❝ ബാഴ്സലോണയുടെ പ്രതിരോധം ഒരു അരിപ്പപോലെയാണ് ❞

ലോകത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ക്ലബ്ബുകളിലൊന്നാണ് ബാഴ്സലോണ. 2000 മാണ്ടിന് ശേഷം യൂറോപ്യൻ ഫുട്ബോളിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയതും ഈ സ്പാനിഷ് വമ്പന്മാരാണ്. എന്നാൽ നിലവിൽ ബാഴ്സലോണയുടെ സ്ഥിതി വളരെ ദയനീയമായി തുടരുകയാണ്. കഴിഞ്ഞ രണ്ടു ദശകത്തിന്റെ ഇടയിലെ ഏറ്റവും വലിയ പ്രസന്ധിയിലൂടെയാണ് അവർ കടന്നു പോയികൊണ്ടിരിക്കുനത്. ബാഴ്സലോണ മെസ്സി എന്ന മഹാപ്രതിഭ പോയതിന്റെ ക്ഷീണത്തിൽ നിന്നും മുക്തരാവാൻ ബാഴ്സക്ക് ഇതുവരെ സാധിച്ചിട്ടില്ല.

ലാ ലീഗയിൽ മുൻ ചാമ്പ്യന്മാർ നിലയില്ലാ കയത്തിൽ ഒഴുകി നടക്കുന്ന അവസ്ഥയിലാണുള്ളത്. നിരവധി പ്രശ്നങ്ങൾക്കിടയിലൂടെയാണ് ബാഴ്സലോണ കടന്നു പോയി കൊണ്ടിരിക്കുന്നത്.എന്നാൽ ഇപ്പോൾ ഏറ്റവും പ്രകടമായ ദൗർബല്യങ്ങളിലൊന്ന് പ്രതിരോധത്തിലാണ്. 2021/22 ൽ ഇതുവരെ ഒൻപത് മത്സരങ്ങൾ കളിച്ച അവർ 13 ഗോളുകൾ വഴങ്ങിയിട്ടുണ്ട്. ഇന്നലെ അത്ലറ്റികോ മാഡ്രിഡിനെതിരെ 2-0 തോൽവിയിൽ രണ്ട് ഗോളുകൾ കൂടി ബാഴ്സ വഴങ്ങി. നിലവിൽ ഒരു അരിപ്പ പോലെയാണ് ബാഴ്സ പ്രതിരോധം. കഴിവുള്ള ടീമുകൾക്ക് ബാഴ്സയുടെ പിൻനിരയിലൂടെ വളരെ എളുപ്പത്തിൽ കടന്നുപോകാനും ഗോളുകൾ നേടാനും കഴിയും.

ഇന്നലെ നടന്ന മത്സരത്തിൽ ബാഴ്സയുടെ പ്രതിരോധത്തിലെ ദൗർബല്യങ്ങൾ എല്ലാം കൂടുതലായി പുറത്തു കാണുകയും ചെയ്തു.ഭാഗ്യം കൊണ്ട് മാത്രമാണ് അവർ കൂടുതൽ ഗോളുകൾ വഴങ്ങാതിരുന്നത്.ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്ക്, ബെൻഫിക്ക എന്നിവർ ബാഴ്സയ്ക്കെതിരെ മൂന്നു ഗോൾ വീതം നേടി.ഗ്രാനഡ, ഗെറ്റാഫെ, അത്ലറ്റിക് ക്ലബ്, റയൽ സോസിഡാഡ് എന്നിവർ കറ്റാലൻ ക്ലബിനെതിരെ സ്കോർ ബോർഡ് തുറക്കുകയും ചെയ്തു.ഈ ടീമുകൾക്ക് കൂടുതൽ ഗോളുകൾ നേടാമായിരുന്ന അവസരം ബാഴ്സയ്ക്കെതിരെ ഉണ്ടായിരുന്നു.

പ്രതിരോധ പ്രശ്നങ്ങൾ പരിഹരിക്കാൻ പരിശീലകൻ കൂമാൻ നിരവധി വിവിധ സംവിധാനങ്ങൾ പരീക്ഷിച്ചു നോക്കിയെങ്കിലും എല്ലാം പരാജയമായിരുന്നു.മൂന്ന് സെന്റർ-ബാക്ക് കളിക്കുന്ന യാഥാസ്ഥിതിക തന്ത്രങ്ങൾ പോലും ബാഴ്സയിൽ ഫലവത്തായിരുന്നില്ല. ബാഴ്സയിൽ പ്രതിരോധത്തിൽ ഒരു ജോഡിയെ കണ്ടെത്താൻ കൂമാന് ഇതുവരെ സാധിച്ചിട്ടില്ല. സീനിയർ താരം ഗെരാർദ് പിക്വെയാവട്ടെ തന്റെ പ്രതിഭയുടെ അടുത്ത പോലും എത്താൻ സാധിക്കുന്നില്ല. മുൻ വർഷങ്ങളിൽ ബാഴ്സലോണ പന്ത് കൂടുതൽ കൂടുതൽ കൈവശം വെച്ചിരുന്നത് കൊണ്ട് എതിരാളികളുടെ അവസരങ്ങളുടെ എണ്ണം പരിമിതപ്പെടുത്താൻ സഹായിച്ചിരുന്നു. എന്നാൽ ഇപ്പോൾ ആ തന്ത്രം പ്രാവർത്തികമാക്കാൻ സാധിക്കുന്നില്ല.

കാൽമുട്ട് ശസ്ത്രക്രിയ കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം ഗോൾ കീപ്പർ മാർക്ക്-ആന്ദ്രെ ടെർ സ്റ്റീഗൻ മികച്ച ഫോമിലല്ല. മുൻ വർഷങ്ങളിൽ അദ്ദേഹം ബാഴ്‌സലോണയെ എത്രമാത്രം രക്ഷിച്ചുവെന്ന് പരിഗണിക്കുമ്പോൾ, അതും നിലവിലെ പ്രശ്നത്തിന്റെ ഭാഗമാണ്.മുന്നേറ്റ നിരയുടെ കഴിവ് കൊണ്ട് മാത്രമാണ് ബാഴ്സയുടെ പ്രതിരോധ നിരയുടെ ദൗർബല്യം കൂടുതൽ അറിയാതിരുന്നത്. എന്നാൽ മെസ്സിയുടെയും മറ്റു താരങ്ങളുടേം കൊഴിഞ്ഞു പോക്ക് ടീമിനെ മുഴുവനായി ദുര്ബലപ്പെടുത്തിയിരിക്കുകയാണ്.

Rate this post