മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതിരോധ താരത്തെ നോട്ടമിട്ട് ബാഴ്സലോണ

മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫെൻഡർ ഡിയോഗോ ഡാലോട്ടിനെ സ്വന്തമാക്കാനൊരുങ്ങി ബാഴ്സലോണ. പോർച്ചുഗൽ അണ്ടർ 21 ഇന്റർനാഷണലിനായി 11 മില്യൺ ഡോളർ മുടക്കാൻ ബാഴ്സ തയ്യാറാവുമെന്നാണ് റിപ്പോർട്ടുകൾ.സ്പാനിഷ് ദിനപത്രമായ മുണ്ടോ ഡിപോർട്ടിവോ റിപ്പോർട്ട് പ്രകാരം ഈ സീസണിന്റെ അവസാനത്തിൽ താരത്തെ ടീമിലെത്തിക്കാനാണ് യുണൈറ്റഡ് ശ്രമിക്കുന്നത്.

2018 ൽ പോർട്ടോയിൽ നിന്നാണ് യുവ ഡിഫെൻഡറെ യുണൈറ്റഡ് ടീമിലെത്തിക്കുന്നത്. എന്നാൽ വേണ്ട അവസരങ്ങൾ ലഭിക്കാതിരുന്ന 21 കാരനെ ഈ സീസണിന്റെ തുടക്കത്തിൽ എ സി മിലാൻ വായ്പാടിസ്ഥാനത്തിൽ സ്വന്തമാക്കി. മൂന്ന് വർഷത്തിനുള്ളിൽ വെറും 18 പ്രീമിയർ ലീഗ് മത്സരങ്ങളിൽ മാത്രമാണ് ഡാലോട്ടിന് യുണൈറ്റഡ് ജേഴ്സിയിൽ ഇറങ്ങാൻ സാധിച്ചത് . ബാഴ്‌സലോണയ്ക്ക് പുറമെ എ സി മിലാനും താരത്തെ സ്ഥിരമായി സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട്. സെൻട്രൽ ഡിഫെൻഡറായും ലെഫ്റ് ബാക്കായും ഒരു പോലെ തിളങ്ങുന്ന ഡാലോട്ടിനെ ജോർ‌ഡി ആൽ‌ബക്ക് ഒരു നീണ്ട കാല പകരക്കാരനായി കാണാവുന്നതാണ്.


പോർച്ചുഗീസ് ഫുട്ബോളിലെ ഏറ്റവും ഉയർന്ന പ്രതീക്ഷ നൽകുന്ന താരമാണ് ഡിയോഗോ ഡാലോട്ട്. ഈ സീസണിൽ മിലാനിൽ ലോണിലുള്ള പോർച്ചുഗീസ് താരത്തിന് അടുത്ത സീസണിൽ സോൾസ്‌ജെയറിനു കീഴിൽ കളിയ്ക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല അതിനാൽ പുതിയ ക്ലബ്ബിൽ ചേക്കേറുമെന്നുറപ്പാണ്. യുവ താരങ്ങൾക്ക് അനവധി അവസരങ്ങൾ നൽകുന്ന ബാഴ്സ പരിശീലകൻ കൂമൻ കീഴിൽ ഡാലോട്ടിനു കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നുറപ്പാണ്.

Leave A Reply

Your email address will not be published.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications