി, റാഫിൻഹ എന്നിവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

നിലവിൽ സെവിയ്യയിൽ നിന്നു ബാഴ്‌സലോണയിൽ എത്തിയ വലത് ബാക്ക് ജൂൾസ് കൗണ്ടെയെ മാത്രം ആണ് ബാഴ്‌സലോണക്ക് രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തത്. .
ഉടൻ തന്നെ താരത്തെയും രജിസ്റ്റർ ചെയ്യാൻ ആവും എന്ന പ്രതീക്ഷയാണ് ബാഴ്‌സലോണക്ക് ഉള്ളത്. ബാഴ്‌സലോണ സ്റ്റുഡിയോയുടെ 25% റൈറ്റ്‌സ് വിറ്റതും ജെറാർഡ് പിക്വ വീണ്ടും ശമ്പളം കുറക്കാൻ തയ്യാറായതും ആണ് ബാഴ്‌സലോണയെ സഹായിച്ചത്.

ഇത് കൂടാതെ കരാർ പുതുക്കിയ ഒസ്മാൻ ഡെമ്പേല, സെർജി റോബർട്ടോ എന്നിവരെ രജിസ്റ്റർ ചെയ്യാനും ബാഴ്‌സലോണക്ക് ആയി. കൂണ്ടെയും പുതിയ സൈൻ ചെയ്യുന്ന മാർക്കോസ് അലോൻസോയെയും രജിസ്റ്റർ ചെയ്യാൻ മതിയായ ശമ്പള പരിധി നേടുന്നതിനായി പ്രവർത്തിക്കാൻ ബാഴ്‌സയ്ക്ക് ഇപ്പോൾ ഒരു ആഴ്ച മുഴുവൻ സമയമുണ്ട്.

അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ ചെൽസിയിൽ നിന്നുള്ള താരത്തിന്റെ ട്രാൻസ്ഫർ പൂർത്തിയാക്കാൻ കാത്തിരിക്കുകയാണ്.അടുത്ത ഞായറാഴ്ച റിയൽ സോസിഡാഡിനെതിരെയുള്ള മത്സരത്തിന് മുന്നോടിയായി ഇത് പൂർത്തിക്കാനാണ് ശ്രമിക്കുന്നത്.