❝ബാഴ്‌സ അത്‌ലറ്റിക്കോ ⚽🔥 പോരാട്ടം
റയൽ മാഡ്രിഡിനു 😁✌️ വിജയം ❞

ലാലിഗ കിരീട പോരാട്ടത്തിലെ ഏറ്റവും നിർണായക മത്സരത്തിൽ ലീഗിലെ ഒന്നാം സ്ഥാനക്കാരായ അത്ലറ്റിക്കോ മാഡ്രിഡും ബാഴ്സലോണയും സമനിലയിൽ പിരിഞ്ഞു‌. ആവേശകരമായ മത്സരം ആണ് ആരാധകർ പ്രതീക്ഷിച്ചത് എങ്കിലും വിരസമായ ഗോൾ രഹിത സമനില ആണ് ഇന്ന് ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടിൽ പിറന്നത്.ഇരു ടീമുകളും ഇന്ന് വളരെ കരുതലോടെയാണ് മത്സരത്തെ സമീപിച്ചത്. പരാജയം ഇരു ടീമുകളുടെയും ലീഗ് പ്രതീക്ഷ ഇല്ലാതാക്കും എന്നത് കൊണ്ട് തന്നെ രണ്ടു ടീമുകളും ഡിഫൻസിലാണ് ഇന്ന് ഊന്നിയത്. തോൽവി വഴങ്ങാതിരിക്കാനാണ് ഇരു ടീമുകളും കൂടുതൽ ശ്രദ്ധ നൽകിയിരുന്നത്.

ലാ ലീഗയിൽ നിർണായക പോരാട്ടത്തിലെ ആദ്യ പകുതിയിൽ കരുതലോടെയാണ് ഇരു ടീമുകളും ആദ്യ പകുതി ആരംഭിച്ചത്. ആദ്യ മിനിറ്റുകളിൽ അത്ലറ്റിക്കോയാണ് കൂടുതൽ ആക്രമിച്ചു കളിച്ചത്. എന്നാൽ പതിമൂന്നാം മിനുട്ടിൽ അത്ലറ്റികോ താരം തോമസ് ലെമർ പരിക്ക് പറ്റി പുറത്തു പോയത് തിരിച്ചടിയായി. 19 ആം മിനുട്ടിൽ അത്ലറ്റികോക്ക് ഗോൾ നേടാൻ അവസരം ലഭിച്ചു, ഇടതു വിങ്ങിൽ നിന്നും ലഭിച്ച മികച്ചൊരു പാസ് എയ്ഞ്ചൽ കൊറിയ ഗോൾ ലക്ഷ്യമാക്കി അടിച്ചെങ്കിലും ബാഴ്സ ഡിഫെൻഡർ ക്ലെമന്റ് ലെങ്‌ലെറ്റ് സമർത്ഥമായി ബ്ലോക്ക് ചെയ്തു. 26 മിനുട്ടിൽ ബാഴ്സക്ക് തിരിച്ചടിയായി മിഡ്ഫീൽഡർ സെർജിയോ ബസ്‌ക്വെറ്റ്സ് പരിക്കേറ്റ്‌ കളം വിട്ടു.

29 ആം മിനുട്ടിൽ ഗ്രീസ്മാന് ഗോൾ നേടാൻ അവസരം ലഭിച്ചെങ്കിലും ജാൻ ഒബ്ലാക്ക് അത്ലറ്റികോയുടെ രക്ഷകനായെത്തി.34 ,37 മിനിറ്റുകളിൽ അത്ലറ്റികോക്ക് ഗോൾ നേടാൻ അവസരം ലഭിച്ചെങ്കിലും ഗോൾ കീപ്പർ മാർക്ക്-ആൻഡ്രെ ടെർ സ്റ്റെഗൻ രക്ഷക്കെത്തി. മാർക്കോസ് ലോറെൻറെയുടെയും ,യാനിക് കാരാസ്കോയുടെയും ഷോട്ടുകൾ ജർമൻ കീപ്പർ തടുത്തിട്ടു. 41 ആം മിനുട്ടിൽ സോളോ റണ്ണിൽ നിന്നും സൂപ്പർ താരം മെസ്സിയുടെ ഷോട്ട് മികച്ചൊരു റിഫ്ലെക്സ് സേവ് ഉപയോഗിച്ച് ജാൻ ഒബ്ലാക്ക് തട്ടിയകറ്റി. ആദ്യ പകുതിയിൽ ബാഴ്സ കൂടുതൽ സമയം പന്ത് കൈവശം വെച്ചെങ്കിലും ഗോളസവസരം സൃഷ്ടിച്ചത് അത്ലറ്റികോ മാഡ്രിഡാണ്.


