മാഡ്രിഡ് ആരാധകർ ഇന്ന് ❝ 🗣 ഫോർസാ… ബാർസ…
🔵🔴 ബാഴ്‌സയുടെ വിജയത്തിനായി 💪✌️ കാത്തിരിക്കുന്നു ❞

യൂറോപ്യൻ ഫുട്ബോളിലെന്നല്ല ലോക ഫുട്ബോളിലെ ഏറ്റവും കൂടുതൽ വൈര്യമുള്ള രണ്ടു ക്ലബ്ബുകളാണ് ബാഴ്സലോണയും റയൽ മാഡ്രിഡും. കാലാകാലങ്ങളായി ഇവർ തമ്മിലുള്ള പോരാട്ടമാണ് സ്പാനിഷ് ലാ ലീഗയിൽ കണ്ടു വരുന്നത്. എന്നാൽ ഇന്ന് നടക്കുന്ന ലാലീഗയിലെ നിർണായക മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡിനെ നേരിടാനൊരുങ്ങുകയാണ് എഫ് സി ബാഴ്സലോണ ജയിക്കണമെന്നാണ് ചിരി വൈരികളായ റയൽ മാഡ്രിഡ് ആഗ്രഹിക്കുന്നത്. കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ലാ ലീഗയിൽ ബാഴ്സയുടെ ജയം ഏറ്റവും ഗുണം ചെയ്യുനന്ത റയലിനായിരിക്കും.

ഇന്ന് നടക്കുന്ന മത്സരത്തിൽ ബാഴ്സലോണ അത്ലറ്റികോ മാഡ്രിഡിനെ പരാജയപെടുത്തുകയും ഞായറാഴ്ച റയൽ മാഡ്രിഡ് സെവിയ്യയെ പരാജയപെടുത്തുകയും ചെയ്താൽ റയലിന് അത്ലറ്റികോയെ മറികടന്നു ഒന്നാം സ്ഥാനത്തെത്താൻ സാധിക്കും. 34 മത്സരങ്ങളിൽ നിന്നും അത്ലറ്റികോക്ക് 76 ഉം റയലിനും ബാഴ്സയ്ക്കും 74 ഉം സെവിയ്യക്ക് 70 പോയിന്റുമാണുളളത്. അതേ സമയം കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും അത്ലറ്റിക്കോ മാഡ്രിഡിനെതിരെ വിജയിക്കാൻ കഴിഞ്ഞിട്ടില്ലാത്ത ബാഴ്സലോണ അവർക്കെതിരായ വിജയ വരൾച്ചയ്ക്ക് അവസാനമിടുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ന് മത്സരത്തിനൊരുങ്ങുന്നത്.

ഞായറാഴ്ച്ച ശക്തരായ സെവിയ്യയെയാണ് റയൽ നേരിടേണ്ടിവരിക. ചാമ്പ്യൻസ് ലീഗിൽ ചെൽസിക്കെതിരെ ഏറ്റ പരാജയത്തിൽ നിന്നും കരകയറാനുളള ശ്രമത്തിലാണ് റയൽ. കഴിഞ്ഞ മത്സരത്തിൽ അത്ലറ്റികോ ബിൽബാവോയോട് അവസാന മിനുട്ടിൽ വഴങ്ങിയ ഗോളിൽ പരാജയപ്പെട്ടതോടെ സെവിയ്യ കിരീട പോരാട്ടത്തിൽ നിന്നും പുറത്തായി. മത്സരം സമനിലയാണെങ്കിൽ കിരീട പോരാട്ടത്തിൽ ബാഴ്സക്ക് വലിയ തിരിച്ചടിയാവും.

നിലവിൽ 28 ഗോളുകളോടെ 2020-21 സീസൺ ലാലീഗയിലെ ഗോൾ വേട്ടയിൽ മുന്നിൽ നിൽക്കുന്ന മെസിയുടെ ഫോമിലാണ് ബാഴ്സ വിശ്വാസമർപ്പിക്കുന്നത്.ലയണൽ മെസി തന്റെ കരിയറിൽ ഏറ്റവുമധികം നേരിട്ട എതിരാളികളിലൊന്നാണ് അത്ലറ്റിക്കോ മാഡ്രിഡ്. ഇതു വരെ 42 മത്സരങ്ങളാണ് അവർക്കെതിരെ മെസി കളിക്കാനിറങ്ങിയത്‌. അത്ലറ്റിക്കോ മാഡ്രിഡിനെതിരെ ഇതു വരെ 32 ഗോളുകളും നേടിയിട്ടുണ്ട്‌.സെവിയ്യ കഴിഞ്ഞാൽ (38 ഗോളുകൾ) മെസി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയിട്ടുള്ളത് അത്ലറ്റിക്കോ മാഡ്രിഡിനെതിരെയാണ്. ഇരു ടീമുകളും 53 തവണ നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ 27 മത്സരങ്ങളിൽ ബാഴ്സ വിജയിച്ചപ്പോൾ 12 മത്സരം അത്ലറ്റികോക്കൊപ്പം നിന്നു. 2013 /14 നു ശേഷം ലാ ലീഗ കിരീടം ഉയർത്താനുള്ള ശ്രമത്തിലാണ് ഡീഗോ സിമിയോണി.

ബാഴ്‌സ സാധ്യത ഇലവൻ (3-5-2): മാർക്ക്-ആൻഡ്രെ ടെർ സ്റ്റെഗൻ; ക്ലെമന്റ് ലെങ്‌ലെറ്റ്, ജെറാർഡ് പിക്ക്, റൊണാൾഡ് അരൗജോ ; സെർ‌ജി റോബർട്ടോ, ജോർ‌ഡി ആൽ‌ബ, സെർ‌ജിയോ ബുസ്‌ക്വറ്റ്സ്, ഫ്രെങ്കി ഡി ജോംഗ്, പെഡ്രി; അന്റോയിൻ ഗ്രീസ്മാൻ, ലയണൽ മെസ്സി.
അറ്റ്ലെറ്റിക്കോ മാഡ്രിഡ് സാധ്യത ഇലവൻ (4-4-2): ജാൻ ഒബ്ലാക്ക്; റെനാൻ ലോഡി, ജോസ് ഗിമെനെസ്, സ്റ്റെഫാൻ സാവിക്, കീരൻ ട്രിപ്പിയർ; സോൾ നിഗൂസ്, കോക്ക്, മാർക്കോസ് ലോറന്റ്, യാനിക് കാരാസ്കോ; ഏഞ്ചൽ കൊറിയ, ലൂയിസ് സുവാരസ്.