❝ ബാഴ്സ ഇന്ന് അത്ലറ്റികോ മാഡ്രിഡിനെതിരെ, കൂമാന് നിർണായകം ❞

ബാഴ്സലോണ പരിശീലകൻ റൊണാൾഡ്‌ കൂമാന്റെ നൗ ക്യാമ്പിലെ സ്ഥാനം തുലാസിലാണ്. ഡച്ച് പരിശീലകനെ ബാഴ്‌സലോണയിൽ നിന്നും ഉടൻ പുറത്താക്കും എന്ന വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ കോമാൻ താൻ ക്ലബിൽ തുടരും എന്ന് പറഞ്ഞു. താൻ ചുറ്റുമുള്ള വാർത്തകൾ ഒക്കെ കേൾക്കുന്നുണ്ട് എന്നും എന്നാൽ ഇപ്പോൾ താൻ ബാഴ്സലോണയിൽ തന്നെ തുടരും എന്നും കോമാൻ പറഞ്ഞു.ക്ലബ് ഇതുവരെ തന്നോട് ഒന്നും പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ഇപ്പോൾ റിസൾട്ട് മാത്രം ആണ് തന്റെ ശ്രദ്ധ എന്നും കോമാൻ പറഞ്ഞു. താൻ ഈ ക്ലബിൽ എത്തിയത് ക്ലബിനോടുള്ള സ്നേഹം കൊണ്ടാണ്. താൻ വരുമ്പോഴെ ഇവിടെ കാര്യങ്ങൾ അവതാളത്തിൽ ആയിരുന്നു. ഇപ്പോൾ അത് കൂടുതൽ പ്രശ്നമായി വളർന്നിരിക്കുകയാണ്. ഡച്ച് കോച്ച് പറഞ്ഞു.

താൻ അല്ല ആരായാലും ഈ ടീമിനെ വെച്ച് ഇതിനേക്കാൾ നന്നായി കളിക്കാൻ ആകില്ല എന്നും കോമാൻ പറഞ്ഞു. നമ്മുക്ക് കയ്യിലുള്ള താരങ്ങളെ പരിഗണിച്ചാണ് സിസ്റ്റം ഉണ്ടാക്കുക. താരങ്ങൾ ഇല്ലാതെ ഒരു സിസ്റ്റവും ഇല്ല കോമാൻ കളി ശൈലിയെ വിമർശിക്കുന്നവരോടായി പറഞ്ഞു. മെസ്സി ക്ലബ് വിട്ടതാണ് തന്റെ ബാഴ്സലോണയിലെ ഏറ്റവും മോശം ദിവസം എന്നും കോമാൻ പറഞ്ഞു. താനും ലപോർടയുമായുള്ള ബന്ധത്തെ കുറിച്ച് സംസാരിക്കാൻ ഇല്ല എന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് നടക്കുന്ന നിർണായക മത്സരത്തിൽ ബാഴ്സലോണ അത്ലറ്റികോ മാഡ്രിഡിനെ നേരിടുമ്പോൾ കൂമാന് വളരെ നിർണായകമാകും. മത്സരത്തിന്റെ ഫലം കൂമന്റെ പരിശീലക സ്ഥാനം തീരുമാനിക്കും. അടുത്തയാഴ്ച തുടങ്ങുന്ന അന്തരാഷ്ട്ര ഇടവേളയിൽ പരിശീലക മാറ്റാനും സാധ്യത കാണുന്നുണ്ട്.ബുധനാഴ്ച നടന്ന ചാമ്പ്യൻസ് ലീഗിൽ ബെൻഫിക്കയുടെ 3-0 ഏറ്റ തോൽവി കൂമാനെ വലിയ രീതിയിൽ തന്നെ ബാധിച്ചിട്ടുണ്ട്.ലാലിഗയിൽ നിലവിൽ അവർ ആറാം സ്ഥാനത്താണ് ബാഴ്സലോണ തുടർച്ചയായ സമനിലകളാണ് ബാഴ്സക്ക് തിരിച്ചടിയായത്. നിരാശപ്പെടുത്തുന്ന ഫലങ്ങളും മോശം പ്രകടനങ്ങളും നിറഞ്ഞ സീസണിന്റെ ശോചനീയമായ തുടക്കത്തിന് പ്രായശ്ചിത്തം ചെയ്യാൻ കൂമാന് ക്ലബ് സമയം നൽകുമോ എന്നും കണ്ടറിഞ്ഞു കാണണം.

സാവി ഹെർണാണ്ടസ്, റോബർട്ടോ മാർട്ടിനെസ്, ആൻഡ്രിയ പിർലോ എന്നിവരാണ് ലാപോർട്ടയുടെ ചുരുക്കപ്പട്ടികയിലെ കൂമാന് പകരമുള്ള മുൻനിരയിലുള്ള പേരുകൾ. എന്നാൽ ജെറാർഡ് പിക്വെ, സെർജിയോ ബുസ്കെറ്റ്സ്, ഫ്രെൻകി ഡി ജോംഗ് എന്നി താരങ്ങൾ പരിശീലകന് പിന്തുണയുമായി എത്തിയിരുന്നു.ക്ലബ്ബിന്റെ സാമ്പത്തിക മാന്ദ്യം, പരിക്കുകൾ ടീമിനെ വലിയ രീതിയിൽ ബാധിച്ചെന്നും കൂമാൻ പറഞ്ഞു.

Rate this post