Barcelona : “ബാഴ്‌സലോണയിൽ പുതിയ ചരിത്രം സൃഷ്ടിക്കാൻ ഗവിയുടെ നേതൃത്വത്തിലുള്ള പുതിയ ജനറേഷൻ”

ബാഴ്‌സലോണ ആരാധകർക്ക് ഇത് സമ്മിശ്ര വികാരങ്ങളുടെ ഒരു സീസണായിരുന്നു.രുപക്ഷേ ഉയർച്ചകളേക്കാൾ കൂടുതൽ താഴ്ചകൾ കണ്ട സീസൺ തന്നെ ആയിരുന്നു. തങ്ങളുടെ പ്രതാപ കാലത്തേ നിഴൽ മാത്രമാണ് നിലവിൽ സ്പാനിഷ് വമ്പന്മാർ. സ്പാനിഷ് ലീഗിൽ ദുർബലരായ എതിരാളികളോട് പോലും പരാജയപെടുന്ന കാഴ്ച നമുക്ക് കാണാൻ സാധിച്ചു. വർഷങ്ങൾക്ക് ശേഷം ചാമ്പ്യൻസ് ലീഗ് നോക്ക്ഔട്ട് കാണാതെ പുറത്തു പോവുകയും ചെയ്തു.

പക്ഷെ ഈ പ്രതിസന്ധികൾക്കിടയിലും ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകൾ വളരെ വലുത് തന്നെയാണ് . ബാഴ്സയിലെ യുവ താരങ്ങൾ ടീമിൽ വലിയ മാറ്റങ്ങൾ ആണ് കൊണ്ട് വരാൻ ഒരുങ്ങുന്നത്. യുവ താരങ്ങളിൽ ഏറെ പ്രതീക്ഷകയുള്ള താരമാണ് 17 കാരനായ മിഡ്ഫീൽഡർ ഗവി.17 കാരനായ ഗവി ഈ സീസണിൽ യൂറോപ്പിലെ ടോപ്പ് ലീഗുകളിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്‌കോററായി മാറിയിരുന്നു. എൽഷെയ്‌ക്കെതിരെ ശനിയാഴ്ച ബ്ലാഗ്രാന 3-2 ന് വിജയിച്ച മത്സരത്തിലാണ് സ്പാനിഷ് ഇന്റർനാഷണൽ ഗോൾ കണ്ടെത്തിയത്.കൗമാരക്കാരൻ സാവിക്ക് വേണ്ടി എല്ലാ ഗെയിമുകളും ആരംഭിക്കുകയും മിഡ്ഫീൽഡിൽ പ്രധാന താരമായി മാറുകയും ചെയ്തു.

എൽച്ചെക്കെതിരെയുള്ള മത്സരത്തിൽ മറ്റ് ഗോളുകൾ ഫെറാൻ ജുട്ട്‌ൽഗ, നിക്കോ ഗോൺസാലസ് എന്നി യുവ താരങ്ങളും സ്കോർ ഷീറ്റിൽ സ്ഥാനം പിടിക്കുകയും ചെയ്തു. ഈ സീസണിൽ ശ്രദ്ധേയനായ യുവ താരങ്ങൾ ഇവർ മാത്രമല്ല അബ്‌ഡെ എസ്സൽസൗലി, അലജാൻഡ്രോ ബാൾഡെ എന്നിവരും ടീമിൽ അവരുടെ പങ്ക് വഹിക്കുക്കയും ചെയ്തു.നിയമങ്ങൾ അനുവദിച്ചിരുന്നെങ്കിൽ ഇനിയും കൂടുതൽ യുവാക്കൾക്ക് അവസരം നൽകുമായിരുന്നെന്ന് കളിക്ക് ശേഷം സാവി പറയുകയും ചെയ്തു .

22 കാരനായ ജുട്ട്‌ഗ്‌ല ക്ലബ്ബിനായി തന്റെ രണ്ടാം സ്റ്റാർട്ടിൽ റ്റ്ഹാന്നെ ഗോൾ നെടുകയും ചെയ്തു.കഴിഞ്ഞ സീസണിന്റെ അവസാനത്തിൽ എസ്പാൻയോൾ ബിയെ വിട്ടയച്ചതിന് ശേഷം ലാലിഗ മികച്ച തിരിച്ചു വരവാണ് താരം നടത്തിയത്.1-ാം നൂറ്റാണ്ടിൽ ലാലിഗയിൽ ബാഴ്‌സലോണയ്‌ക്കായി ഏറ്റവും വേഗത്തിൽ സ്‌കോർ ചെയ്യുന്ന മൂന്നാമത്തെ താരം കൂടിയാണ് ജുട്ട്‌ഗ്‌ല.20 കാരനായ അബ്‌ഡെ സാവിയുടെ കീഴിൽ ഇതിനകം നാല് ഗെയിമുകൾ ആരംഭിച്ചു, അടുത്തിടെ ഒസാസുനയ്‌ക്കെതിരെ തന്റെ ആദ്യ ഗോൾ നേടി. മൊറോക്കൻ താരം സീസണിന്റെ തുടക്കത്തിൽ ഹെർക്കുലീസ് ബി ടീമിലായിരുന്നു.

ഫുട്ബോളിലെ താരതമ്യങ്ങൾ സാധാരണയായി ഒഴിവാക്കുന്നതാണ് നല്ലത്, കാരണം അവ തെറ്റായ പ്രതീക്ഷകൾ നൽകുകയും അനാവശ്യ സമ്മർദ്ദം സൃഷ്ടിക്കുകയോ ചയ്യുന്നു.അല്ലെങ്കിൽ വ്യത്യസ്തമായ സാഹചര്യങ്ങളെയും ഓരോ കളിക്കാരന്റെയും വ്യക്തിത്വത്തെയും വിലമതിക്കുന്നതിൽ പരാജയപ്പെടുകയും ചെയ്യുന്നു. അത് കൊണ്ട് വളർന്നു വരുന്ന യുവ താരങ്ങളെ ആരെടെയും പിൻഗാമിയാക്കാനോ പകരക്കാരൻ ആക്കാനോ ആഗ്രഹിക്കുന്നില്ല. ക്യാമ്പ് നൗവിൽ മുന്നേറ്റം നടത്തുന്ന ഇപ്പോഴത്തെ യുവ പ്രതിഭകൾ താൻ ഒപ്പം കളിച്ച ഗ്രൂപ്പിനേക്കാൾ മികച്ചതായിരിക്കുമെന്ന് ബാഴ്‌സലോണ ഹെഡ് കോച്ച് സാവി തന്നെ അഭിപ്രായപ്പെട്ടത്.