❝ബാഴ്‌സലോണ🔵🔴ആരാധകർക്ക്😔💔ആഘാതമേൽപ്പിക്കുന്ന👑❤️അവരുടെ 𝗣𝗿𝗶𝗻𝗰𝗶𝗽𝗲 𝗣𝗶𝗾𝘂𝗲 യുടെ കടുത്ത തീരുമാനം❞

ബാഴ്സലോണയുടെ സ്പാനിഷ് പ്രതിരോധ താരം ജെറാർഡ് പിക്വ കളി മതിയാക്കാൻ ഒരുങ്ങുന്നുവെന്നു റിപോർട്ടുകൾ പുറത്തു വന്നു.അടുത്ത സീസൺ അവസാനത്തോടെയാണ് 34 കാരനായ സ്പാനിഷ് താരം പ്രൊഫഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കാൻ തീരുമാനിക്കുന്നത്. അടുത്ത മാസം നടക്കുന്ന തെരെഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജോവാൻ ലാപോർട്ടയോടാണ് കളി അവസാനിപ്പിക്കുന്ന വിവരം പിക്വ പറഞ്ഞിരിക്കുന്നത്.

2008 മുതൽ ബാഴ്‌സലോണയിൽ കളിക്കുന്ന പിക്വക്ക് പരിക്ക് മൂലം ഈ സീസണിൽ കൂടുതൽ മത്സരം കളിക്കുവാൻ സാധിച്ചിട്ടില്ല. ചാമ്പ്യൻസ് ലീഗിൽ പിഎസ്ജി യോടേറ്റ തോൽവിക്ക് ശേഷം ബാഴ്സ ടീം നിരാശയിലാണെന്നും അവർക്ക് പിന്തുണയുമായി എത്തിയ ലാപോർട്ടയോട് പിക്വ വിരമിക്കിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയും ചെയ്തു. പരിക്കിൽ നിന്നും മോചിതനായി തിരിച്ചെത്തിയ പിക്വക്കും പാരിസിനെതിരെ കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ല.

പിഎസ്ജിക്ക് എതിരായുള്ള മത്സരത്തിൽ എംബാപ്പയുടെ വേഗതക്കും കരുതിനും മുന്നിൽ പലപ്പോഴും പിക്വ കിതക്കുന്ന കാഴ്ച്ചയാണ് കാണാൻ സാധിച്ചത് . വലതു കാൽമുട്ടിന് പരിക്കേറ്റതിനാൽ മൂന്നു മാസങ്ങൾക്ക് ശേഷമാണ് സെൻട്രൽ ഡിഫെൻഡർ മൈതാനത്തിറങ്ങിയത്. പരിക്ക് മാറാൻ സർജറിക്ക് തയ്യാറാവാതെ യാഥാസ്ഥിതിക ചികിത്സ തിരഞ്ഞെടുക്കാൻ തീരുമാനിക്കുകയായിരുന്നു പിക്വ.

ബാഴ്സലോണയുടെ ലാ മാസിയ അക്കാദമിയുടെ കളിച്ചു വളർന്ന പിക്വ 2004 ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയതോടെയാണ് ശ്രദ്ദിക്കാൻ തുടങ്ങിയത്. യുണൈറ്റഡിൽ അവസരങ്ങൾ കുറഞ്ഞതോടെ 2006 ൽ സ്പാനിഷ് റയൽ സരഗോസയിലേക്ക് ലോണിൽ പോയി. സ്പാനിഷ് ക്ലബ്ബിലെ മികച്ച പ്രകടങ്ങൾ 2008 ൽ ഡിഫെൻഡറെ ബാഴ്സലോണ സ്വന്തമാക്കി. ബാഴ്സയിലെത്തി ആദ്യ വർഷങ്ങളിൽ തന്നെ ആദ്യ പതിനൊന്നിൽ ഇടം കണ്ടെത്തിയ പിക്വ ടീമിന്റെ അവിഭാജ്യ ഘടകമായി തീർന്നു.

ബാഴ്സയിൽ 13 ആം സീസണിൽ എത്തി നിൽക്കുന്ന സ്പാനിഷ് താരം ബാഴ്സയ്ക്കൊപ്പം 8 ലാ ലീഗ്‌ കിരീടങ്ങളും ,6 കോപ്പ ഡി ല റേയും, മൂന്നു വീതം ചാമ്പ്യൻസ് ലീഗും ,സൂപ്പർ കപ്പും, ക്ലബ് വേൾഡ് കപ്പും നേടിയിട്ടുണ്ട്. സ്പാനിഷ് ദേശീയ ടീമിനൊപ്പം 102 മത്സരങ്ങൾ കളിച്ച പിക്വ 2018 ൽ ദേശീയ ടീമിൽ നിന്നും വിരമിച്ചു.സ്പെയിനിനൊപ്പം വേൾഡ് കപ്പും യൂറോ കപ്പും നേടിയിട്ടുണ്ട്.