❝🔴🔵ബാഴ്‌സലോണയിൽ🚓🚨പോലീസ് റൈഡ് മുൻ ബാഴ്‌സ👔പ്രസിഡന്റിനെ പോലീസ് തൂക്കി ❞

ബാഴ്‌സ ക്ലബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും നിർഭാഗ്യകരമായ സംഭവങ്ങളിലൊന്നിൽ ക്ലബിന്റെ മുൻ പ്രസിഡന്റ് ജോസേപ് മരിയ ബർട്ടോമ്യേയെ “ബാർസ ഗെറ്റ്‌ സ്കാണ്ടൽ” എന്ന മാധ്യമ കൃതിമത്വ കുറ്റകൃത്യത്തിൽ പ്രതി ചേർത്ത് സ്പാനിഷ് പോലീസ് അറസ്റ്റ് ചെയ്തു.ബർട്ടോമ്യേ മാനേജ്‌മെന്റിൽ സിഇഓ ആയിരുന്ന ഓസ്‌കർ ഗ്രൗ, ജോർഡി മാസ്ഫെറർ എന്നിവരും അറസ്റ്റിൽ ആകും .

ബാഴ്സ ഗേറ്റ് വിവാദത്തിലാണ് പോലീസ് ഇപ്പോൾ അറസ്റ്റ് നടപടിയിലേക്ക് നീങ്ങിയത്. ബാഴ്സലോണ പ്രസിഡന്റ് ആയിരിക്കെ ഒരു പ്രൈവറ്റ് പി ആർ കമ്പനിയെ നിയമിച്ച് ബാർതൊമയു നടത്തിയ തെറ്റായ നടപടികൾ ആണ് അറസ്റ്റിൽ എത്തിയിരിക്കുന്നത്. ബാഴ്‌സലോണ നേതൃത്വത്തിനെതിരായ ആരോപണങ്ങളെ പ്രതിരോധിക്കാനും ക്ലബ് നേതൃത്വത്തിനെതിരെ വിമർശനങ്ങൾ നടത്തുന്ന താരങ്ങളെയും സ്റ്റാഫുകളെയും ഇകഴ്ത്തിക്കാണിക്കാനും ബാഴ്‌സലോണ ഒരു കമ്പനിയെ വാടകക്കെടുത്ത സംഭവമാണ് ‘ബാഴ്സഗേറ്റ്’ എന്നറിയപ്പെടുന്നത്.

തന്റെയും തന്റെ ബോർഡിന്റെയും പ്രീതി വർധിപ്പിക്കുകയും അതിനൊപ്പം ബാഴ്സലോണയുടെ പ്രധാന താരങ്ങളായ മെസ്സിക്ക് എതിരെയും പിക്വെക്ക് എതിരെയും സാമൂഹിക മാധ്യമങ്ങൾ വഴി മോശം വാർത്തകൾ പ്രചരിപ്പിച്ച് അവരുടെ ജനപ്രീതി കുറക്കുകയുമായിരുന്നു ബാർതൊമയുടെ ശ്രമം. അദ്ദേഹത്തെ അടുത്തിടെ ബാഴ്സലോണ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു.അഴിമതിയാരോപണവും ക്ലബ് നേതൃത്വത്തിന്റെ കെടുകാര്യസ്ഥതക്കെതിരായ വിമർശനവും ശക്തമായതിനെ തുടർന്ന് കഴിഞ്ഞ ഒക്ടോബറിൽ ബാർട്ടമോ അടക്കമുള്ള ബാഴ്‌സലോണ ബോർഡംഗങ്ങൾ രാജി വെച്ചിരുന്നു.

ചില സ്പാനിഷ് മാധ്യമങ്ങളിലും ഡെയ്ലി മെയിൽ അടക്കമുള്ള ഇം​ഗ്ലീഷ് മാധ്യമങ്ങളും ബാർത്തോമ്യുവിനെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ബാഴ്സ ക്ലബ് പ്രസിഡന്റ് സ്ഥാനത്തേക്ക് അടുത്തയാഴ്ച തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇതിനിടെയാണ് ക്ലബ് ആസ്ഥാനത്ത് പോലീസ് പരിശോധന.