യൂറോപ്പ ലീഗ് നോക്കൗട്ട് റൗണ്ട് പ്ലേ ഓഫ് : ബാഴ്സയുടെ എതിരാളികൾ ബയേൺ മ്യൂണിക്ക്

ബാഴ്‌സലോണയും മാഞ്ചസ്റ്റർ യുണൈറ്റഡും യൂറോപ്പ ലീഗ് പ്ലേ ഓഫിൽ ഏറ്റുമുട്ടും. വിജയിക്കുന്നവർ അവസാന 16-ൽ ഇടം നേടും.ഈ സീസണിൽ തങ്ങളുടെ യൂറോപ്പ ലീഗ് ഗ്രൂപ്പിൽ മറ്റൊരു സ്പാനിഷ് ടീമായ റിയൽ സോസിഡാഡിന് പിന്നിൽ യുണൈറ്റഡ് രണ്ടാം സ്ഥാനത്തെത്തി, ബയേൺ മ്യൂണിക്കിനും ഇന്റർ മിലാനും പിന്നിൽ തങ്ങളുടെ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തെത്തിയതിന് ശേഷം ബാഴ്സലോണ യൂറോപ്പ് ലീഗ് പ്ലെ ഓഫിലേക്ക് താഴ്ത്തപെട്ടു.

ബാഴ്‌സലോണ 2017 യൂറോപ്പ ലീഗ് ജേതാക്കളെ 2009, 2011 ചാമ്പ്യൻസ് ലീഗ് ഫൈനലുകളിൽ രണ്ട് തവണ കണ്ടുമുട്ടിയപ്പോൾ രണ്ടു തവണയും വിജയം നേടിയിരുന്നു.2018-19 ലെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ മീറ്റിംഗിന്റെ രണ്ടു പാദങ്ങളിലും യുണൈറ്റഡ് പരാജയപ്പെട്ടു.യൂറോപ്പ ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ ഓരോ ഗ്രൂപ്പിലും രണ്ടാം സ്ഥാനക്കാരായ ടീമുകളെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ മൂന്നാം സ്ഥാനക്കാരായ ടീമുകളെ രണ്ട് പോട്ടുകളായി തിരിച്ചാണ് യൂറോപ്പ ലീഗ് നോക്കൗട്ട് റൗണ്ട് പ്ലേ ഓഫ് തെരെഞ്ഞെടുപ്പ്.രണ്ട് പാദ മത്സരങ്ങളിലെ വിജയികൾ യൂറോപ്പ ലീഗ് ഗ്രൂപ്പ് ജേതാക്കളുമായി യൂറോപ്പ ലീഗ് റൗണ്ട് 16-ൽ ഏറ്റുമുട്ടും.യൂറോപ്പ ലീഗിലെ ഗ്രൂപ്പ് ഇയിൽ രണ്ടാം സ്ഥാനത്തെത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സിയിൽ മൂന്നാം സ്ഥാനക്കാരായ ബാഴ്‌സലോണയെ നേരിടും.

യൂറോപ്പ ലീഗിൽ ഗ്രൂപ്പ് ജിയിൽ രണ്ടാം സ്ഥാനത്തെത്തിയ നാന്റസ് ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് എച്ചിലെ മൂന്നാം സ്ഥാനക്കാരായ യുവന്റസിനെ നേരിടും. യൂറോപ്പ ലീഗ് ഗ്രൂപ്പ് എഫ് റണ്ണേഴ്‌സ് അപ്പായ മിഡ്‌ജില്ലണ്ട് ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ഡിയിൽ മൂന്നാം സ്ഥാനത്തെത്തിയ സ്‌പോർട്ടിംഗ് സിപിയെ നേരിടും.യൂറോപ്പ ലീഗ് ഗ്രൂപ്പ് ബി റണ്ണേഴ്‌സ് അപ്പായ റെന്നസ് ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് എഫിൽ മൂന്നാം സ്ഥാനത്തെത്തിയ ഷാക്തർ ഡൊണെറ്റ്‌സ്കിനെ നേരിടും. യൂറോപ്പ ലീഗിൽ ഗ്രൂപ്പ് ഡിയിൽ രണ്ടാം സ്ഥാനത്തുള്ള യൂണിയൻ ബെർലിൻ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് എയിൽ മൂന്നാം സ്ഥാനക്കാരായ അയാക്‌സിനെ നേരിടും. യൂറോപ്പ ലീഗിൽ ഗ്രൂപ്പ് എച്ചിൽ രണ്ടാം സ്ഥാനത്തെത്തിയ മൊണാക്കോ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ബിയിൽ മൂന്നാം സ്ഥാനക്കാരനായ ബയർ ലെവർകൂസനെ നേരിടും.

യൂറോപ്പ ലീഗിൽ ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനത്തെത്തിയ പിഎസ്വിയുടെ എതിരാളികൾ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ജിയിൽ മൂന്നാം സ്ഥാനത്തെത്തിയ സെവിയ്യയാണ്. യൂറോപ്പ ലീഗിലെ ഗ്രൂപ്പ് സിയിൽ രണ്ടാം സ്ഥാനത്തെത്തിയ എഎസ് റോമ ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് ഇയിൽ മൂന്നാം സ്ഥാനക്കാരനായ ആർബി സാൽസ്ബർഗിനെ നേരിടും. യൂറോപ്പ ലീഗ് നോക്കൗട്ട് റൗണ്ട് പ്ലേ ഓഫ് ഫിക്‌ചറിലേക്ക് വരുമ്പോൾ, ആരാധകരെ ആവേശഭരിതരാക്കുന്നത് ബാഴ്‌സലോണ vs മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരമാണ്.

Rate this post