Ronaldo/messi :”2021 ലെ ബാഴ്‌സലോണയുടെയും യുവന്റസിന്റെയും ടോപ് സ്‌കോറർമാർ മെസ്സിയും റൊണാൾഡോയും”

2021 ൽ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെ ഞെട്ടിച്ചു കൊണ്ട് രണ്ടു ട്രാൻസ്ഫറുകൾ നടന്നു.ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള രണ്ട് കൂടുമാറ്റങ്ങള്‍ക്കാണ് ആരാധകര്‍ സാക്ഷ്യം വഹിച്ചത്. എന്നാൽ ക്ലബ് മാറിയിട്ടും ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും യഥാക്രമം ബാഴ്‌സലോണയുടെയും യുവന്റസിന്റെയും ടോപ് സ്‌കോറർമാരായി 2021 പൂർത്തിയാക്കിയത്.

ആഗസ്റ്റ് 11 ന് പാരീസ് സെന്റ് ജെർമെയ്‌ൻ ബാഴ്‌സലോണയിൽ നിന്നും ഫ്രീ ട്രാൻസ്ഫെറിൽ എംഎസ്ഐയെ സ്വന്തമാക്കിയത്.അതേസമയം 36 കാരനായ റൊണാൾഡോ മൂന്നാഴ്ചയ്ക്ക് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വൻ തിരിച്ചു വരവ് നടത്തുകയും ചെയ്തു.2021-22 സീസൺ ഇപ്പോൾ പാതിവഴിയിൽ എത്തിയിരിക്കുകയാണ് ,എന്നിട്ടും ബാഴ്സയുടെയും യുവേയുടെയും ഒരു കളിക്കാരനും ഇരു സൂപ്പർ താരങ്ങളുടെയും ഗോൾ നേട്ടം മറികടക്കാനായിട്ടില്ല.

2021-ൽ ബാഴ്‌സയ്‌ക്കായി മെസ്സി 28 ഗോളുകൾ നേടിയിരുന്നു.ഓൾഡ് ട്രാഫോഡിലേക്ക് മടങ്ങുന്നതിന് മുമ്പ് 2020-21 കാമ്പെയ്‌നിന്റെ അവസാന പകുതിയിൽ റൊണാൾഡോ എല്ലാ മത്സരങ്ങളിലും യുവന്റസിന് വേണ്ടി 20 ഗോളുകൾ നേടി. ഇരുവരെയും ലോകത്തിലെ ഏറ്റവും മികച്ച താരമായി കാണുന്നതിനുള്ള ഏറ്റവും വലിയ തെളിവാണിത്.021-ലെ ESPN-ന്റെ FC 100-ൽ ലോകത്തിലെ ഏറ്റവും മികച്ച ഫോർവേഡുകളിൽ ഒന്നാം സ്ഥാനത്തും 2-ാം സ്ഥാനത്തും ആയിരുന്നു മെസ്സിയും റോണോയും.

2021-ലെ എല്ലാ മത്സരങ്ങളിലുമായി കറ്റാലൻ ഭീമന്മാർ മൊത്തം 108 ഗോളുകൾ നേടി, ഓഗസ്റ്റിൽ PSG-യിലേക്ക് പോകുന്നതിന് മുമ്പ് മെസ്സി 28 ഗോളുകൾ നേടി. ബാഴ്‌സ ടീമിലെ ബാക്കിയുള്ളവർ എല്ലാം കൂടി 80 ഗോളുകൾ മാത്രമാണ് നേടിയത്. രണ്ടാം സ്ഥാനത്ത് ഈ സീസണിൽ അത്ലറ്റികോ മാഡ്രിഡ് വിട്ട അന്റോണിയോ ഗ്രീസ്മാൻ ആണ്. 15 ഗോളുകളാണ് ഫ്രഞ്ച് താരം നേടിയത്.8: മെംഫിസ് ഡിപേ ,7: ഫ്രെങ്കി ഡി ജോങ്,6: ഉസ്മാൻ ഡെംബെലെ.

4: അൻസു ഫാത്തി, ജോർഡി ആൽബ, മാർട്ടിൻ ബ്രൈത്ത്വൈറ്റ്, 3: ജെറാർഡ് പിക്ക്, റൊണാൾഡ് അരൗജോ, ഫ്രാൻസിസ്കോ ട്രിൻകാവോ,2: പെഡ്രി, ഓസ്കാർ മിങ്ഗൂസ, സെർജിനോ ഡെസ്റ്റ്, സെർജി റോബർട്ടോ, ഫിലിപ്പ് കുട്ടീഞ്ഞോ, നിക്കോളാസ് ഗോൺസാലസ്, സെൽഫ് ഗോൾ,1: റിക്വി പ്യൂഗ്, ജൂനിയർ ഫിർപ്പോ, ഇലൈക്‌സ് മൊറിബ, ലുക്ക് ഡി ജോങ്, സെർജിയോ അഗ്യൂറോ, സെർജിയോ ബുസ്‌കെറ്റ്‌സ്, അബ്‌ഡെ എസൽസൗലി, ഫെറാൻ ജുട്ട്‌ഗ്ല, ഗവി എന്നിവരാണ് മറ്റു സ്കോറര്മാര്.

റൊണാൾഡോയ്ക്ക് ശേഷം, ഈ സീസണിൽ സീരി എയിൽ വേഗത നിലനിർത്താൻ യുവെ പാടുപെട്ടു.ഈ വർഷത്തെ എല്ലാ മത്സരങ്ങളിലുമായി 106 ഗോളുകൾ യുവന്റസ് നേടിയിട്ടുണ്ട്.ആഗസ്റ്റ് അവസാനം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വീണ്ടും ചേരുന്നതിന് മുമ്പ് റൊണാൾഡോ 20 ഗോളുകൾ നേടി.17: അൽവാരോ മൊറാട്ട,15: ഫെഡറിക്കോ ചീസ,11: പൗലോ ഡിബാല,6: ജുവാൻ കുഡ്രാഡോ, വെസ്റ്റൺ മക്കെന്നി, 5: ഡെജൻ കുലുസെവ്സ്കി, 4: അഡ്രിയൻ റാബിയോട്ട്, മോയ്സ് കീൻ,3: അലക്സ് സാന്ദ്രോ, ലിയോനാർഡോ ബോണൂച്ചി,2: ആരോൺ റാംസെ, മത്തിജ്സ് ഡി ലിഗ്റ്റ്, മാനുവൽ ലൊക്കാറ്റെല്ലി,1: ഡാനിലോ, ഹംസ റാഫിയ, ആർതർ, ജിയാൻലൂക്ക ഫ്രാബോട്ട, ഫെഡറിക്കോ ബെർണാർഡെഷി, സെൽഫ് ഗോൾ എന്നിവരാണ് മറ്റു സ്കോറര്മാര്.