❝സ്വന്തം🔵🔴🏟തട്ടകത്തിൽ പി.എസ്ജിയോടേറ്റ 💔4⃣ ദയനീയ പരാജയത്തിനു ശേഷം🗣🎙 കൂമാൻ മാധ്യമങ്ങളോട് ❞

ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ ആദ്യ പാദത്തിൽ പിഎസ്ജി യോടേറ്റ ദയനീയ തോൽവിക്ക് പിന്നാലെ പ്രസ്താവനയുമായി പരിശീലകൻ റൊണാൾഡ്‌ കൂമൻ രംഗത്തെത്തി . ഇന്നലെ നൗ ക്യാമ്പിൽ നടന്ന മത്സരത്തിൽ എംബപ്പേയുടെ ഹാട്രിക്ക് മികവിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ബാഴ്സ പരാജയപ്പെട്ടത്. “അവർ മികച്ചവരായിരുന്നു , ഫലപ്രദവുമായിരുന്നു പ്രത്യേകിച്ച് എംബാപ്പയുടെ പ്രകടനം .ആദ്യ പകുതിയിൽ ഞങൾ ഭേദപ്പെട്ട പ്രകടനം നടത്തിയെന്നും എന്നാൽ രണ്ടാം പകുതിയിൽ ഞങ്ങൾക്ക് പ്രതിരോധപരമായ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും ശാരീരികമായും അവർ ഞങ്ങളെക്കാൾ മികച്ചവരാണെന്നും” കൂമൻ പറഞ്ഞു.

“ഞങ്ങളെക്കാൾ പൂർണവും ശക്തവുമായ ടീം അവർക്കുണ്ടെന്നും രണ്ടാം പകുതിയിലെ പ്രകടനമാണ് കളിയിലെ വഴിത്തിരിവെന്നും കൂമൻ പറഞ്ഞു “. “ഞാൻ നിങ്ങളോട് കള്ളം പറയാൻ പോകുന്നില്ല. 1-4 എന്ന സ്കോറിനൊപ്പം, തിരിച്ചുവരാൻ പ്രയാസമാണ്, പ്രത്യേകിച്ചും ഞങ്ങൾ ഹോം ഗ്രൗണ്ടിൽ തോറ്റതിനാൽ.” കൂമൻ കൂട്ടിച്ചേർത്തു. അടുത്ത പാദത്തിൽ വിജയിക്കാൻ പ്രയാസമാണെന്ന് സമ്മതിക്കുന്ന തരത്തിലുള്ള പ്രസ്താവനായാണ് ബാഴ്സ പരിശീലകൻ നടത്തിയത്. അടുത്ത പാദത്തിൽ പരിക്ക് മാറി സൂപ്പർ താരം നെയ്മർ കൂടി പിഎസ്ജി യിൽ എത്തിയാൽ ക്വാർട്ടർ എന്നത് ബാഴ്‌സയെ സംബന്ധിച്ച് വിദൂര സ്വപ്നമായി മാറും .

“ആദ്യ പകുതിയിൽ മത്സരം സമനിലയിൽ ആയപ്പോൾ ഞങ്ങൾ നന്നായി പ്രതിരോധിച്ചില്ല മുന്നിലെത്താനും ശ്രമിച്ചില്ല ,രണ്ടാം പകുതിയിൽ സമനില ഗോൾ നേടാനും സാധിച്ചില്ല “.കൂമൻ കൂട്ടിച്ചേർത്തു. പ്രതിരോധത്തിലെ പാളിച്ചകൾ തന്നെയാണ് ബാഴ്സയുടെ തോൽവിയുടെ പ്രധാന കാരണം കഴിഞ്ഞ വര്ഷം ബയേണിനോട് 8 ഗോളുകൾക്ക് പരാജയപ്പെട്ട ബാഴ്സ ഈ സീസണിൽ 4 ഗോളുകളും വഴങ്ങി. കഴിഞ്ഞ രണ്ടു ചാമ്പ്യൻസ് ലീഗ് നോക്ക് ഔട്ട് മത്സരങ്ങളിൽ നിന്നും 12 ഗോളുകളാണ് ബാഴ്സ ഡിഫെൻസ് വഴങ്ങിയത്.

“ചാമ്പ്യൻസ് ലീഗിൽ മികച്ച ടീമായി മാറാൻ ഇനിയും ധാരാളം കാര്യങ്ങൾ വേണമെന്ന് ഇന്നലത്തെ ഗെയിം ഞങ്ങളെ കാണിച്ചു,” . “അവർ എത്രത്തോളം മികച്ചവരായിരുന്നുവെന്ന് സ്കോർലൈൻ പ്രതിഫലിപ്പിക്കുന്നു. അവർ നമ്മേക്കാൾ വളരെ ഫലപ്രദമായി കളിക്കളത്തിൽ പെരുമാറി “കൂമൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഓഗസ്റ്റിൽ ക്വിക്ക് സെറ്റിയന്റെ പിൻഗാമിയായി ബാഴ്സയി ലെത്തിയ ഡച്ച് മാൻ തുടക്ക കാലത്തേ മോശം പ്രകടനത്തിന് ശേഷം ശെരിയായ ട്രാക്കിൽ വരുമ്പോളായിരുന്നു ഈ ദയനീയ തോൽവി.

തന്റെ ടീമിനെക്കുറിച്ച് വ്യക്തമായ വിലയിരുത്തൽ നടത്തിയ ശേഷം, മാർച്ച് 10 ന് പാരീസിൽ നടക്കുന്ന രണ്ടാം പാദത്തിൽ അത്ഭുതകരമായ തിരിച്ചു വരവ് നടത്താൻ ബാഴ്സക്ക് ആവുമോ എന്ന സംശയവും ഡച്ച് മാൻ പ്രകടിപ്പിച്ചു. 2017 ൽ 4 -0 ത്തിനു പിന്നിൽ നിന്നതിനു ശേഷം ലൂയിസ് എൻ‌റിക്കിന്റെ ബാഴ്‌സ രണ്ടാം ഘട്ടത്തിൽ പി‌എസ്‌ജിയെ 6-1 ന് പരാജയപ്പെടുത്തിയതുപോലുള്ള തിരിച്ചു വരവ് ബാഴ്സ പരിശീലകൻ ഒരിക്കലും പ്രതീക്ഷിക്കുന്നില്ല.

Leave A Reply

Your email address will not be published.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications