❝ഈ താരം⚽🤦‍♂️ടീമിനൊപ്പമുണ്ടെങ്കിൽ🔴🔵ബാഴ്‌സലോണയ്ക്ക്🏟മൈതാനത്ത് 1⃣0⃣കളിക്കാരുമായി കളിക്കേണ്ടി വരുന്നു❞

ബാഴ്സലോണയുടെ ഫ്രഞ്ച് ഫോർവേഡ് അന്റോണിയോ ഗ്രീസ്മാനെതിരെ കടുത്ത ആരോപണവുമായി മുൻ ബാഴ്സ ഇതിഹാസ താരം രംഗത്തെത്തി. ഒരു അഭിമുഖത്തിനിടയിലാണ് ബാഴ്‌സലോണ സ്‌ട്രൈക്കർ അന്റോയ്ൻ ഗ്രീസ്മാനെതീരെ ഇതിഹാസ സ്‌ട്രൈക്കർ ഹിസ്റ്റോ സ്റ്റോയിക്കോവ് പരാമർശം നടത്തിയത്.പിച്ചിൽ വരുമ്പോഴെല്ലാം ബാഴ്സ ’10 കളിക്കാരുമായി കളിക്കുന്നു’ എന്നാണ് മുൻ ബൾഗേറിയൻ താരം പറഞ്ഞത്.90 കളുടെ മധ്യത്തിൽ രണ്ട് വർഷം ബാഴ്‌സലോണയിൽ ചെലവഴിച്ച സ്റ്റോയിക്കോവ് ആ കാലത്തിൽ ലോക കണ്ട ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായിരുന്നു.

ഈ സീസണിൽ 38 മത്സരങ്ങളിൽ നിന്ന് 12 ഗോളുകൾ മാത്രമാണ് ഗ്രിസ്മാൻ നേടിയത്. സ്പാനിഷ് ഭീമൻമാർക്കായുള്ള അവസാന 10 മത്സരങ്ങളിൽ ഗോൾ കണ്ടെത്തുന്നതിൽ ഫ്രഞ്ച് താരം പരാജയപെട്ടു. വൻ പ്രതീക്ഷയോടെ ബാഴ്സയിലെത്തിയ അദ്ദേഹത്തിന്റെ പ്രകടനം ബാഴ്‌സലോണയ്ക്ക് വൻ നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്.എൽ മുണ്ടോ ഡിപോർട്ടിവോക്ക് അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് സ്റ്റോയിച്കോവ് “ഗ്രിസ്മാൻ പിച്ചിൽ വരുമ്പോഴെല്ലാം ബാഴ്സലോണ 10 കളിക്കാരുമായി കളിക്കുന്നു,” എന്ന അഭിപ്രായം നടത്തിയത്. “ദീർഘകാലത്തേക്ക് എന്തെങ്കിലും നല്ലത് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവർ അവനെ വിൽക്കണം. ട്രിങ്കാവോയും ബ്രൈത്‌വെയ്റ്റും ടീമിൽ ഉണ്ടായിരിക്കണം, ഗ്രീസ്മാൻ അവിടെ എന്താണ് ചെയ്യുന്നത്?” അദ്ദേഹം കൂട്ടിച്ചേർത്തു.

2019 ലെ സമ്മറിൽ 108 മില്യൺ ഡോളറിന്റെ ഇടപാടിൽ അറ്റ്ലെറ്റിക്കോ മാഡ്രിഡിൽ നിന്ന് എത്തിയതിനുശേഷം ലോകകപ്പ് ജേതാവ് ക്യാമ്പ് നൗവിൽ താളം കണ്ടെത്താൻ നന്നേ വിഷമിച്ചു. പലപ്പോഴും ബാഴ്സയുടെ ശൈലിയുമായും മെസ്സിയുമായും ഒത്തുപോകുമാണ് ഫ്രഞ്ച് താരം നന്നേ കഷ്ടപ്പെട്ടു . കഴിഞ്ഞ സീസണിൽ ലൂയി സുവാരസ് അത്ലറ്റികോ മാഡ്രിഡിലേക്ക് കൂടി പോയതോടെ ഏക സ്‌ട്രൈക്കറുടെ ജോലിയും ഗ്രീസ്മാൻ വഹിക്കേണ്ടി വന്നു .

ബാഴ്‌സലോണയിൽ ഒപ്പിടുന്നതിന് മുമ്പ് ഗ്രീസ്മാൻ അഞ്ച് സീസണുകൾ അറ്റ്ലെറ്റിക്കോ മാഡ്രിഡിൽ ചെലവഴിച്ചു. ഡീഗോ സിമിയോണിന്റെ കീഴിൽ അദ്ദേഹം 257 കളികൾ കളിക്കുകയും 133 ഗോളുകൾ നേടുകയും 50 അസിസ്റ്റുകളും അദ്ദേഹം സംഭാവന ചെയ്തു.ക്ലബിലെ അഞ്ചുവർഷത്തിനിടയിൽ ഓരോ 110 മിനിറ്റിലും ഒരു ഗോൾ അല്ലെങ്കിൽ അസിസ്റ്റ് നേടി. യൂറോപ്പ ലീഗ്, യുവേഫ സൂപ്പർ കപ്പ്, സ്പാനിഷ് സൂപ്പർ കപ്പ് എന്നിവയും ചാമ്പ്യൻസ് ലീഗിൽ റണ്ണറപ്പായിരുന്നു.അതിനിടയിൽ യുവന്റസ് താരം പോളോ ദിബാലയെയും ഗ്രീസ്മാനെയും കൈമാറ്റം ചെയ്യാനൊരുങ്ങുന്നു എന്ന വാർത്തകളും പുറത്തു വന്നു.