ബാഴ്സലോണ ഡിഫൻഡറെ സ്വന്തമാക്കാൻ ലിയോൺ

ബാഴ്സലോണ ഡിഫൻഡർ സാമുവൽ ഉംറ്റിറ്റിയെ സ്വന്തമാക്കാനൊരുങ്ങി ഫ്രഞ്ച് ക്ലബ് ലിയോൺ. ബാഴ്സലോണയ്‌ക്കായുള്ള റൊണാൾഡ് കോമാന്റെ പദ്ധതികളിൽ ഉൾപെടാതിരുന്ന സാമുവൽ ഉംറ്റിറ്റിയോട് ക്ലബ് വിടണമെന്ന് അധികൃതർ അറിയിച്ചിരുന്നു.ഫ്രാൻസ് ഇന്റർനാഷണൽ 2016 ൽ ലിയോണിൽ നിന്ന് 25 മില്യൺ ഡോളറിനാണ് ബാഴ്‌സലോണയിൽ ചേരുന്നത്.

ക്യാമ്പ്‌നൗവിലെ തന്റെ നാല് സീസണുകളിൽ 77 ലീഗ് മത്സരങ്ങളിൽ പങ്കെടുത്ത ഉംറ്റിറ്റി രണ്ട് ലാ ലിഗാ കിരീടങ്ങൾ നേടാനായി. കഴിഞ്ഞ സീസണിൽ പരിക്ക് മൂലം അധികം മത്സരങ്ങൾ ഫ്രഞ്ച് താരത്തിന് കളിയ്ക്കാൻ സാധിച്ചിരുന്നില്ല.ഫ്രഞ്ച് ദേശീയ ടീമിനായി 31 മത്സരങ്ങളിൽ പങ്കെടുത്ത ഡിഫെൻഡർ അവരുടെ 2018 ലോകകപ്പ് വിജയത്തിലെ പ്രധാന കളിക്കാരനായിരുന്നു.ആഴ്സണൽ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ബയേൺ മ്യൂണിച്ച് എന്നിവയിൽ നിന്ന് ഓഫാറുകൾ വന്നെങ്കിലും തന്റെ മുൻ ക്ലബ്ബായ ലിയോണിലേക്ക് മടങ്ങാനായിരിക്കും താരം ആഗ്രഹിക്കുന്നത്.

ഇവാൻ റാകിറ്റിക്, അർതുറോ വിഡാൽ, അർതൂർ മെലോ, ലൂയിസ് സുവാരസ് എന്നിവരും പരിശീലകൻ റൊണാൾഡ് കോമാന്റെ പുതിയ ബാഴ്സ പദ്ധതികളിൽ ഇല്ലാത്ത താരങ്ങളായിരുന്നു. നിരാശാജനകമായ കഴിഞ്ഞ സീസണ് ശേഷം ഒരു പുതിയ ബാഴ്‌സയെ കെട്ടിപ്പടുക്കാനാണ് മുൻ ഡച്ച് താരത്തിന്റെ ശ്രമം.