രണ്ടാം പകുതിയിൽ ഇരു ടീമുകളും കൂടുതൽ ആക്രമിച്ചു കളിച്ചു. കാരാസ്കോയും ,ലോറിന്റെയും ,സുവാരസും ബാഴ്സ പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചു കൊണ്ടിരുന്നു. എന്നാൽ അത്ലറ്റികോ പ്രതിരോധത്തെ പരീക്ഷിക്കാനുള്ള അകത്തി ബാഴ്സയ്ക്കുണ്ടായില്ല. എന്നാൽ 62 ആം മിനുട്ടിൽ മികച്ച നീക്കത്തിനൊടുവിൽ ഇലൈക്സ് മോറിബക്ക് അവസരം ലഭിച്ചെങ്കിലും മുതലക്കനായില്ല. 66 ആം മിനുട്ടിൽ മെസ്സിയുടെ ഫ്രീ കിക്ക് ഗോളിനടുത്തെത്തിയെങ്കിലും ഗോൾകീപ്പർ ഒരു മികച്ച ഒരു സേവിലൂടെ തട്ടിയകറ്റി.

69ആം മിനുട്ടിൽ അറോഹോയിലൂടെ ബാഴ്സലോണ വലകുലുക്കി എങ്കിലും ലൈൻ റഫറി ഓഫ് സൈഡ് വിളിച്ചു. 84 ആം മിനുട്ടിൽ ഗോൾ നേടാൻ പകരക്കാരൻ ഡെംബെലെക്ക് തുറന്ന അവസരം ലഭിച്ചെങ്കിലും ഫ്രഞ്ച് ഫോർവേഡിന്റെ ഹെഡ്ഡർ ക്രോസ് ബാറിന് മുകളിലൂടെ പോയി. മത്സരത്തിൽ ബാഴ്സക്ക് ലഭിച്ച ഏറ്റവും മികച്ച അവസരമായിരുന്നു ഇത്.അവസാന നിമിഷത്തിൽ മെസ്സിയുടെ തകർപ്പൻ ഫ്രീകിക്ക് ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തേക്ക് പോയി.

ഈ സമനില ഇരുടീമുകൾക്കും തിരിച്ചടി ആണ്. അടുത്ത മത്സരത്തിൽ റയൽ മാഡ്രിഡ് സെവിയ്യയെ തോൽപ്പിച്ചാൽ റയൽ ലീഗിൽ ഒന്നാം സ്ഥാനത്ത് എത്തും. ഇപ്പോൾ 77 പോയിന്റുമായി അത്ലറ്റിക്കോ മാഡ്രിഡ് ഒന്നാം സ്ഥാനത്തും 75 പോയിന്റുമായി ബാഴ്സലോണ രണ്ടാമതും ആണ്. ഒരു മത്സരം കുറവ് കളിച്ച റയൽ മാഡ്രിഡിന് 74 പോയിന്റാണ് ഉള്ളത്. ഇനി റയലിന് നാലു മത്സരങ്ങളും ബാഴ്സക്കും അത്ലറ്റിക്കോ മാഡ്രിഡിനും മൂന്ന് മത്സരങ്ങളുമാണ് ലീഗിൽ ബാക്കിയുള്ളത്.

ഇനിയുള്ള 4 കളികളും വിജയിച്ചാൽ റയൽ മാഡ്രിഡിന് ചാംപ്യൻമാരാവാം .ഇനി ശേഷിക്കുന്ന 3 മൽസരവും വിജയിക്കണം റയലും അത്ലറ്റിക്കോയും ഓരോ കളി തോൽക്കുകയും ചെയ്താൽ ബാർസക്ക് ചാപ്യൻമാരാവാം.ഇനിയുള്ള മൂന്ന് മൽസരവും ജയിക്കണം 1 കളിയിൽ റയൽ പരാജയപ്പെടുകയും ചെയ്താൽ അത്ലറ്റിക്കോക്കും ചാപ്യൻമാരാവാം