ബാഴ്സലോണ പ്രതിരോധ താരം ഇനി വോൾവ്‌സിൽ

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് വോൾവർഹാംപ്ടന്റെ പോർച്ചുഗീസ് ഭ്രമം വളരെ പ്രശസ്തമാണ്. പരിശീലകനടക്കം 10 പോർച്ചുഗീസ് താരങ്ങൾ വോൾവ്‌സിൽ പന്ത് തട്ടുന്നുണ്ട്.ആ നിരയിലേക്ക് ഒരാൾ കൂടെ കടന്നു വരികയാണ് ബാഴ്സലോണ പ്രതിരോധ താരം സെമെഡോ. 26 കാരനായ പോർച്ചുഗീസ് ഇന്റര്നാഷനലിനെ 40 ദശലക്ഷം യൂറോ ചെലവിട്ടാണ് വോൾവ്സ് ടീമിലെത്തിക്കുന്നത്.5 വര്ഷത്തെ കരാറിനാണ് ബാഴ്സ റൈറ്റ് ബാക്ക് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെത്തുന്നത്.

താരത്തിന്റെ മെഡിക്കൽ ഉടൻ തന്നെയുണ്ടാവുമെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടൻ നടത്തുമെന്നും ക്ലബ് വൃത്തങ്ങൾ അറിയിച്ചു. ഈ സീസണിൽ ടോട്ടൻഹാം ഹോട്‌സ്പറിൽ ചേർന്ന മാറ്റ് ഡൊഹെർട്ടിയുടെ പകരക്കാരനായി വോൾവ്സ് മാനേജർ നൂനോ എസ്പെരിറ്റോ സാന്റോ സെമെഡോയെ കാണുന്നത് . വോൾവ്സ് ഡിയോഗോ ജോറ്റയെ ലിവർപൂളിന് 41 മില്യൺ ഡോളറിന് വിറ്റിരുന്നു.

2017 ൽ ബെൻഫിക്കയിൽ നിന്നും ബാഴ്‌സലോണയിൽ എത്തിയ സെമെഡോ 124 മത്സരങ്ങളിൽ ജർസിയണിഞ്ഞിട്ടുണ്ട്. രണ്ടു ഗോളുകളും 11 അസിസ്റ്റുകളും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. ബാഴ്സയ്ക്കൊപ്പം രണ്ട് ല ലിഗ കിരീടങ്ങളും കോപ്പ ഡി ലേറയും നേടിയിട്ടുണ്ട്.പോർച്ചുഗൽ ദേശീയ ടീമിനായി 13 മത്സരങ്ങളിൽ ബൂട്ട് കെട്ടിയിട്ടുണ്ട്.