മെസ്സിയില്ലെങ്കിൽ “ക്യാമ്പ് നൗവിൽ ആള് കയറില്ല” ; ബാഴ്സയുടെ കളി കാണാൻ സ്റ്റേഡിയത്തിൽ ആളില്ല

പരിശീലകൻ റൊണാൾഡ് കോമാനെ പുറത്താക്കിയതിന് ശേഷമുള്ള ആദ്യ മത്സരത്തിൽ ബാഴ്‌സലോണക്ക് വിജയിക്കാനായില്ല.തുടർച്ചയായ മൂന്നാം ലീഗ് മത്സരമാണ് ബാഴ്സ വിജയിക്കാതെ പോവുന്നത്.ഒന്നാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിനേക്കാൾ എട്ട് പോയിന്റ് പിന്നിലായി അവർ സ്റ്റാൻഡിംഗിൽ ഒമ്പതാം സ്ഥാനത്തെത്തി.ആദ്യ പകുതിക്ക് ശേഷം, ഡച്ച് ഫോർവേഡ് മെംഫിസ് ഡിപേ ബാഴ്‌സയെ മുന്നിലെത്തിച്ചെങ്കിലും ലീഡ് മൂന്ന് മിനിറ്റ് മാത്രമേ നീണ്ടുനിന്നുള്ളൂ അലാവസ് വിംഗർ ലൂയിസ് റിയോജ ഒരു മികച്ച സമനില ഗോൾ നേടി.

ബാഴ്സലോണയുടെ പ്രകടനങ്ങൾ മോശമാകുന്നതിന് ഒപ്പം ബാഴ്സലോണയുടെ കളി കാണാൻ എത്തുന്ന ആരാധകരുടെ എണ്ണവും കുറയുന്നു. ക്യാമ്പ് നൗവിലെ ആളുകൾ കുറയുന്നതിൽ നേരത്തെ തന്നെ മാണെജ്മെന്റിന് ആശങ്ക ഉണ്ടായിരുന്നു. ഇത്രകാലവും കോവിഡ് നിയന്ത്രണങ്ങൾ ആയിരുന്നു പ്രശ്നം എങ്കിൽ ഇപ്പോൾ കോവിഡ് നിയന്ത്രണങ്ങൾ മാറ്റിയിട്ടും സ്റ്റേഡിയം ഒഴിഞ്ഞു കിടക്കുക ആണ്‌.

എൽ ക്ലാസിക്കോ 86,000-ത്തിലധികം കാണികളെത്തിയത് ക്ലബിന് ആശ്വാസം ആയെങ്കിൽ ഇന്നലെ അല്വസിന് എതിരായ മത്സരത്തിൽ കാണികൾ തീർത്തും കുറവായുരുന്നു. ഒരു ലക്ഷം കപ്പാസിറ്റി ഉള്ള സ്റ്റേഡിയത്തിൽ ഇന്നലെ എത്തിയത് 37000 ആൾക്കാർ മാത്രം. അലാവസിനെതിരെ 37,278 ആൾക്കാർ ആണ് ഔദ്യോഗിക കണക്കു പ്രകാരം എത്തിയത്. ഇതാണ് ഇതുവരെയുള്ള ഏറ്റവും മോശം കണക്ക്. 20 വർഷമായി ക്ലബ്ബിന്റെ ഏറ്റവും മോശം ഹാജർ ആണിത്.നേരത്തെ വലൻസിയക്ക് എതിരെയും ഡൈനാമോ കീവിനെതിരെയും 50%ൽ താഴെ ആൾക്കാർ മാത്രമെ ബാഴ്സയുടെ കളി കാണാൻ എത്തിയിരുന്നുള്ളൂ. ബാഴ്സലോണ ടിക്കറ്റ് റേറ്റ് കുറച്ചിട്ടും ഓഫറുകൾ നൽകിയിട്ടും ഒന്നും ആരാധകർ എത്തുന്നില്ല. മെസ്സിയുടെ അഭാവവും ടൂറിസ്റ്റുകൾ കുറഞ്ഞു എന്നതും ആണ് ഈ ആരാധകരുടെ കുറവിന് കാരണം എന്നാണ് കണക്കാക്കുന്നത്.

മെസ്സി ബാഴ്സ വിട്ടതിനു ശേഷം കളിക്കളത്തിൽ മാത്രമല്ല കളിക്കളത്തിനു പുറത്തും ബാഴ്സക്ക് നഷ്ടം മാത്രം സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്നത് വ്യക്ക്തമാണ്.കഴിഞ്ഞ 2 ദശകത്തിനിടെയുള്ള ഏറ്റവും മോശം ഫോമിലോടോടെയാണ് ക്ലബ് കടന്നു പോയി കൊണ്ടിരിക്കുന്നത്. മെസ്സി എത്ര ചിലവേറിയ താരമാണെങ്കിലും അദ്ദേഹത്തിന്റെ സാനിധ്യം പുതിയ സ്പോൺസർമാരെ ആകർഷിക്കുകയും ക്ലബിന് കൂടുതൽ ഗുണം നൽകുകയും ചെയ്തിരുന്നു. മെസ്സിയുടെ വിടവാങ്ങൽ ബാഴ്സലോണയുമായി സഹകരിക്കാനുള്ള ആശയം ഉണ്ടായിരുന്ന നിരവധി കമ്പനികൾ അവരുടെ പദ്ധതികൾ ഉപേക്ഷിക്കാൻ കാരണമായി. അത് ബാഴ്‌സലോണയെ സാമ്പത്തികമായി ബാധിക്കുകയും ചെയ്തു.