സെർജിയോ അഗ്യൂറോയ്ക്ക് പകരക്കാരനായി ബ്രസീലിയൻ സ്‌ട്രൈക്കറെ ബാഴ്‌സലോണ ക്യാമ്പ് നൗവിലെത്തിക്കുന്നു

ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ബാഴ്സലോണയിലെത്തിയ അര്ജന്റീന സ്‌ട്രൈക്കർ സെർജിയോ അഗ്യൂറോക്ക് ഹൃദ്രോഗം സ്ഥിതീകരിച്ചതോടെ ദീർഘ കാലം കളിക്കളത്തിൽ നിന്നും വിട്ടു നിൽക്കേണ്ടി വരും. ഇക്കാരണം കൊണ്ട് തന്നെ പു ജനുവരിയിൽ പുതിയൊരു സ്‌ട്രൈക്കറെ ടീമിലെത്തിക്കാനുളള ഒരുക്കത്തിലാണ് ബാഴ്സലോണ.സെർജിയോ അഗ്യൂറോയുടെ പകരക്കാരനായി 23 കാരനായ ബ്രസീലിയൻ സ്‌ട്രൈക്കർ ആർതർ കബ്രാളിനായി ബാഴ്‌സലോണ ഒരു നീക്കം നടത്താൻ താൽപ്പര്യപ്പെടുന്നുവെന്ന് സ്പെയിനിൽ നിന്നുള്ള വൃത്തങ്ങൾ സൂചിപ്പിച്ചു.

ബ്രസീലിയൻ സ്‌ട്രൈക്കർ നിലവിൽ സ്വിസ് എഫ് സി ബേസലിന്റെ താരമാണ്. കുറഞ്ഞ ചിലവിൽ മികച്ചൊരു ഗോൾ സ്കോറരെ ടീമിലെത്തിക്കാം എന്ന ലക്ഷ്യത്തോടെയാണ് ബാഴ്സലോണ ബ്രസീലിയൻ താരത്തെ സമീപിക്കുന്നത്. ഈ നീക്കങ്ങൾ ക്ലബ്ബിന്റെ സാമ്പത്തിക സ്ഥിതി പരിഗണിച്ചായിരിക്കും, എന്നാൽ വരാനിരിക്കുന്ന കൈമാറ്റങ്ങളുടെ അവസാന വാക്ക് സാവി ഹെർണാണ്ടസിനാണ്.

യൂറോപ്പ കോൺഫറൻസ് ലീഗിൽ ബേസലിനായി മികച്ച പ്രകടനം നടത്തിയ കബ്രാൾ ഈ സീസണിൽ 24 മത്സരങ്ങളിൽ നിന്ന് 23 ഗോളുകൾ നേടിയിട്ടുണ്ട്.ഈ സീസൺ തുടക്കം മുതൽ ബ്രസീലിയനെ ബാഴ്സ നിരീക്ഷിച്ചു വരികയാണ്.ബ്രസീലിൽ നിന്നും പോർച്ചുഗലിൽ നിന്നുമുള്ള കളിക്കാരെ റിക്രൂട്ട് ചെയ്യുന്നതിൽ ബാഴ്‌സലോണയെ സഹായിക്കാൻ നിയോഗിച്ച മുൻ താരം ഡെക്കോയും കബ്രാളിന്റെ പ്രകടനത്തിൽ സംതൃപ്തി അറിയിച്ചിട്ടുണ്ട്.ബാസലിനും ബാഴ്‌സലോണയ്ക്കും ഇടയിൽ ട്രാൻസ്ഫർ നടത്താൻ ശ്രമിക്കുന്ന കബ്രാലിന്റെ ഏജന്റായ പൗലോ പിറ്റോംബെയ്‌റയുമായി ഡെക്കോ കൂടിക്കാഴ്ച്ച നടത്തിയതായി റിപ്പോർട്ടുണ്ട്.

2019 ൽ പാൽമീറസിൽ നിന്ന് 6 മില്യൺ യൂറോ ട്രാൻസ്ഫർ ഫീൽ എഫ്സി ബേസലിൽ ചേർന്ന 23 കാരൻ അവർക്കായി 95 മത്സരങ്ങളിൽ നിന്നായി 60 ഗോളുകൾ നേടിയിട്ടുണ്ട്. 2019 ൽ ഒളിംമ്പിക് ടീമിൻ്റെ സൗഹൃദ മത്സരത്തിൽ കളിക്കാൻ താരത്തിന് അവസരം കിട്ടിയിരുന്നെങ്കിലുംഒക്ടോബർ മാസത്തെ വേൾഡ് കപ്പ് ക്വാളിഫെയർ മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിൽ എത്തി.