കടിച്ച തോളിൽ തന്നെ കയ്യിട്ട് നടക്കാൻ ബാഴ്സലോണ താരം

യുറുഗ്വായുടെ ബാഴ്സലോണ തരാം ലൂയി സുവാരസ് ഇറ്റാലിയൻ ക്ലബ് യുവന്റസിൽ ചേക്കേറുന്നു എന്ന വാർത്ത വന്നതോടെ ആറു വര്ഷം മുൻപ് 2014 വേൾഡ് കപ്പിൽ നടന്ന വിവാദപരമായ സംഭവം വീണ്ടും ചർച്ച വിഷയമാവുകയാണ്. വേൾഡ് കപ്പ് മത്സരത്തിനിടെ സുവാരസ് ഇറ്റാലിയൻ ഡിഫൻഡർ ചെല്ലിനിയുടെ തോളത്ത് കടിക്കുകയും ,കടിച്ച പാട് ചെല്ലിനി റഫറിക്ക് കാണിച്ചു കൊടുക്കുന്നതുമായ ദൃശ്യങ്ങൾ ഇന്നും ഫുട്ബോൾ ആരാധകർക്ക് മുന്നിലുണ്ട്. എന്നാൽ കളിക്കിടയിൽ റഫറി സുവാരസിനെ ശിക്ഷച്ചില്ലെങ്കിലും കുറച്ചു നാളുകൾക്കു ശേഷം 4 മാസത്തെ വിലക്കും 9 ഇന്റർനാഷണൽ മത്സരങ്ങളിൽ നിന്നും സസ്പെന്ഷനും സുവാരസിന് ലഭിച്ചു.

യുവന്റസിൽ ചേരുന്നതിനു മുന്നോടിയായി സുവാരസ് ചെല്ലിനിയെ ഫോണിൽ വിളിക്കുകയും സുഹൃദ് ബന്ധം പുനസ്ഥാപിക്കുകയും ചെയ്തു.ബാഴ്സയിൽ മെസ്സിക്കൊപ്പം ആറു സീസൺ കളിച്ച സുവാരസ് യുവന്റസിൽ ക്രിസ്റ്റ്യാനോ റൊണാള്ഡോക്കൊപ്പം പന്ത് തട്ടുന്നതാണ് കൗതുകമുളവാക്കുന്നതാണ്. യുവന്റസ് സുവാരസുമായി ധാരണയിൽ എത്തിയിട്ടുണ്ടെന്നും വാർഷിക പ്രതിഫലമായി 87 കോടിയോളം രൂപയാണ് ഈ സ്‌ട്രൈക്കർക്ക് ലഭിക്കുക .