❝👔പ്രസിഡന്റ് ലാപോർട്ട✍️⚽തയ്യാറാക്കിയ🔥ആറു താരങ്ങളുടെ
പട്ടിക, 💙❤️അടുത്ത സീസണിൽ ബാഴ്സലോണ ഇവരെ പൊക്കും❞

ചില കാര്യങ്ങൾ ചെയ്യാൻ തന്നെയാണ് ബാഴ്സയുടെ പ്രസിഡന്റായി ലപോർട്ട ചുമതലയേറ്റത്. മെസ്സിയെ നിലനിർത്തുന്നതോടൊപ്പം ബാഴ്‌സയെ അവരെ പഴയ പ്രതാപത്തിലേക്ക് എതിരിച്ചു കൊണ്ട് വരിക എന്ന വലിയ ദൗത്യവും മുന്നിൽ കണ്ടാണ് ലപോർട്ട രണ്ടാമൂഴത്തിനെത്തിയത്. അടുത്ത സീസണിൽ ടീം ഉടച്ചു വാർക്കാൻ താനെയാണ് ലപോർട്ടയുടെ തീരുമാനം . അതിന്റെ ഭാഗമായി അടുത്ത സീസണിൽ ബാഴ്സ ലക്ഷ്യമിടുക്കുന്ന ആറു താരങ്ങളുടെ പട്ടിക പുറത്തു വിട്ടു.പട്ടികയിൽ മൂന്ന് പ്രീമിയർ ലീഗ് കളിക്കാരും ബുണ്ടസ്ലിഗയിൽ നിന്നുള്ള രണ്ട് കളിക്കാരും ലിഗ് 1 ൽ ഒരാളും ഉൾപ്പെടുന്നു.

ലാപോർട്ട കഴിഞ്ഞയാഴ്ച ബാഴ്‌സലോണ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും പ്രസിഡന്റാക്കാൻ ആവശ്യമായ 125 മില്യൺ ഡോളർ ബാങ്ക് ഗ്യാരൻറി ലഭിച്ചതിനാൽ ബുധനാഴ്ച ഔദ്യോഗികമായി പ്രസിഡന്റായി സ്ഥാനമേറ്റു. ബാഴ്സയുടെ പ്രസിഡന്റായി ആദ്യമെത്തിയപ്പോൾ ബ്രസീലിയൻ സൂപ്പർ താരം റൊണാൾഡീഞ്ഞോയെ അടക്കം നൗ ക്യാമ്പിലെത്തിച്ച ചരിത്രമുള്ള പ്രസിഡന്റിന് അടുത്ത സീസണിൽ അതുപോലെയുള്ള അത്ഭുതങ്ങൾ കാണിക്കാനവും എന്നാണ് എല്ലാവരും കരുതുന്നത്.പട്ടികയിൽ മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കർ സെർജിയോ അഗ്യൂറോ,ഡിഫൻഡർ എറിക് ഗാർസിയ, ലിവർപൂളിന്റെ ഡച്ച് മിഡ്ഫീൽഡർ ജോർജീനിയോ വിജ്നാൽഡും, ബയേൺ മ്യൂണിക്കിന്റെ പ്രതിരോധ താരം ഡേവിഡ് അലബ, ഡോർട്മുണ്ടിന്റെ സ്‌ട്രൈക്കർ എർലിംഗ് ഹാലാൻഡ്, ലിയോണിന്റെ ഡച്ച് സ്‌ട്രൈക്കർ മെംഫിസ് ഡിപെ എന്നിവരാണുള്ളത്.

ഈ സീസൺ അവസാനത്തോടെ മാഞ്ചസ്റ്റർ സിറ്റിയുമായുള്ള കരാർ അവസാനിക്കുന്ന സ്പാനിഷ് പ്രതിരോധ താരം എറിക് ഗാർസിയ അടുത്ത സീസണിൽ ബാഴ്സയിൽ കളിക്കുമെന്ന കാര്യം ഏകദേശം ഉറപ്പായി. പ്രശസ്ത ഇറ്റാലിയൻ പത്രപ്രവർത്തകൻ ഫാബ്രിസിയോ റൊമാനോ ഗാർസിയയ്‌ക്കായി ബാഴ്‌സലോണയിലേക്കുള്ള നീക്കം എല്ലാം പൂർത്തിയാക്കിയിട്ടുണ്ടെന്ന് റിപ്പോർട്ട് ചെയ്തു. ഗാർസിയയെപ്പോലെ തന്നെ മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കർ സെർജിയോ അഗ്യൂറോയുടെയും ലിവർപൂൾ മിഡ്ഫീൽഡർ വിജ്നാൽഡവും കരാർ ഈ സീസണിൽ അവസാനിക്കും. മെസിയെ ബാഴ്സയിൽ നിലനിർത്താനാണ് അഗ്യൂറയെ നൗ ക്യാമ്പിലെത്തിക്കാൻ ശ്രമിക്കുന്നത്.

മുൻ ദേശീയ ടീം മാനേജർ റൊണാൾഡ് കോമാനുമായുള്ള പുനഃസമാഗമമാണ് വിജ്നാൽഡവും ലക്ഷ്യമിടുന്നത്. കരാർ അവസാനിക്കുന്ന ബയേൺ മ്യൂണിക്കിന്റെ ഓസ്ട്രിയൻ ഡിഫൻഡർ ഡേവിഡ് അലാബയും ബാഴ്സയുടെ അടുത്ത സീസണിലെ ട്രാൻസ്ഫർ ടാർഗെറ്റുകളിൽ ഒരാളാണ്. പട്ടികയിൽ ഈ ശീഇസണിൽ കരാർ കഴിയാത്ത ഏക താരമാണ് ഡോർട്മുണ്ട് സ്‌ട്രൈക്കർ ഏർലിങ് ഹാലാൻഡ്.2022 ൽ സജീവമാക്കാവുന്ന 60 മില്യൺ ഡോളർ റിലീസ് ക്ലോസ് ഹാലാൻഡിന്റെ പേരിലുണ്ട്. മികച്ച സ്‌ട്രൈക്കർ സ്വന്തമാക്കാനുള്ള ബാഴ്സയുടെ ശ്രമമാണ് 20 കാരനിലെത്തിച്ചത്.

ഷോർട്ട്‌ലിസ്റ്റിലെ അവസാന കളിക്കാരനാണ് ഡച്ച് ഇന്റർനാഷണൽ മെംഫിസ് ഡെപെയ്. ഈ സീസൺ അവസാനത്തോടെ ലിയോണുമായുള്ള കരാർ അവസാനിക്കുന്ന് ഡച്ച് സ്‌ട്രൈക്കർ കഴിഞ്ഞ സീസണിൽ തന്നെ ബാഴ്സയുമായി ബന്ധപ്പെടുത്തിയുള്ള വാർത്തകൾ വന്നിരുന്നു. ഈ സീസണിൽ ഫ്രഞ്ച് ടീമിന് വേണ്ടി മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്.