യുവ താരത്തിന്റെ പരിക്ക് പുതിയ സീസണിൽ ബാഴ്സക്ക് തിരിച്ചടിയാവുമോ

ബാഴ്സലോണയുടെ യുവ സൂപ്പർ താരം അൻസു ഫാത്തിക്ക് വെള്ളിയാഴ്ച ട്രൈനിങ്ങിനടയിൽ പരിക്കേറ്റു. ഇടുപ്പിനു പരിക്കേറ്റ താരം ല ലീഗയിൽ ആദ്യ മത്സരം കളിക്കുന്ന കാര്യം സംശയത്തിലാണ്. സീസണ് മുന്നോടിയായി ഇന്ന് ജിംനാസ്റ്റിക് തരാഗോണയ്‌ക്കെതിരായ ബാഴ്‌സയുടെ സൗഹൃദ മത്സരത്തിൽ ഫാത്തി പങ്കെടുക്കാൻ സാധ്യതയില്ല. സ്പാനിഷ് ല ലീഗിൽ വില്ലാറയലിനെതിരെയുള്ള മത്സരത്തിന് മുമ്പ് എൽച്ചെക്കും ജിറോണയ്‌ക്കുമെതിരെ ബാഴ്സക്ക് പരിശീലന മത്സരമുണ്ട്.

ബാഴ്സലോണ ഈ സീസണിൽ ഏറ്റവും ഉറ്റുനോക്കുന്ന താരമാണ് 17 കാരനായ സ്പാനിഷ് ഇന്റർനാഷണൽ. യുവേഫ നേഷൻസ് ലീഗിൽ
ഞായറാഴ്ച സ്പെയിനിനായി ഉക്രെയ്നിനെതിരായ ഗോൾ നേടിടാ ഫാത്തി ,സ്പെയിനിന്റെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്കോററായി മാറി .ഗോൾ നേടുമ്പോൾ 17 വയസ്സും 311 ദിവസവുമായിരുന്നു പ്രായം.കഴിഞ്ഞ സീസണിൽ ബാഴ്സലോണ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ച ഫാത്തി ബാഴ്സക്കായി 24 മത്സരങ്ങളിൽ നിന്ന് 7 ഗോളുകൾ നേടിയിട്ടുണ്ട്.