❝ഒരു സീസണിൽ നാല് കപ്പ് എക്‌സിറ്റുകൾ, ബാഴ്സലോണക്കിത് കിരീടമില്ലാത്ത സീസൺ❞ |Barcelona

യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിൽ ഇന്നലെ ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനെതിരെ തോൽവിയോടെ പുറത്തായതിന് ശേഷം ബാഴ്‌സലോണ ഒരു ട്രോഫി ഇല്ലാതെ സീസൺ പൂർത്തിയാക്കുമെന്ന് തോന്നുന്നു. തികച്ചും അപ്രതീക്ഷതമായ തോൽവി തന്നെയായിരുന്നു ബാഴ്സലോണ ഇന്നലെ നൗ ക്യാമ്പിൽ നേരിട്ടത്.

സാവി ഹെർണാണ്ടസിന്റെ ടീം 15 മത്സരങ്ങളിലെ അപരാജിത പരമ്പരയുടെ പിൻബലത്തിൽ മത്സരത്തിനിറങ്ങിയെങ്കിലും ഏറ്റവും ആശ്ചര്യപ്പെടുത്തുന്ന വശം അവർ തോറ്റ രീതിയായിരുന്നു. കഴിഞ്ഞ രണ്ടു ദശകത്തിലെ തന്നെ ഏറ്റവും മോശം സീസൺ തന്നെയായിരുന്നു ബാഴ്സലോണയുടേത്.ബ്ലൂഗ്രാനയ്ക്ക് ലയണൽ മെസ്സിയെയും അന്റോയ്ൻ ഗ്രീസ്മാനെയും നഷ്ടപെടുകയും ടീമിനെ ശക്തിപ്പെടുത്താനുള്ള അവരുടെ സാമ്പത്തികം വളരെ പരിമിതമായതും വലിയ തിരിച്ചടി നൽകുകയും ചെയ്തു.

ബാഴ്‌സലോണ പ്രസിഡന്റ് ആയി ജോവാൻ ലാപോർട്ട വന്നതോടെ പരിശീലക സ്ഥാനത്ത് നിന്നും റൊണാൾഡ് കോമാൻ പുറത്താവുകയും ചെയ്തു. ബെൻഫിക്കയ്‌ക്കെതിരെയും ബയേൺ മ്യൂണിക്കിനെതിരെയും നാണംകെട്ട തോൽവികളോടെ ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗിൽ നിന്ന് ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായി.സാവിയുടെ വരവ് സീസണിൽ ഒരു വഴിത്തിരിവായി, ടീമിനെ ശക്തിപ്പെടുത്താൻ നാല് പുതിയ കളിക്കാരെ കൊണ്ടുവരാൻ അദ്ദേഹത്തിന് അനുമതി ലഭിച്ചു.

എന്നിരുന്നാലും കപ്പ് മത്സരങ്ങളിലും അദ്ദേഹം പരാജയപ്പെട്ടു.സൂപ്പർകോപ്പ ഡി എസ്പാന സെമി ഫൈനലിൽ ബാഴ്‌സലോണ റയൽ മാഡ്രിഡിനോട് പരാജയപ്പെട്ടു, കോപ്പ ഡെൽ റേയിൽ അത്‌ലറ്റിക് ക്ലബ്ബിനോട് പരാജയപ്പെട്ടു. എന്നാൽ ലാ ലീഗയിൽ ബാഴ്സലോണ മികച്ച പ്രകടനമാണ് നടത്തിയത്.എസ്റ്റാഡിയോ സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന എൽ ക്ലാസിക്കോയിൽ ടീം 4-0 ന് വിജയിക്കുകയും ചെയ്തു.റയൽ മാഡ്രിഡിനോട് പോയിന്റ് വ്യത്യാസമുണ്ടായിട്ടും യൂറോപ്പ ലീഗ് മാത്രമല്ല, ലാലിഗ സാന്റാൻഡർ കിരീടവും അവർ ലക്ഷ്യമിട്ടു.എന്നാൽ വ്യാഴാഴ്ച രാത്രിയോടെ എല്ലാം തകിടം മറിഞ്ഞു.പരിക്കുകൾ വീണ്ടും ബാഴ്സക്ക് തടസ്സമായി നിന്നു. സാവിയുടെ ടീമിന്റെ ഏറ്റവും മോശം പ്രകടനമായാണ് ഇന്നലത്തെ മത്സരത്തെ കണ്ടത്.

“ഇതൊരു വലിയ നിരാശയാണ്, യഥാർത്ഥ നാണക്കേടാണ്, കാരണം ഈ മത്സരം ജയിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു, പക്ഷേ ഞങ്ങൾ ഐൻട്രാച്ചിനെ അഭിനന്ദിക്കണം, അവർ സെമിയിലേക്ക് മുന്നേറാൻ അർഹരായിരുന്നു, ഞങ്ങൾ നന്നായി കളിച്ചില്ല. ഞങ്ങൾ അടുത്തിടെ കളിച്ചത് പോലെ കളിച്ചില്ല. ഞങ്ങൾ പുറത്താണ്,” മത്സരശേഷം സാവി പറഞ്ഞു.”ഞങ്ങൾ ശ്രമിച്ചു,ഞങ്ങൾ ഒന്നും പ്രയോജനപ്പെടുത്തിയില്ല. അത് ഒരു നിർഭാഗ്യകരമായ രാത്രിയായിരുന്നു. ഞങ്ങൾ ഒരുപാട് തെറ്റുകൾ വരുത്തി.ഞങ്ങൾ സ്വയം വിമർശനം നടത്തണം, ഞങ്ങൾ നന്നായി ചെയ്തില്ല, അതിനാൽ ഞങ്ങൾ ‘പുറത്ത്,” സേവി കൂട്ടിച്ചേർത്തു.