ബാഴ്‌സലോണയിൽ പോവുന്നതിനേക്കാൾ ലിവർപൂളിൽ ക്ലൊപ്പിന് കീഴിൽ കളിക്കാനാണ് സ്റ്റെർലിങ്ങിന് ഇഷ്ടം

മാഞ്ചസ്റ്റർ സിറ്റി താരം റഹിം സ്റ്റെർലിങ്ങിന് ഈ സീസണിൽ കോച്ച് പെപ് ഗ്വാർഡിയോള വേണ്ടത്ര അവസരങ്ങൾ നൽകുന്നില്ല. അത് കൊണ്ട് തന്നെ സ്റ്റെർലിംഗിനെ സൈൻ ചെയ്യാൻ ബാഴ്‌സലോണ ആഗ്രഹിക്കുന്നുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.ഇംഗ്ലീഷ് വിംഗറിന് തന്റെ ബാല്യകാല ക്ലബ്ബായ ലിവർപൂളിലേക്ക് മടങ്ങാൻ ആഗ്രഹമുണ്ടെന്ന് വാർത്തകളും പുറത്തു വന്നിരുന്നു.2012-15 കാലഘട്ടത്തിൽ ആൻഫീൽഡിൽ നാല് വർഷം ചിലവഴിച്ച 26 കാരൻ 49 മില്യൺ പൗണ്ട് ട്രാൻസ്ഫറിലാണ് മാഞ്ചസ്റ്റർ സിറ്റിയിലെത്തുന്നത്.ഇത് റെഡ്സ് ആരാധകരെ നിരാശപ്പെടുത്തുന്ന ഒന്നായിരുന്നു.

സ്പാനിഷ് ഔട്ട്‌ലെറ്റ് എൽ നാഷനൽ പറയുന്നതനുസരിച്ച്, ലാ ലിഗയിലേക്ക് മാറുന്നതിന് പകരം പ്രീമിയർ ലീഗിൽ തുടരാൻ റഹീം സ്റ്റെർലിംഗ് താൽപ്പര്യപ്പെടുന്നു. കഴിഞ്ഞ സീസണുകളിലായി റെഡ്‌സിനു പ്രീമിയർ ലീഗും യുവേഫ ചാമ്പ്യൻസ് ലീഗും നേടികൊടുത്ത ലിവർപൂളിന്റെ പരിശീലകനായ യുർഗൻ ക്ലോപ്പിന്റെ കീഴിൽ പ്രവർത്തിക്കാൻ അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചതായി റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു. എന്നിരുന്നാലും, മാഞ്ചസ്റ്റർ സിറ്റി ഏതെങ്കിലും പ്രീമിയർ ലീഗ് എതിരാളികളുമായി ചർച്ച നടത്താൻ തയ്യാറല്ലെന്നും വിദേശ ലീഗുകളിൽ നിന്നുള്ള ഓഫറുകൾ മാത്രമേ പരിഗണിക്കൂ എന്നും റിപ്പോർട്ടുണ്ട്.

ഇംഗ്ലീഷ് മിഡ്‌ഫീൽഡറിനായുള്ള നീക്കവുമായി ബാഴ്‌സലോണ വളരെയധികം തലപര്യമെടുത്തതിനാൽ , പ്രീമിയർ ലീഗ് ഭീമന്മാരുമായുള്ള അവരുടെ ‘നല്ല ബന്ധം’ ഒരു കരാർ സാധ്യമാക്കുമെന്ന് റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു. 26 കാരനെ വാങ്ങാനുള്ള ഒരു ഓപ്‌ഷനോടുകൂടി വായ്പയിൽ സ്വന്തമാക്കാനാണ് ബാഴ്സലോണ ശ്രമിക്കുന്നത്.നിലവിലെ കോച്ച് പെപ് ഗാർഡിയോളയുടെ കീഴിൽ പ്രീമിയർ ലീഗിൽ രണ്ടു മത്സരങ്ങളിൽ മാത്രമാണ് സ്റ്റെർലിങ് 90 മിനുട്ടും കളിച്ചത്.ഈ സീസണിൽ ഇത്തിഹാദ് സ്റ്റേഡിയത്തിൽ സ്റ്റെർലിംഗ് തന്റെ കളി സമയം ഗണ്യമായി കുറഞ്ഞു.

ആൻഫീൽഡിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് പറയുമ്പോൾ, താൻ ഇപ്പോഴും ലിവർപൂളിനെ എങ്ങനെ സ്നേഹിക്കുന്നുവെന്ന് സ്റ്റെർലിംഗ് മുമ്പ് വിശദീകരിച്ചിട്ടുണ്ട്, തിരിച്ചുവരവ് തള്ളിക്കളയാനാവില്ലെന്ന് അദ്ദേഹം സൂചിപ്പിചിരുന്നു.”ഞാൻ എപ്പോഴെങ്കിലും ലിവർപൂളിലേക്ക് തിരികെ പോകുമോ? നിങ്ങളോട് സത്യസന്ധമായി പറഞ്ഞാൽ എനിക്ക് ലിവർപൂളിനെ ഇഷ്ടമാണ്. , അവർ എപ്പോഴും എന്റെ ഹൃദയത്തിലുണ്ട്. വളർന്നുവരുന്ന എനിക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്‌ത ടീമാണിത്.”2020-ൽ തന്റെ ഏജൻസിയായ കൊളോസൽ സ്‌പോർട്‌സ് മാനേജ്‌മെന്റുമായി ഒരു ചോദ്യോത്തര സെഷനിൽ സംസാരിക്കവേ, 26-കാരൻ പറഞ്ഞു.

എത്തിഹാദ് സ്റ്റേഡിയത്തിലേക്ക് മാറിയതിന് ശേഷം നിരവധി ബഹുമതികൾ അദ്ദേഹം നേടിയിട്ടുണ്ട്. മൂന്ന് പ്രീമിയർ ലീഗ് കിരീടങ്ങളും (2017–18, 2018–19, 2020–21), ഒരു എഫ്എ കപ്പും: 2018–19) നാല് ഇഎഫ്എൽ കപ്പുകളും (2015–16, 2018–19, 2019–20, 2020–21) സ്റ്റെർലിങ് നേടിയിട്ടുണ്ട്. . കൂടാതെ, കഴിഞ്ഞ സീസണിൽ യുവേഫ ചാമ്പ്യൻസ് ലീഗിൽ റണ്ണേഴ്‌സ് അപ്പായി ഫിനിഷ് ചെയ്ത ടീമിലും സ്റ്റെർലിങ് അംഗമായിരുന്നു.