മികച്ച വിജയത്തോടെ ബാഴ്സലോണ

മൂന്ന് മത്സരങ്ങളിൽ വിജയത്തോടെ ബാഴ്സലോണ പ്രീ സീസൺ തയ്യാറെടുപ്പുകൾ പൂർത്തിയാക്കി, ക്യാമ്പ് നൗവിൽ വെച്ച് നടന്ന മത്സരത്തിൽ എൽച്ചെയെ 1-0 ന് തോൽപ്പിച്ച് 2020 ജോവാൻ ഗാംപർ ട്രോഫി നേടി. ആദ്യ പകുതിയിൽ ബാഴ്സ മന്ദഗതിയിലും വിരസതയിലും കാണപ്പെട്ടുവെങ്കിലും രണ്ടാം പകുതിയിൽ മികച്ചു നിന്നു . അടുത്തയാഴ്ച സീസൺ അരങ്ങേറ്റത്തിന് ശുഭാപ്തിവിശ്വാസം പകരാൻ ആവശ്യമായ നല്ല സൂചനകൾ മത്സരത്തിൽ ഉണ്ടായിരുന്നു .മത്സരത്തിന്റെ രണ്ടാം മിനുട്ടിൽ ഗ്രീസ്മന്റെ ഗോളാണ് ബാഴ്സലോണക്ക് വിജയം നൽകിയത്‌. ബാഴ്സലോണ തന്നെ ആയിരുന്നു മത്സരത്തിൽ സമ്പൂർണ്ണ ആധിപത്യം പുലർത്തിയത്. ഒരിക്കൽ കൂടെ കോമന്റെ കീഴിൽ മികച്ചു നിന്ന കൗട്ടീനോ ഇന്ന് മാൻ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു.

നേരത്തെ രണ്ട് പ്രീസീസൺ മത്സരങ്ങൾ ബാഴ്സലോണ കളിച്ചിരുന്നു. ആ മത്സരങ്ങളിൽ ജിറോണയെയും ജിമ്നാസ്റ്റികിനെയും 3-1 എന്ന സ്കോറിൽ ബാഴ്സലോണ തോൽപ്പിച്ചിരുന്നു. ഇനി ലാലിഗയിലാണ് ബാഴ്സലോണയുടെ അടുത്ത മത്സരം. സെപ്റ്റംബർ 27ന് വിയ്യാറയലിനെ ആണ് ബാഴ്സലോണ ആദ്യ മത്സരത്തിൽ നേരിടുക. ബാഴ്സലോണ യുവതാരം റിക്കി പ്യൂഗിനെ ടീമിൽ നിന്ന് ഒഴിവാക്കിയതായിരുന്നു മത്സരം തുടങ്ങുന്നതിനു മുൻപ് സംസാര വിഷയം